കുട്ടികള്‍ കാര്യക്ഷമമായി പഠിക്കാനും പ്രവര്‍ത്തിക്കാനും

കുട്ടികള്‍ കാര്യക്ഷമമായി പഠിക്കാനും പ്രവര്‍ത്തിക്കാനും

വീട് വിദ്യാലയമായി കഴിഞ്ഞുകൂടിയ കഴിഞ്ഞ നാളുകളില്‍ നിന്നും വ്യത്യസ്തമായി സ്‌കൂള്‍ ജീവിതം സാധാരണ രീതിയിലേക്ക് എത്തുമ്പോള്‍ പഠനവും കാര്യക്ഷമമാക്കേണ്ടതുണ്ട്. കുട്ടിയെ കാര്യക്ഷമമായി പഠിക്കാനും പഠിപ്പിക്കാനും പുരോഗതി തിരിച്ചറിഞ്ഞ് സഹായിക്കാനും, പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കളാണ് ആദ്യം സഹായം നല്‌കേണ്ടതെന്ന് തിരിച്ചറിഞ്ഞ് ആ ഉത്തരവാദിത്വം ഈ കോവിഡ് കാലഘട്ടത്തില്‍ തങ്ങളാല്‍ കഴിവതും നിറവേറ്റുകയായിരുന്നല്ലോ. ഒരോ കുട്ടിയും ഒരു ആയിത്തീരല്‍ പ്രക്രിയയിലൂടെ സ്വന്തം പരിശ്രമംകൊണ്ടും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സഹായം കൊണ്ട് ആര്‍ജ്ജിച്ചെടുക്കുന്നതാണ് കാര്യക്ഷമമായ പഠനരീതി. ഇത് പരിശ്രമം കൊണ്ട് നേടി എടുക്കാവുന്നതാണ്. കുട്ടികള്‍ക്ക് സ്വസ്ഥമായി, സ്വതന്ത്രമായി ഇരുന്ന് പഠിക്കാനുള്ള ഒരന്തരീക്ഷം മാതാപിതാക്കള്‍ ക്രമീകരിച്ച് കൊടുക്കണം. വീട് എത്ര ചെറുതായാലും, സൗകര്യങ്ങള്‍ എന്തുമാത്രം കുറവായി തോന്നിയാലും അവര്‍ക്ക് കാര്യക്ഷമമായി ഇരുന്ന് പഠിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ തന്നെ ക്രമീകരിക്കാം എന്ന് ഈ കൊവിഡ് കാലഘട്ടം നമ്മെ പഠിപ്പിച്ചു. പഠനം ടിവിയുടെയും മൊ ബൈലിന്റെയും സഹായത്തില്‍ മാത്രം നടത്തികൊണ്ടിരുന്ന കുട്ടികളെ പഠനത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന ടിവി പരിപാടികള്‍, മൊ ബൈല്‍ ഫോണ്‍, ബന്ധുക്കളുടെ നിരന്തര സന്ദര്‍ശന സംഭാഷണങ്ങള്‍ ഒക്കെ കുട്ടികളുടെ കാര്യക്ഷമമായ പഠനത്തെ ബാധിക്കുന്ന കാര്യങ്ങളാണ്.

സ്‌കൂളില്‍ നിന്നും സഹപാഠികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും പഠിച്ചെടുക്കേണ്ട പല പാഠങ്ങളും നഷ്ടപ്പെട്ട കുട്ടികള്‍ കാര്യക്ഷമമായ പഠനരീതിയിലേക്ക് തിരി ച്ചുവരാന്‍ മാതാപിതാക്കളുടെ സഹായം അവര്‍ക്ക് ആവശ്യമാണ്. സ്‌കൂള്‍ പഠനം വീണ്ടെടുത്ത കുട്ടികള്‍ ആ സാഹചര്യവുമായി സഹകരിക്കാന്‍ വീട്ടില്‍ മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നതിലും കുറച്ച് നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. ഫോണ്‍ സ്ഥിരം കൈയ്യിലായിരുന്ന കുട്ടികള്‍ ഫോണിന്റെ ശബ്ദം കേള്‍ക്കുന്നതേ പഠനത്തില്‍നിന്ന് ശ്രദ്ധ തിരിയാന്‍ സാധ്യതകള്‍ കൂടുതലാണ്. പഠിക്കുന്ന പേരും പറഞ്ഞ് സ്വന്തമായി ഉപയോഗിച്ചിരുന്ന ഫോണ്‍ വീട്ടിലുള്ള മുതിര്‍ന്നവര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ അത് എങ്ങനെ ഒന്ന് കൈയ്യില്‍ ആക്കാം, ഗെയിം കളിക്കാം എന്ന് ചിന്തിച്ചിരുന്ന് പഠനസമയം നഷ്ടപ്പെടുത്താം. പഠനാന്തരീക്ഷത്തില്‍ മാറ്റം വന്നതിനനുസരിച്ച് കുട്ടികള്‍ പഠിക്കുന്ന സമയത്തെങ്കിലും വീട്ടിലെ മൊബൈല്‍ ഫോണ്‍ നിശബ്ദമാക്കി ഇടുകയാണെങ്കില്‍ അവര്‍ ശ്രദ്ധതിരിക്കാതെ ആദ്യനാളുകളില്‍ ചെയ്തിരുന്നതുപോലെ പഠിക്കാന്‍ പരിശ്രമിക്കും.

കിടപ്പുമുറിയില്‍ കിടന്ന് മടിപിടിച്ച് പഠിച്ചിരുന്ന ശീലം വിട്ട് കാര്യക്ഷമമായി പഠനത്തിലേക്ക് തിരിച്ചു വരുവാന്‍ വായു സഞ്ചാരമുള്ള മുറിയില്‍ ഇരുന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചാല്‍ അസ്ഥാനത്തുള്ള ഉറക്കം ഒഴിവാക്കാം. കുട്ടികളെ പഠിപ്പിക്കുന്നതിനിടയില്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുന്ന ശീലം മാതാപിതാക്കള്‍ തുടര്‍ന്നാല്‍ ഉപകാരത്തെക്കാള്‍ ഉപദ്രവം വരുത്തും. നേരത്തേ ജോലികള്‍ ക്രമീകരിച്ച് കുറച്ച് സമയം അവരോടു കൂടെ ഇരിക്കുന്നത് കാര്യക്ഷമമായ പഠനത്തെ സഹായിക്കും. കുട്ടികള്‍ പഠിക്കാനിരിക്കുന്ന സ്ഥലത്ത് അവര്‍ക്ക് അ ത്യാവശ്യമുള്ള സാമഗ്രികള്‍ ഉണ്ടായിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം - ഒരു ഡിക്ഷനറി, പേപ്പര്‍, പേന, പെന്‍സില്‍, റബ്ബര്‍ തുടങ്ങിയവ. അല്ലെങ്കില്‍ അവര്‍ ഓരോ പ്രാവശ്യവും അതിനായി അശ്രദ്ധമായി ഓടി നടക്കും.

കണക്കും, ഭാഷാപഠനവുമാണ് പലപ്പോഴും കുട്ടികള്‍ ബുദ്ധിമുട്ടായി കാണുന്നതും ചിത്രീകരിക്കുന്നതും. പരീക്ഷയ്ക്ക് കുറവുമാര്‍ക്ക് വാങ്ങുന്ന ഇത്തരം കുട്ടികളെ മാതാപിതാക്കള്‍ അരികില്‍ ഇരുത്തി ഒന്ന് പ്രോത്സാഹിപ്പിക്കുക. പഴയ ചോദ്യപേപ്പറുകള്‍ ചെയ്ത് പരിശീലനം നല്കുക. ആവര്‍ത്തിച്ച് ചെയ്യിപ്പിച്ചും പഠിപ്പിച്ചും സഹായിക്കുക. പരീക്ഷയുടെ തലേദിവസം രാത്രി കിടത്തി ഉറക്കാതെ പഠിപ്പിക്കുന്നതിനേക്കാള്‍ എല്ലാ ദിവസവും ഒരു നിശ്ചിതസമയം ഇതിനായി നീക്കിവെച്ചാല്‍ കുട്ടികളുടെ പഠനം കൂടുതല്‍ കാര്യക്ഷമമാകുകയും അവര്‍ ലക്ഷ്യബോധത്തോ ടെ പഠിക്കാന്‍ ആഗ്രഹം കാണിക്കുകയും ചെയ്യും. ക്ലാസില്‍ ശ്രദ്ധിക്കാനും സംശയനിവാരണം നടത്തി ക്ലാസ്‌നോട്ട് എഴുതിയെടുക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ ക്ലാസില്‍ അമിതസംസാരം നടത്തി പഠനത്തില്‍ ശ്രദ്ധയില്ലാതെ കുട്ടികളുടെ അരികില്‍ ഇരുന്ന് ഉഴപ്പാതിരിക്കുവാനും മാതാപിതാക്കള്‍ക്ക് ശ്രദ്ധവേണം. കുട്ടികളെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള കൂട്ടുകാരുടെ വികലമായ പ്രവൃത്തികളെ ടീച്ചറിനോട് പറയുന്നതില്‍ മടി കാണിക്കരുതെന്നും, ആത്മധൈര്യവും ആത്മവിശ്വാസവും ആര്‍ജ്ജിക്കണമെന്ന് പറഞ്ഞുകൊടുക്കുവാനും ആവശ്യമില്ലാത്ത ദുഃശീലങ്ങള്‍ തിരുത്തുവാനും മാതാപിതാക്കള്‍ കുട്ടികളോടൊപ്പം സമയം ചിലവഴിക്കണം.

കുട്ടികളെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള കൂട്ടുകാരുടെ വികലമായ പ്രവൃത്തികളെ ടീച്ചറിനോട് പറയുന്നതില്‍ മടി കാണിക്കരുതെന്നും, ആത്മധൈര്യവും ആത്മവിശ്വാസവും ആര്‍ജ്ജിക്കണമെന്ന് പറഞ്ഞുകൊടുക്കുവാനും ആവശ്യമില്ലാത്ത ദുഃശീലങ്ങള്‍ തിരുത്തുവാനും മാതാപിതാക്കള്‍ കുട്ടികളോടൊപ്പം സമയം ചിലവഴിക്കണം.

സ്‌കൂളില്‍നിന്ന് വന്നാലും വീട്ടിലും ഒരു നിശ്ചിതസമയം പഠനത്തിനായി ക്രമീകരിക്കുന്നത് കാര്യക്ഷമമായ പഠനം കുട്ടിക്കാലം മുതല്‍ ആര്‍ജ്ജിച്ചെടുക്കാന്‍ സഹായിക്കും. കുട്ടികള്‍ അവരുടെ പ്രൊജക്ട് വര്‍ക്കുകള്‍ വീട്ടില്‍ വന്നു പറയുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ചെയ്യുക. സ്‌കൂളില്‍ പോകാതിരുന്ന കാലഘട്ടത്തില്‍ മാതാപിതാക്കള്‍ ചെയ്തുകൊടുത്ത് സഹായിച്ചതുപോലെ തന്നെ ചെയ്യാതെ അവരെക്കൊണ്ട് തന്നെ സമയത്തിനു മുമ്പേ ചെയ്തു തീര്‍ക്കാനുള്ള സഹായസഹകരണം കുട്ടിക്ക് നല്കിയാല്‍ അവര്‍ ആത്മവിശ്വാസം ആര്‍ജ്ജിക്കുന്നതിനോടൊപ്പം തന്നെ കാര്യക്ഷമമായി പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ ക്രമീകരിക്കാന്‍ പഠിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ നന്നായി ഒരുങ്ങി കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന കുട്ടികള്‍ പഠനത്തിലും പ്രവര്‍ത്തനത്തിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഓരോ കുട്ടിയിലും വ്യത്യസ്തമായ കഴിവുകള്‍ നിറഞ്ഞിരിക്കുന്നു. ഈ നന്മകള്‍ അതിന്റെ പൂര്‍ണ്ണതയില്‍ പ്രയോജനപ്പെടുത്താന്‍ കുട്ടികളെ മാതാപിതാക്കള്‍ പിന്നില്‍ നിന്ന് പ്രോത്സാഹനം നല്കി പിന്തുണയ്ക്കണം. ടീച്ചര്‍ സംസാരിക്കുമ്പോള്‍, ക്ലാസ് എടുക്കുമ്പോള്‍ ശ്രദ്ധിക്കാനും, സംസാരിക്കാതെ സ്വന്തം വാക്കുകളില്‍ ക്ലാസ്‌നോട്ട് എഴുതിയെടുക്കാന്‍ പഠിക്കുന്ന കുട്ടി കാലക്രമേണ തന്റേതായ രീതിയില്‍ കാര്യക്ഷമതയുള്ള വ്യക്തിയായി മാറുന്നു. കാര്യക്ഷമമായി പഠിക്കാന്‍, പ്രവര്‍ത്തിക്കാന്‍ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ കണ്ടറിഞ്ഞ് അത് ഒഴിവാക്കി മുന്നേറാനുള്ള ആത്മധൈര്യം കുട്ടികള്‍ ആര്‍ജ്ജിച്ചെടുക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org