മാതാപിതാക്കളെ കണ്ടുപഠിക്കുന്ന കുട്ടികള്‍

മാതാപിതാക്കളെ കണ്ടുപഠിക്കുന്ന കുട്ടികള്‍

മോഷ്ടിക്കുന്ന കുട്ടികളുടെ പ്രധാനപ്രശ്‌നം അവര്‍ കാശ് എവിടെ കണ്ടാലും മോഷ്ടിക്കും. വീട്ടില്‍ അന്വേഷണം ആരംഭിച്ചാല്‍ ഒന്നും സംഭവിക്കാത്തതുപോലെ അവരും നഷ്ടപ്പെട്ടവരുടെ ഒപ്പം അന്വേഷണത്തില്‍ ചേരും. മുഖഭാവത്തിലെ ഭാവവ്യത്യാസമില്ലായ്മ ആരും സംശയത്തിന്റെ നിഴല്‍ അവരിലേക്ക് തിരിക്കില്ല. പല കുട്ടികളുടെയും മോഷണപരമ്പരയെ കുറിച്ച് നല്ലൊരു വിവരണം കിട്ടികഴിഞ്ഞാല്‍ അവരോട് തനിയെ സംസാരിച്ചു തുടങ്ങുമ്പോള്‍ കാര്യങ്ങളുടെ ഉറവിടം കണ്ടെത്താനാകും.

തങ്ങളുടെ ഓര്‍മ്മചെപ്പ് തുറന്ന് മോഷ്ടിക്കുന്ന സ്വഭാവത്തിന്റെ ആദ്യസംഭവവും അതിനോട് അനുബന്ധിച്ചുള്ള മാനസിക അവസ്ഥയും വെളിപ്പെടുത്തി സംസാരിക്കാറുണ്ട്. അഞ്ചാംക്ലാസുകാരന്റെ ആദ്യമോഷണശ്രമം നടന്നത് ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. അല്പം പ്രതികാരചിന്തയോടെ തന്റെ കുഞ്ഞുമനസ്സിന്റെ തേങ്ങലുകളെ തൃപ്തിപ്പെടുത്താന്‍ ആരംഭിച്ച ആദ്യമോഷണം ഇന്ന് ഇങ്ങനെ ആയിത്തീരുമെന്ന് അവന്‍പോലും അറിഞ്ഞിരുന്നില്ല. അഞ്ചാംക്ലാസുകാരന്റെ തന്നെ വാക്കുകള്‍ ഇപ്രകാരമാണ്. ഒന്നാം ക്ലാസില്‍ അവന്‍ പഠിച്ചിരുന്ന സമയത്ത് അവന്റെ അങ്കിള്‍ ഗള്‍ഫില്‍ നിന്ന് അവധിക്ക് വന്നപ്പോള്‍ അമ്മയെ കാണാന്‍ വന്നിരുന്നു. ഒന്നാം ക്ലാസിലെ അവന്റെ പഠനനിലവാരവും, പരിശ്രമശീലവും, സ്വഭാവശുദ്ധിയും ഒക്കെ കേട്ടപ്പോള്‍ പഠിച്ചുയരണം, മിടുക്കനാകണം എന്ന പ്രോത്സാഹന വാക്കുകള്‍ കൊണ്ട് അവനെ അഭിനന്ദിച്ച അങ്കിള്‍ കാറിലേക്ക് കയറുംമുമ്പ് അവന്റെ പോക്കറ്റിലേക്ക് വച്ചത് 500 രൂപ നോട്ടായിരുന്നു. അങ്കിളിനോട് ബൈ പറഞ്ഞ് അകത്തു കയറിയ അവന്‍ തന്റെ പോക്കറ്റില്‍ നിന്ന് എടുത്ത നോട്ടിലേക്ക് നോക്കി. തന്റെ കണ്ണുകളെ അവന് വിശ്വസിക്കാനായില്ല. ആദ്യമായി തനിക്ക് സ്വന്തമായി കിട്ടിയ 500 രൂപ അമ്മയെ ഏല്പിക്കാന്‍ തുള്ളിചാടി അടുക്കളയിലേക്ക് ഓടിയ അവന്റെ കാശ് ഒന്നു കാണാന്‍ എന്ന് പറഞ്ഞ് അപ്പാപ്പന്‍ അവനെ തടഞ്ഞു. 500 ന്റെനോട്ട് അപ്പാപ്പനെ ഏല്പിച്ച് അമ്മയെ അടുക്കളയില്‍ നിന്ന് കൂട്ടികൊണ്ടു വന്ന കിച്ചുവിന്റെ മുമ്പില്‍ തന്നെ വച്ച് ഒരു ഭാവവ്യത്യാസവും കൂടാതെ ഒരു 50 ന്റെ നോട്ട് അപ്പാപ്പന്‍ അമ്മയുടെ നേരെ നീട്ടി. അങ്കിള്‍ അവന് കൊടുത്ത സമ്മാനമാണ്. എന്തെങ്കിലും വാങ്ങികൊടുക്ക് എന്നും പറഞ്ഞ് അകത്തേക്കു പോയി. കുട്ടിയുടെ കരച്ചിലിനു മുമ്പില്‍ നിസഹായയായ അമ്മയ്ക്ക് അറിയാമായിരുന്നു ഇപ്പോള്‍ തന്നെ കുറച്ച് കുടിച്ചിരിക്കുന്ന അപ്പാപ്പന്‍ ഈ 500-നും കുടിക്കാന്‍ വേണ്ടി പുറത്ത് പോകാനുള്ള ഒരുക്കമാണ്. വീട്ടില്‍ സമാധാനം ഉണ്ടാകാന്‍ വേണ്ടി നിനക്ക് തെറ്റിപ്പോയതായിരിക്കും എന്നും അപ്പാപ്പന്‍ പറഞ്ഞതാണ് ശരിയെന്നും പറഞ്ഞ് അമ്മ പ്രശ്‌നങ്ങള്‍ ഒഴിവാക്കി. 500 ആണ് 50 നേക്കാള്‍ വലുതെന്ന് അറിയാമായിരുന്ന അവന്‍ അത്താഴം കഴിക്കാതെ കരഞ്ഞ് ഉറങ്ങി. പിറ്റേ ദിവസവും വാശിപിടിച്ചു. പക്ഷേ അപ്പാപ്പനില്‍ ഒരു ഭാവമാറ്റവും അവന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അങ്ങോട്ട് ആ വീട്ടില്‍ പലപ്പോഴും കാശ് നഷ്ടപ്പെടാറുണ്ട്. അവന്‍ കുട്ടി ആയതിനാല്‍ ആരും അവനെ സംശയിച്ചിരുന്നില്ല. പക്ഷേ ഇന്ന് ഈ അഞ്ചാംക്ലാസുകാരന്‍ മോഷ്ടിക്കുന്ന കാശ് ആരും അറിയാതെ സൂക്ഷിച്ച് വയ്ക്കാനും, യാതൊരു ഭാവമാറ്റവും വരുത്താതെയും കൂട്ടുകാരുമായി മിഠായി വാങ്ങിയും സിപ്പപ്പ് കഴിച്ചും ആസ്വാദിക്കാന്‍ പഠിച്ചു.

മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ് കുട്ടികളുടെ ആദ്യഅധ്യാപകര്‍. ഓരോ കുട്ടിയും ആയിത്തീരല്‍ പ്രക്രിയയുടെ ആരംഭം കുറിക്കുന്ന ആദ്യകളരി സ്വന്തം കുടുംബാന്തരീക്ഷമാണ്. കുട്ടികള്‍ കണ്ട് പഠിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ ആവര്‍ത്തിക്കുന്നു. അത് അവരുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീരുന്നു. മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ് കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെ ആദ്യപങ്കുവഹിക്കുന്നവര്‍. കുട്ടികളെ ചീത്തയാക്കണം, വഴിതെറ്റിക്കണം എന്ന ദുരുദ്ദേശ്യം ഒന്നുംതന്നെ ഉണ്ടാകണം എന്നില്ല, പക്ഷേ കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കുന്നു. അവര്‍ വളരുന്നതനുസരിച്ച് അവരുടെ ശീലങ്ങളും, കഴിവുകളും കഴിവുകേടുകളും വളരുന്നു.

കുട്ടികളുടെ മുമ്പില്‍ മാതാപിതാക്കള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വളരെ ശ്രദ്ധയോടെ വേണം. കാരണം അവരുടെ ചുറ്റുമുള്ള ലോകം കുടുംബവും, കൂട്ടുകാരും, മാതാപിതാക്കളും, ടെലിവിഷനും, മൊബൈലുമാണ്. അവരുടെ ചുറ്റുമുള്ള ലോകത്തില്‍ ശ്രദ്ധിക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ എങ്ങനെ സംസാരിക്കുന്നു, എങ്ങനെ ഭക്ഷിക്കുന്നു, എങ്ങനെ സ്‌നേഹിക്കുന്നു, എങ്ങനെ ദേഷ്യപ്പെടുന്നു എന്നത് കണ്ട് മനസ്സിലാക്കി നന്മയും തിന്മയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പ്രായത്തില്‍ അത് അനുകരിക്കുന്നു. അനുകരണം അവരുടെ ജീവിതത്തിന്റെ ഭാഗമായി തീരുന്നു. കുട്ടികള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരില്‍ നിന്ന് ചിലകാര്യങ്ങള്‍ പഠിക്കുന്നു, പകര്‍ത്തുന്നു, പ്രവര്‍ത്തിക്കുന്നു.

കുട്ടികള്‍ നന്മയും തിന്മയും പഠിച്ചെടുക്കുന്ന ആദ്യപാഠപുസ്തകം മാതാപിതാക്കളും കുടുബാംഗങ്ങളുമാണ്. കുട്ടികളെ പഠിപ്പിക്കാന്‍വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കിലും അവര്‍ നിരീക്ഷിക്കുന്ന കാര്യങ്ങള്‍ അനുകരിച്ച് അംഗീകാരം കിട്ടാന്‍ വേണ്ടി പഠിക്കുന്നു, ജീവിതശൈലിയായി മാറ്റുന്നു. കുട്ടികള്‍ മാതാപിതാക്കളുടെ പ്രവൃത്തികള്‍ മാത്രമല്ല ശരീരഭാഷയും ഭാവവ്യത്യാസങ്ങളും സ്വന്തമാക്കുന്നു. ചിലപ്പോള്‍ ചില ബാഹ്യചേഷ്ടകള്‍ അതേപടി അനുകരിക്കുന്നു.

കുടുംബം ഒന്നിച്ച് ആരോഗ്യകരമായ സമ്പര്‍ക്കം പുലര്‍ത്തുകയും ഭക്ഷണം ഒരുമിച്ച് കഴിക്കുകയും ചെയ്യുന്നിടത്ത് കുട്ടികള്‍ അത് കണ്ട് പഠിക്കുന്നു. നല്ല സംസാരരീതി, ആതിഥ്യമര്യാദകള്‍, പങ്കുവയ്ക്കല്‍, ഭക്ഷണം കഴിക്കുന്ന പാത്രം എടുത്ത് കഴുകല്‍, പ്രായമായവരെ ബഹുമാനിക്കല്‍, പ്രാര്‍ത്ഥിക്കുന്ന ശീലം ഇവയെല്ലാം കുട്ടികള്‍ മാതാപിതാക്കളെ അനുകരിച്ച് പഠിക്കുന്നു. സ്‌നേഹം, കരുതല്‍, കരുണ തുടങ്ങി ജീവിതകാലം നീണ്ടുനില്ക്കുന്ന മൂല്യങ്ങളും കുട്ടികള്‍ പഠിക്കുന്ന ആദ്യ വിദ്യാലയവും കുടുംബം തന്നെയാണ്. നന്ദിയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും ഭാവങ്ങള്‍ മാതാപിതാക്കള്‍ പ്രകടിപ്പിക്കുന്നത് കുട്ടികള്‍ കണ്ട് വളരണം. പരസ്പരപ്രോത്സാഹനത്തിന്റെ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ തുടര്‍ന്നും സ്വന്തം ജീവിതത്തില്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു, വളര്‍ത്തുന്നു, മറ്റുള്ളവരുടെ വളര്‍ച്ചയില്‍ സന്തോഷിക്കാന്‍ പഠിക്കുന്നു.

മാതാപിതാക്കള്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നു എന്നു പഠിക്കുന്ന കുട്ടികള്‍ ജീവിതപ്രശ്‌നങ്ങളുടെ മധ്യത്തില്‍ പതറാതെ സമചിത്തത പാലിക്കുന്നു. എന്നാല്‍ പരസ്പരം കുറ്റംപറഞ്ഞും ഒറ്റപ്പെടുത്തിയും, പ്രശ്‌നങ്ങളുടെ മധ്യത്തില്‍ പൊട്ടിതെറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ട് നിരാശയിലേക്ക് നീങ്ങുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്കുന്ന മാതൃകയും ഇതുതന്നെയാണ്. ഇത്തരത്തിലുള്ള കുടുംബാന്തരീക്ഷത്തില്‍ നിന്ന് കണ്ടുപഠിക്കുന്ന കുട്ടികള്‍ ഭാവിയില്‍ പരസ്പരം പഴിചാരിയും, പാരവച്ചും തന്റെ തെറ്റിന്റെ ഉത്തരവാദിത്വം മറ്റുള്ളവരെ ഏല്പിച്ച് രക്ഷപ്പെടുന്നു. മാതാപിതാക്കളുടെ മാതൃക ഒരിക്കലും അവസാനിക്കുന്നില്ല. പരോക്ഷമായും പ്രത്യക്ഷമായും മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ സ്വഭാവത്തെ സ്വാധീനിനക്കുന്നു.

മാതാപിതാക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ, കൂട്ടുനകാരില്‍ നിന്നോ തെറ്റായ ശീലനങ്ങള്‍ പഠിച്ചു പ്രവര്‍ത്തിക്കുന്ന കു നട്ടികളെ ശിക്ഷിച്ച് ശരിയാക്കാന്‍ പരിശ്രമിക്കുന്നത് ശരിയായ മാര്‍ഗ്ഗമല്ല. മറിച്ച്, കുട്ടികളെ ശരിയായ രീനതിയിലേക്ക് തിരിച്ചു കൊണ്ടുവരുനവാന്‍ തെറ്റു തിരുത്തികൊടുത്ത്, ഓരോ പുതിയദിവസവും നവീകനരിക്കപ്പെടാനും, തിരുത്തപ്പെടാനുനമുള്ള അവസരമാണ് എന്നു പഠിനപ്പിക്കുകയും, പുതിയ അവസരങ്ങനളിലേക്ക് ആത്മവിശ്വാസത്തോടെ ആരംഭം കുറിക്കാന്‍ പഠിപ്പിക്കാം. കുട്ടികളെ ശ്രദ്ധയോടും താല്പര്യനത്തോടും കൂടെ ശ്രവിക്കുകയും അവരോട് വാഗ്ദാനം ചെയ്യുന്നവ നല്കാനും ശ്രദ്ധിക്കുക.

ശൈശവത്തിലും ബാല്യത്തി നലും മാത്രമല്ല, കൗമാരത്തിലും യുവത്വത്തിലും മാതാപിതാക്കളെയും മറ്റുള്ളവരെയും അനുകരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് കരുതല്‍ വേണം. അവരുടെ ശാഠ്യങ്ങള്‍ അതേപടി സാധിച്ചുകൊടുക്കാതെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വവും പ്രധാനപങ്കും പക്വമായി നിറവേറ്റുന്നതാണ് ആരോഗ്യകരമായ നിലപാട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org