വിമര്‍ശനങ്ങളില്‍ ക്ഷുഭിതരാകാതിരിക്കുക, തളര്‍ന്നുപോകാതിരിക്കുക

വിമര്‍ശനങ്ങളില്‍ ക്ഷുഭിതരാകാതിരിക്കുക, തളര്‍ന്നുപോകാതിരിക്കുക

പൊതുവേ നമ്മില്‍ പലരും വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ്. ഇനി ചിലരുടെ കാര്യത്തില്‍ അവരെ വിമര്‍ശിക്കുന്ന തിന് അവര്‍ എതിരല്ല. എന്നാല്‍ അവര്‍ ആഗ്രഹിക്കുന്ന രീതിയി ലായിരിക്കണം നമ്മള്‍ അവരെ വിമര്‍ശിക്കുന്നത്. അവരെപ്പറ്റി മറ്റുള്ളവര്‍ എന്തു പറയണം, എങ്ങനെ പറയണം എന്ന് അവര്‍ തന്നെ തീരുമാനിക്കും. കാര്യ ങ്ങള്‍ ഇങ്ങനെയൊക്കെയാണെ ങ്കിലും വിമര്‍ശനങ്ങള്‍ പ്രയോജനകരമാണ്. പക്ഷേ അത് സദുദ്ദേശപരമായിരിക്കണമെന്നു മാത്രം അതായത്, വിമര്‍ശനങ്ങള്‍ തളര്‍ത്താനാകരുത് മറിച്ച് സൃഷ്ടിപരമായിരിക്കണം.

നമുക്കെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനം ശരിയോ തെറ്റോ ആകാം. വിമര്‍ശനം തെറ്റാണെങ്കില്‍ നമ്മള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ല. ഇവിടെ തെറ്റ് വിമര്‍ശകന്റേതാണ്. എന്നാല്‍, നമ്മുടെ മേല്‍ ആരോപിക്കപ്പെടുന്ന വിമര്‍ശനം ശരിയാണെന്നു തന്നെയിരിക്കട്ടെ. ഇത്തരം സാഹചര്യത്തില്‍ നമ്മള്‍ തളര്‍ന്നുപോകരുത്. കാരണം, ഈ ഭൂമിയില്‍ ആരും പരിപൂര്‍ണ്ണരല്ല. ചൂണ്ടിക്കാണിക്കപ്പെടുന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്രവീക്ഷണം ശീ ലമാക്കുകയാണ് വേണ്ടത്. വിമര്‍ ശകനോട് അയാള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു തിരിച്ചു പറയുന്നതിലൂടെ വിമര്‍ശകന്റെ നമ്മോടുള്ള സമീപനത്തില്‍ അയവു വരുത്തുവാനാകും. ഇതിനു പകരം അന്ധമായി തിരിച്ചടിക്കാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകാനാണ് സാധ്യത. അതുകൊണ്ട് ശരിയായി വിമര്‍ശനങ്ങളെ മാത്രം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക. തെറ്റായതും ദുരുദ്ദേശപരവുമായ വിമര്‍ശനങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുക.

ഒരാള്‍ നടത്തുന്ന വിമര്‍ശനത്തിലൂടെ, അയാള്‍ സ്ത്രീയായാ ലും പുരുഷനായാലും, അയാളുടെ സാംസ്‌കാരിക നിലവാരം, വീക്ഷണം, ലക്ഷ്യം, വിജ്ഞാനം എന്നിങ്ങനെ പലതും നമുക്ക് എളുപ്പം ഗ്രഹിക്കാന്‍ കഴിയു മെന്ന കാര്യവും വിസ്മരിക്കാതിരിക്കാം. അന്യായമായി വിമര്‍ശനത്തിന്റെ അമ്പുകള്‍ മറ്റുള്ളവരുടെ നേരെ തൊടുക്കുന്നവര്‍ സ്വന്തം മനോഭാവത്തിന്റെ വിലയിടിവിനെയാണ് പ്രദര്‍ശിപ്പിക്കുന്നത്. കാരണം, വിമര്‍ശനങ്ങള്‍ സാധാരണയായി വിമര്‍ശകന്റെ മൂല്യബോധത്തെയാണ് പ്രകടമാക്കുന്നത്.

വിമര്‍ശനങ്ങള്‍ പ്രശ്‌നങ്ങളെ പുറത്തു കൊണ്ടു വരുന്നു. പരിഹരിക്കേണ്ട കാര്യങ്ങള്‍ അങ്ങനെ നമ്മുടെ ശ്രദ്ധയിലെത്തുന്നു. നമ്മുടെയൊക്കെ ചില പെരുമാറ്റ രീതികളില്‍ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പിലാക്കാന്‍ വിമര്‍ശനങ്ങള്‍ നമ്മെ സഹായിക്കുന്നു. പല സാഹചര്യങ്ങൡും പല രീതികളില്‍ നമ്മിലേക്ക് കടന്നുവരാനിടയുള്ള അസ്വസ്ഥ വികാരങ്ങള്‍ മനസ്സില്‍ അടിഞ്ഞുകൂടി പെട്ടെന്നുള്ള ഒരു പൊട്ടിത്തെറിക്ക് ഇട നല്കാതിരിക്കാന്‍ വിമര്‍ശനങ്ങള്‍ നമ്മെ സഹായിക്കുന്നു.

വിമര്‍ശനങ്ങളില്‍ ക്ഷുഭിതരാകാതിരിക്കുക. ഇഷ്ടപ്പെട്ട ഒരു വിനോദത്തിന്റെ രസത്തില്‍ വിമര്‍ശനങ്ങളെ സ്വീകരിക്കുക. ഒരുകാരംസ് ബോര്‍ഡിന്റെ ഇരുവശങ്ങളിലാണ് വിമര്‍ശകനും നമ്മളും. കോയിനുകള്‍ നിയമാനുസൃതം അടിച്ചുവീഴ്ത്തുക. എല്ലാ ഗെയിമും ഒരാള്‍ക്കുതന്നെ കിട്ടിയെന്നു വരില്ല. ജയിച്ചാലും തോറ്റാലും സമനില തെറ്റാതിരിക്കുക. മത്സരങ്ങളിലെ പരാജയങ്ങള്‍ സംഘട്ടനങ്ങളിലേക്കു നയിക്കാതിരിക്കാനുള്ള ആത്മസംയമനം പാലിക്കുക. ബോര്‍ഡിന്റ മറുവശത്ത് ഇരുത്താന്‍ കൊള്ളാത്ത വിമര്‍ശകനെ അവഗണിക്കുക. കാരണം, അത്തരക്കാരുമായുള്ള ആശയ വിനിമയം നമുക്ക് പ്രയോജനകരമാകില്ല.

വിമര്‍ശനങ്ങളില്‍ ചൂളിപ്പോകു ന്നത് നല്ല സ്വഭാവമല്ല, മറിച്ച് കഴി വില്ലായ്മയാണ്. ആത്മധൈര്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന ചില വ്യക്തികള്‍ ആത്മധൈര്യമില്ലെ ന്ന് കാഴ്ചയില്‍ തോന്നിക്കുന്ന വ്യക്തികളെക്കാള്‍ വിമര്‍ശനത്തിന്റെ മുമ്പില്‍ അതിവേഗം തളര്‍ന്നു പോകുന്നത് ചില അവസരങ്ങളിലെങ്കിലും നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകം.

വിമര്‍ശനം പല അവസരങ്ങളലും നമ്മില്‍ പലരെയും അസ്വസ്ഥരാക്കുമെങ്കിലും വിമര്‍ശനങ്ങള്‍, അത് രൂക്ഷമായ വിമര്‍ശന ങ്ങളാണെങ്കില്‍പ്പോലും, നമ്മുടെ ജീവിതത്തിന്റെ പല മേഖലകളി ലും മികച്ച പ്രയോജനം നല്കുന്നുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്.

വിമര്‍ശനങ്ങള്‍ പ്രശ്‌നങ്ങളെ പുറത്തു കൊണ്ടുവരുന്നു. പരിഹരിക്കേണ്ട കാര്യങ്ങള്‍ അങ്ങനെ നമ്മുടെ ശ്രദ്ധയിലെത്തുന്നു. നമ്മുടെയൊക്കെ ചില പെരുമാറ്റ രീതികളില്‍ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പിലാക്കാന്‍ വിമര്‍ശനങ്ങള്‍ നമ്മെ സഹായിക്കുന്നു. പല സാഹചര്യങ്ങൡും പല രീതികളില്‍ നമ്മിലേക്ക് കടന്നുവരാനിടയുള്ള അസ്വസ്ഥ വികാരങ്ങള്‍ മനസ്സില്‍ അടിഞ്ഞുകൂടി പെട്ടെന്നുള്ള ഒരു പൊട്ടിത്തെറിക്ക് ഇട നല്കാതി രിക്കാന്‍ വിമര്‍ശനങ്ങള്‍ നമ്മെ സഹായിക്കുന്നു. പല സാഹചര്യങ്ങളിലും പല രീതികളില്‍ നമ്മിലേക്ക് കടന്നുവരാനിടയുള്ള അസ്വസ്ഥ വികാരങ്ങള്‍ മനസ്സില്‍ അടിഞ്ഞു കൂടി പെട്ടെന്നുള്ള ഒരു പൊട്ടിത്തെറിക്ക് ഇട നല്കാതിരി ക്കാന്‍ വിമര്‍ശനങ്ങള്‍ നമ്മെ സ ഹായിക്കുന്നു. ഉള്‍ക്കൊള്ളേണ്ട വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ, മുന്‍വിധികളില്ലാതെ നമ്മള്‍ സ്വീകരിക്കുമ്പോള്‍ അവ നമ്മുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വിജയത്തിനും സഹായകരമായിത്തീരുന്നു. മാത്രമല്ല നമ്മുടെ പ്രവൃത്തികള്‍ ശരിയായ പാതയിലാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ കാര്യകാരണ സഹിതമുള്ള വിമര്‍ശനം അത്യാവശ്യമാണ്.

ഭയപ്പെടാതിരിക്കുക. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. ശാന്തമായിരിക്കുക. ഒപ്പം കാര്യമാത്ര പ്രസക്തമായ വിമര്‍ശനങ്ങളില്ലാത്ത ലോകം അപകടകരമാം വിധം വഴിതെറ്റിപ്പോകാനിടയുണ്ട്. അതുകൊണ്ട് വിമര്‍ശനങ്ങളെ അംഗീകരിക്കാനും ഭയപ്പെടാതിരിക്കുക. വിമര്‍ശനങ്ങളില്ലാത്ത ലോകം അപകടകരമാം വിധം വഴിതെറ്റിപ്പേകാനിടയുണ്ട്. അതുകൊണ്ട് വിമര്‍ശകരേയും നമുക്ക് നിലനിര്‍ത്താം. അവരും അപകടകരമായി വഴിതെറ്റാതിരിക്കാന്‍ നമുക്കും ശ്രദ്ധയുള്ളവരായിരിക്കാം. കാരണം, ''എല്ലാ കാര്യങ്ങളുടെയും വില അറിയുന്നവനും ഒന്നിന്റേയും മൂല്യമറിയാത്തവനുമാണ് വിമര്‍ശകന്‍.''

- ഓസ്‌കര്‍ വൈല്‍ഡ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org