വിശ്വാസരൂപീകരണം മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക്

വിശ്വാസരൂപീകരണം മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക്

കുട്ടികളുടെ വിശ്വാസരൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ആദ്യ അധ്യാപകര്‍ മാതാപിതാക്കളാണ്. ഇന്ന് വിശ്വാസരൂപീകരണത്തെ സഹായിക്കാന്‍ പ ലവിധ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, മാതാപിതാക്കളെപ്പോലെ സ്വാധീ നം ചെലുത്താന്‍ കഴിയുന്നവര്‍ മ റ്റാരുമില്ല. ജനിച്ചു വീഴുന്ന നിമിഷം മുതല്‍ ഒരു കുഞ്ഞ് കാണുന്നതും, കേള്‍ക്കുന്നതും, സ്പര്‍ശിക്കുന്നതും, ചിരിക്കുന്നതും, കരയുന്നതും, കളിക്കുന്നതും കുടുംബാംഗങ്ങളെ നോക്കിയാണ്. മാതാപിതാക്കളും കുടുംബസാഹചര്യങ്ങളുമാണ് ഒരു കുട്ടിയെ സാമൂഹിക സമ്പര്‍ക്കത്തിലേക്ക് എത്തിക്കുന്നതും, ദൈവത്തിലും മറ്റു മനു ഷ്യരിലും വിശ്വാസം അര്‍പ്പിക്കുന്നതിലേക്ക് കൈപിടിച്ചു നടത്തുന്നതും. വിശ്വാസപരിശീലനത്തില്‍ കുടുബാംഗങ്ങളോട് കൂടെയുള്ള ആദ്യകാലശിക്ഷണം അത്രയ്ക്ക് പ്രധാനപ്പെട്ടതാണ്. മാതാപിതാക്കളും കുടുംബാംഗങ്ങളും കഴിഞ്ഞിട്ടേ വിശ്വാസപരിശീലനത്തില്‍ മതാധ്യാപകര്‍ക്കും, ആത്മീയഗു രുക്കള്‍ക്കും, മറ്റു മാധ്യമങ്ങള്‍ക്കും സ്ഥാനമുള്ളൂ. വിശ്വാസരൂപീകര ണം കുടുബത്തില്‍നിന്ന് ലഭിക്കു ന്ന അടിസ്ഥാനത്തെക്കാള്‍ ശ്രേ ഷ്ഠമായ ഒന്ന് പുറത്തുനിന്ന് ലഭിക്കുന്നില്ല എന്നതാണ് ചുരുക്കം.

കഴിഞ്ഞ ദിവസം കൗണ്‍സിലിംഗിന് വന്ന ഒരു കുട്ടിയുടെ പെ രുമാറ്റ വികലതയെ മനസ്സിലാക്കിയപ്പോള്‍ അവന്‍ തന്നെ ആവശ്യപ്പെട്ടു, അടുത്ത കൂടിക്കാഴ്ച ഞാ യറാഴ്ച ആക്കാമോ എന്ന്. അ വന്റെ നിര്‍ബന്ധം കണ്ടപ്പോള്‍ എ ന്തുകൊണ്ട് ഞായറാഴ്ച ചോദിക്കുന്നു, വേദപാഠത്തിന് എങ്ങനെ പോകും എന്നീ ചോദ്യങ്ങള്‍ക്ക് വളരെ സാധാരണരീതിയില്‍ അ വന്‍ നല്കിയ മറുപടി ഇതായിരുന്നു. ''ബാക്കി ആറു ദിവസവും രണ്ടു നേരം ട്യൂഷന്‍ ഉണ്ട്, അത് ഒഴിവാക്കാന്‍ പാടില്ല. ഞായറാഴ്ച ആണെങ്കില്‍ വേദപാഠം മുടങ്ങുന്നതില്‍ കുഴപ്പമില്ല, അതുകൊണ്ട് ഒ ന്നും നേടാനുമില്ല.'' ഒരുമിച്ച് പ്രാര്‍ ത്ഥിക്കുന്ന കുടുംബത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉ ണ്ടെന്ന് നമ്മള്‍ മറക്കരുത്. എറിക് എറിക്‌സണ്‍ എന്ന മനഃശാസ്ത്രജ്ഞന്‍ ജീവിതചക്രത്തെ എട്ട് ഘട്ടങ്ങളായി തിരിക്കുമ്പോള്‍ ഓ രോ കാലഘട്ടത്തിലൂടെയും കട ന്നു പോകുന്ന കുട്ടി അനുകൂല സാഹചര്യം ലഭിക്കുന്നതനുസരിച്ചാണ് ശാരീരിക, മാനസ്സിക ആ രോഗ്യത്തില്‍ വളരുന്നത് എന്നതാണ്. എറിക്‌സണ്‍ ചൂണ്ടി കാണിക്കുന്ന ആദ്യഘട്ടത്തില്‍ ഒരു കു ഞ്ഞിന് ലഭിക്കുന്ന സ്‌നേഹവും, പരിഗണനയും, കരുതലും തന്നെ സുരക്ഷിതനാക്കുന്നു എന്ന പ്ര ത്യാശയിലേക്കാണ് കുട്ടിയെ നയിക്കുന്നത്. തന്നെ ശ്രദ്ധിക്കുന്നവരില്‍ വിശ്വാസം അര്‍പ്പിക്കാനുള്ള അടിത്തറയിടുമ്പോള്‍ ഭാവിയില്‍ പ്രശ്‌നങ്ങളുടെ നടുവിലും തന്നെ കരുതുന്ന, സ്‌നേഹിക്കുന്ന ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കാന്‍ കുട്ടി പഠിക്കുന്നു.

ജെയിംസ് ഫൗളര്‍ എന്ന അ മേരിക്കന്‍ ദൈവശാസ്ത്രജ്ഞന്‍ ഒരു കുട്ടി ശാരീരികമായി വളരുന്നതോടൊപ്പംതന്നെ വിശ്വാസത്തിന്റെ അനുഭവങ്ങളിലേക്കും, ആഴങ്ങളിലേക്കും എപ്രകാരം അ ടിയുറച്ചു വളരുന്നു എന്നത് വിവരിക്കുന്നത് ശ്രദ്ധേയമാണ്. ആറ് ഘട്ടങ്ങളിലൂടെയുള്ള വിശ്വാസവളര്‍ച്ച തന്റെ നിരീക്ഷണത്തിന്റെ യും, പരീക്ഷണങ്ങളുടെയും, അ നുഭവ സമ്പത്തിന്റെയും വെളിച്ചത്തില്‍ വരച്ചു കാണിക്കുന്നത് എ റിക്‌സണ്‍ പറയുന്നതിനോടു സാ മ്യമുള്ളതാണ്. ആദ്യ കാലഘട്ടത്തില്‍ ലഭിക്കുന്ന ചൂടും സംരക്ഷണവും സ്‌നേഹം നല്കുന്ന സുരക്ഷിതത്വവും വിശ്വാസത്തിലേക്ക് ഉയര്‍ത്തുന്നു. ക്രമേണ ചെറിയ പടങ്ങളിലൂടെയും കളികളിലൂടെ യും കാഴ്ചകളിലൂടെയും വിശ്വാ സരൂപീകരണം സാധിക്കുന്നു. അ നുകൂല സാഹചര്യങ്ങളിലൂടെ കു ടുംബത്തില്‍ പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ വളരുന്ന കുട്ടി മാനസ്സിക പക്വതയ്ക്ക് ഒപ്പംതന്നെ ആത്മീയ പക്വതയിലേക്കും നടന്നടുക്കുന്നു. ഫൗളര്‍ പ്രത്യേകം പറയുന്ന കാ ര്യം കുട്ടി വളരുന്നതനുസരിച്ച് വി ശ്വാസതലവും യാഥാര്‍ത്ഥ്യബോധത്തില്‍ വളരുന്നു എന്നതാണ്. ഈ ചിന്തയുമായി പുല്‍ക്കൂട്ടില്‍ വയ്ക്കാന്‍ ഒരുണ്ണിയെ വാങ്ങാന്‍ കടയില്‍ കയറിയപ്പോള്‍ കരഞ്ഞുകൊണ്ട് മാതാപിതാക്കളോട് വാ ശിപിടിക്കുന്ന കുട്ടിയുടെ കരച്ചിലി ന് കാരണം തിരക്കിയപ്പോള്‍ ഏറെ കൗതുകം തോന്നി. കരഞ്ഞു നി ന്നിരുന്ന നാലു വയസ്സുകാരി ഉണ്ണി യെ തനിയെ കിടത്തിയിരിക്കുന്നത് കണ്ടപ്പോള്‍ അപ്പയും അമ്മയും കൂടെ വേണം എന്നതാണ് കരച്ചിലിന്റെ കാരണം. മാതാപിതാക്കള്‍ ഉണ്ണിയെ എടുത്ത് വലിപ്പത്തിനനുസരിച്ച് മാതാവിനെ യും യൗസേപ്പിതാവിനെയും വാങ്ങി ഒപ്പം വച്ചപ്പോള്‍ കുട്ടിയുടെ കരച്ചിലും നിലച്ചു. മാ താപിതാക്കളില്ലാതെ ഉണ്ണിക്ക് തനിയെ വളരാന്‍ സാധിക്കില്ല എന്ന ബോധം ആ കുഞ്ഞു മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു. വിശ്വാസജീവിതപരിശീലനത്തിന്റെ ആദ്യഅധ്യാപകര്‍ മാതാപിതാക്കളാണ്. അ വര്‍ പകര്‍ന്നു കൊടുക്കുന്ന അടിത്തറയില്‍ നിന്നു കൊണ്ടാണ് തു ടര്‍ന്നുള്ള വളര്‍ച്ചയും പരിപോഷിപ്പിക്കലും നടക്കുന്നത് എന്ന് വിവി ധ പ്രായത്തിലുള്ള കുട്ടികളുമായി ഇടപ്പെടുമ്പോള്‍ മനസ്സിലാകുന്നു. അതിനാല്‍തന്നെ ഞാന്‍ ആവര്‍ ത്തിക്കും വിശ്വാസരൂപീകരണത്തില്‍ മാതാപിതാക്കള്‍ക്ക് പകരം വയ്ക്കാന്‍ മറ്റാരും ഇല്ല.

മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്കാരാകുമ്പോള്‍ മക്കളുടെ പഠനം, വിശ്വാസപരിശീലനം, ജോ ലിയുടെ ഉത്തരവാദിത്വം, കുടുംബപ്രശ്‌നങ്ങള്‍ ഇവയ്ക്ക് മധ്യത്തില്‍ സമയം കണ്ടെത്താന്‍ രണ്ടുപേരും സഹകരിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ. പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും അമിതജോലിചെയ്തും മക്കള്‍ക്കായ് സമ്പാദിക്കുമ്പോഴും അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ പ രിശ്രമിക്കുമ്പോ ഴും മാതാപിതാക്കള്‍ മറക്കാതെ ഓര്‍ക്കേണ്ട ഒരു കാര്യം എല്ലാ സ മ്പാദ്യങ്ങളും ഇല്ലാതായാലും മ ക്കള്‍ക്ക് വിശ്വാസം എന്ന വലിയ സമ്പത്ത് പകര്‍ന്നു കൊടുക്കാനു ള്ള സമയവും സാവകാശവും ഉ ണ്ടെങ്കില്‍, മാതാപിതാക്കളുടെ മരണശേഷവും ജീവിതപ്രശ്‌നങ്ങളില്‍ മനസ്സു തളരാതെ എല്ലാം ഇ രട്ടിയായി തിരിച്ചു തരാന്‍ കഴിവു ള്ള ദൈവത്തില്‍ ആശ്രയിക്കാന്‍ അവര്‍ പഠിക്കും. മാതാപിതാക്കളുടെ വിശ്വാസജീവിതം മക്കളില്‍ ചലനം സൃഷ്ടിക്കും എന്നത് ഞാന്‍ പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. ശൈശവത്തിലും, ബാല്യത്തി ലും, കൗമാരത്തിലും, യൗവനത്തി ലും, വാര്‍ധക്യത്തിലും കരുത്തു പ കരുന്നത് ഈ വിശ്വാസപരിശീലനമാണ്.

മാതാപിതാക്കളില്‍ നിന്ന് വി ശ്വാസപരിശീലനം ലഭിച്ച കുട്ടികള്‍ വളരുന്നതനുസരിച്ച് അവരി ലെ മാനസ്സിക പക്വതയും വളരുന്നു. ഇത്തരക്കാര്‍ വിവാഹമോച നം എന്നതിലുപരി ദൈവത്തിന്റെ ഇടപ്പെടലുകളെ തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ക്ക് തയ്യാറാകുന്നു. മറ്റുള്ളവരെ അവഗണിക്കാതെ മനുഷ്യത്വം മാനിക്കാന്‍ പഠിക്കുന്നു. ശൈശവത്തിലും ബാല്യത്തി ലും കാണിക്കുന്ന വിശ്വാസപ്രകടനങ്ങള്‍ കൗമാരത്തിലും യൗവനത്തിലും തുടരും എന്നതിന് ഉറപ്പ് ഒന്നും തന്നെയില്ല. പക്ഷേ ഒരു കാര്യം തീര്‍ച്ചയാണ്, ജീവിതത്തി ലെ തകര്‍ച്ചകളില്‍ തളരാതെ ത ങ്ങളുടെ കഴിവിന് അപ്പുറമുളള ശക്തിയെ ആശ്രയിക്കാനും അതില്‍ ആശ്വാസം കണ്ടെത്താനും അവര്‍ പരിശ്രമിക്കും.

വിശ്വാസജീവിതത്തിന് പ്രാധാ ന്യം നല്കി ദൈവത്തിന് പ്രഥമസ്ഥാനം നല്കി ജീവിക്കുന്ന മാതാപിതാക്കളുടെ മക്കളില്‍ നല്ലൊരു ശതമാനവും മാതാപിതാക്കള്‍ പ കര്‍ന്നു നല്കിയ പാരമ്പര്യം കാ ത്തുസൂക്ഷിക്കാനും കുട്ടിയായിരുന്നപ്പോള്‍ ചെയ്തിരുന്ന ആചാരാനുഷ്ഠാനങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കി പ്രവര്‍ത്തിക്കാനും തുടങ്ങും. ഉദാഹരണമായി പല മാതാപിതാക്കളും ഭക്ഷണത്തിനു മുമ്പ് പ്രാര്‍ത്ഥിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നു. വളരുന്നതിനനുസരിച്ച് ഇതൊരു ശീലമാ ക്കിത്തീര്‍ക്കുന്ന കുട്ടികള്‍ തങ്ങളുടേതായ കുടുംബജീവിതത്തി ന് തുടക്കം കുറിക്കുമ്പോള്‍ മാതാപിതാക്കള്‍ പകര്‍ ന്നു തന്ന പാ രമ്പര്യം തു ടരുന്നതോടൊപ്പം ഇളംതലമുറ യിലേക്ക് അതു കൈമാറാനാകും. ഈശോ ഈ ഭൂമിയില്‍ തന്റെ പരസ്യജീവിതകാലത്ത് പല കുടുംബത്തിലും പോയി അവരോടൊപ്പം ഭക്ഷിച്ചും പ്രാര്‍ത്ഥിച്ചും കുടുംബ ത്തെ യോജിപ്പിക്കുന്ന ഭക്ഷണമേശ അനുഗ്രഹമാക്കി തീര്‍ക്കുന്നതുപോലെ ഈശോയെ തങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിക്കാ നും നന്ദിയോടെ ഭക്ഷിക്കാനും ഇളംതലമുറയെ പഠിപ്പിക്കുന്നതുവഴി മാതാപിതാക്കള്‍ മക്കളിലൂടെ ജീവിക്കും. ഈശോയ്ക്ക് ജീവിതത്തില്‍ പ്രഥമസ്ഥാനം നല്കാന്‍ കുട്ടികള്‍ പരിശിലിക്കും.

Tel : 0484-2600464, 9037217704

E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org