
ആശയവിനിയമത്തിന്റെ ഒരു ഭാഗമാണ് മുന്‍വിധി ഇല്ലാതെ പരസ്പരം ശ്രവിക്കാന്‍ തയ്യാറാവുക എന്നത്. ദാമ്പത്യതകര്‍ച്ചയുടെ ഏറ്റവും വലിയ പ്രശ്‌നവും ആശയവിനിമയത്തിന്റെ അഭാവമാണ്.
''എല്ലാ സന്തുഷ്ടകുടുംബങ്ങളും ഒരു പോലെയാണ്; ഓരോ അസന്തുഷ്ട കുടുംബവും അതിന്റേതായ രീതിയില്‍ അസന്തുഷ്ടരാണ്.''
സന്തുഷ്ടകുടുംബങ്ങളെ സന്തോഷത്തിലേക്ക് നയിക്കുന്ന കുറെ ഘടകങ്ങള്‍ ഉണ്ട്. അതേസമയം ഈ ഘടകങ്ങളില്‍ ഒന്നിന്റെ കുറവു പോലും അസന്തുഷ്ട കുടുംബത്തിന് കാരണമാകും.
'സ്രഷ്ടാവ്, സൃഷ്ടിക്കപ്പെട്ട ലോകത്തെ ആശ്ലേഷിക്കുന്ന അതേ സ്‌നേഹത്തില്‍ നിന്നാണ് കുടുംബത്തിന്റെ ഉത്ഭവം. മനുഷ്യന്റെ സാമൂഹിക സ്വഭാവത്തിന്റെ ആദ്യത്തേതും അടിസ്ഥാനപരവുമായ ആവിഷ്‌ക്കാരമായി കുടുംബം എപ്പോഴും കണക്കാക്കപ്പെടുന്നു' (ജോണ്‍ പോള്‍ II). ജോര്‍ജ് ബര്‍ണാഡ് ഷായുടെ അഭിപ്രായത്തില്‍ സന്തുഷ്ടമായ ഒരു കുടുംബമെന്നാല്‍ നേരത്തേയുള്ള സ്വര്‍ഗമാണ്. സന്തോഷകരമായ ഒരു കുടുംബജീവിതത്തിന്റെ പിന്നില്‍ അതിന്റേതായ അധ്വാനം, ക്ഷമ, സഹനം, സഹിഷ്ണുത, ഒക്കെ വേണം. അതുണ്ടാക്കുവാന്‍ വേണ്ട സാധ്യത കളും സാഹചര്യങ്ങളും ദൈവം നമുക്ക് നല്കിയിട്ടുണ്ട്. എല്ലാ മഹത്തായ ഗുണങ്ങളും സൃഷ്ടിക്കപ്പെടുന്നതും ശക്തിപ്പെടുന്ന തും പരിപാലിക്കപ്പെടുന്നതും കുടുംബങ്ങളിലാണ്. പി കെ പാറക്കടവിന്റെ 'വേരും തളിരും' എന്ന കഥയുടെ ആശയവും ഇതുതന്നെയാണ്. നമ്മെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും ബന്ധങ്ങളാകുന്ന വേരുകളാണ്. ഒരു വൃക്ഷത്തിന് വേരുകള്‍ എത്ര മാത്രം പ്രധാനമാണ്, അതുപോലെയാണ് മനുഷ്യന് കുടുംബബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും.
നല്ല ബന്ധങ്ങളാണ് ജീവിതത്തിന് സൗന്ദര്യം നല്കുന്നത്. പ്രത്യുപകാരം പ്രതീക്ഷിക്കാത്ത നിഷ്‌ക്കളങ്കമായ സ്‌നേഹം, എത്ര സ്‌നേഹിക്കുമ്പോഴും ഓരോരുത്തര്‍ക്കും അവരവരുടേതായ ഇടം നല്കുന്ന, വിട്ടുവീഴ്ച ചെയ്യുന്ന, ചിലപ്പോഴെങ്കിലും തോറ്റ് കൊടുക്കുന്ന, പരസ്പര വിശ്വാസമുള്ള, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ പ്രാപ്തമായി കൈകാര്യം ചെയ്യുന്ന സ്‌നേഹമാണ് കുടുംബബന്ധങ്ങളെ ദൃഢമാക്കുന്നത്. കുടുംബബന്ധങ്ങളെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം വ്യക്തികള്‍ തമ്മില്‍ നല്കുന്ന സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായി ഇടപെടാന്‍ കഴിയുമ്പോഴാണ് വ്യക്തിബന്ധങ്ങള്‍ ഭദ്രമാകുന്നത്.
ആശയവിനിമയമാണ് കുടുംബബന്ധങ്ങളെ സ്വധീനിക്കുന്ന മറ്റൊരു പ്രധാന വസ്തുത. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടതു പോലെ പറയേണ്ട സമയങ്ങളില്‍ പറയേണ്ടവരോട് പറയുക എന്നത് ഒരു കലയാണ്. ഒരാള്‍ മനസ്സില്‍ കാണുന്ന കാര്യം മറ്റയാള്‍ മനസ്സില്‍ കാണണം എന്ന് ചിന്തിക്കുന്നത് തെറ്റ്. ആശയവിനിയമത്തിന്റെ ഒരു ഭാഗമാണ് മുന്‍വിധി ഇല്ലാതെ പരസ്പരം ശ്രവിക്കാന്‍ തയ്യാറാവുക എന്നത്. ദാമ്പത്യതകര്‍ച്ചയുടെ ഏറ്റവും വലിയ പ്രശ്‌നവും ആശയവിനിമയത്തിന്റെ അഭാവമാണ്.
2016-ല്‍ പുറത്തിറങ്ങിയ ''ജെയിംസ് & ആലിസ്'' എന്ന മലയാള സിനിമയില്‍ പ്രേമവിവാഹിതരായ ജെയിസും ആലീസും അവസാനം വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. വേര്‍പിരിയലിനു മുമ്പ് ആലീസ് കുറെ കാര്യങ്ങള്‍ പറയു ന്നുണ്ട്. അപ്പോള്‍ ജെയിംസ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ''ആലീസേ, നിനക്ക് ഇത് നേരത്തേ പറയാമായിരുന്നില്ലേ?'' ആശയ വിനിമയത്തിന്റെ അഭാവമാണ് അവരുടെ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം.
പഴയ കുടുംബങ്ങളിലുണ്ടായിരുന്ന ഊഷ്മളത ഇന്ന് ബന്ധങ്ങളില്‍ കാണുന്നില്ല. അതുകൊണ്ട് തന്നെ ഭാര്യാ ഭര്‍ത്തൃബന്ധത്തിലും മാതാപിതാക്കളും കുട്ടികളും സഹോദരങ്ങളും തമ്മിലുള്ള ബന്ധത്തിലും പ്രണയങ്ങളിലും അപചയങ്ങള്‍ ഉണ്ടായി. ബന്ധങ്ങളെ ഇന്നത്തെ തലമുറ ബന്ധനങ്ങളായി കാണുന്നു. വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍, വിവാഹം വേണ്ട, കുട്ടികള്‍ വേണ്ട എന്ന യുവതലമുറയുടെ തീരുമാനം എന്നിവയുടെ കാരണങ്ങളും ഇതൊക്കെ അല്ലേ? പ്രീമാരിറ്റല്‍ കൗണ്‍സിലിങ്ങിന് വന്ന ഒരു പെണ്‍കട്ടി പറഞ്ഞത് കല്യാണം കഴിക്കാന്‍ പോകുന്ന പയ്യനുമായി ഒത്തിരി വര്‍ഷമായി പ്രണയത്തിലാണ്. കല്യാണം കഴിക്കാതെ ജീവിതകാലം മുഴുവന്‍ പ്ര ണിയിച്ച് ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. ആണ്‍കുട്ടിക്ക് ക ല്യാണം കഴക്കണമെന്നാണ് ആഗ്ര ഹം കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് ആ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചി രിക്കുന്നത്. ഈ അപചയങ്ങള്‍ക്ക് ഒരുപാട് കരണങ്ങളുണ്ട്. കുടുംബം എന്ന ആശയത്തെക്കുറിച്ചുള്ള ധരണയുടെ കുറവ്, ജീവിത മൂല്യങ്ങളിലുള്ള ശോഷിപ്പ്, സമര്‍പ്പണ മില്ലാത്ത ദാമ്പത്യബന്ധങ്ങള്‍, സ്വാതന്ത്ര്യത്തോടുള്ള അമിതാസക്തി, കുടുംബങ്ങളില്‍ സംഭവിക്കുന്ന അന്യവല്‍ക്കരണം കരുതലല്ലാത്ത ജീവിതത്തിന്റെ ഇടര്‍ച്ച, ജീവിനില്ലാത്ത വസ്തുക്കളോടൊത്ത് ജീവിച്ച് മനുഷ്യനിലെ അന്തസ്സും ചൈതന്യവും നഷ്‌പ്പെടുന്ന അവസ്ഥ, ജീവിതം ആഘോഷിക്കുവാനും സുഖിക്കുവാനും വേണ്ടിയുള്ളതാണെന്ന കാഴ്ചപ്പാട്, മാധ്യമ സംസ്‌കാരം ഇവയെല്ലാം കുടുംബബന്ധങ്ങളിലെ ഊഷ്മളത നഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇന്ന് പ്രണയബന്ധങ്ങളില്‍പോലും ആത്മാര്‍ത്ഥതയും വിശ്വസ്തതയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കുറെക്കാലം പ്രണയിച്ചിട്ടു പോലും യാതൊരു കാരണവുമില്ലാതെ അത് ഇട്ടെറിഞ്ഞ് പോകാന്‍ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥയിലേക്ക് ഇന്നിന്റെ യുവജനങ്ങള്‍ എത്തിയിരിക്കുന്നു. മറ്റൊരു വലിയ പ്രശ്‌നം. ജീവിതവ്യഗ്രതയില്‍ എന്തെല്ലാമൊക്കെയോ ആയി ത്തീരാനും ആവശ്യത്തിലധികം വെട്ടിപിടിക്കാനുമുള്ള ആവേശത്തില്‍ ജീവിതം ആസ്വദിക്കാന്‍ മറന്നുപോകുന്നു. ഇതിനിടയില്‍ സനേഹബന്ധത്തിന്റെ തുടിപ്പുകള്‍ നിലച്ചുപോകുന്നത് അവര്‍ അറിയുന്നില്ല.
നല്ല കുടുംബങ്ങള്‍ക്കേ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. നമുക്ക് തിരികെ കൊണ്ടുവരണം ഊഷ്മളമായ കുടുംബബന്ധങ്ങളെ. മൂല്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇടങ്ങളാകണം കുടുംബങ്ങള്‍. കുടുംബാംഗങ്ങളുടെ വികാരങ്ങളെ പരസ്പരം മാനിച്ച് ആശയ വിനിമയത്തിന് സമയം കണ്ടെത്തി, പരസ്പരം കേള്‍ക്കാന്‍ തയ്യാറായി, മക്കള്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്ന മാതാപിതാക്കളായി, മാതാപിതാക്കളോട് കടപ്പാട് നിര്‍വഹിക്കുന്ന മക്കളായി, കുടുംബ പ്രാര്‍ത്ഥനയ്ക്ക് പ്രാധാന്യം നല്കി പ്രക്ഷുബ്ധത നിറഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി സമരസപ്പെട്ട് പ്രതിസന്ധികളെ തര ണം ചെയ്യാനുള്ള പ്രായോഗിക പാഠ ങ്ങള്‍ സ്വായത്തമാക്കി ഓരോ കുടുംബത്തെയും കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് പരിശ്രമിക്കാം.