വിവാഹമോചനവും ഹതഭാഗ്യരായ കുഞ്ഞുങ്ങളും

വിവാഹമോചനവും ഹതഭാഗ്യരായ കുഞ്ഞുങ്ങളും

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
വിവാഹബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണം കൂടിവരികയാണല്ലൊ. വിവാഹബന്ധം വേര്‍പെടു ത്തി പുനര്‍വിവാഹം ചെയ്യുന്ന ദമ്പതികള്‍ തങ്ങളു ടെ മുന്‍വിവാഹത്തില്‍ നിന്നുണ്ടാകുന്ന കുഞ്ഞു ങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണവും പരിരക്ഷ യും പലപ്പോഴും നല്‍കാറില്ല. ഇക്കാര്യത്തില്‍ സഭയുടെ നിലപാട് എന്താണ്? ഹതഭാഗ്യരായ ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാന്‍ സഭയ്ക്ക് എന്തു ചെയ്യുവാന്‍ കഴിയും?

ഉത്തരം
വിവാഹബന്ധം വേര്‍പെടുത്തുന്നതിനു മുമ്പ് ദമ്പതികള്‍ തമ്മില്‍ ഉണ്ടാകുന്ന രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍, സംഘര്‍ഷം, വേര്‍പിരിഞ്ഞ് താമ സിക്കല്‍, തുടര്‍ന്ന് പിതാവിന്‍റെ യോ മാതാവിന്‍റെയോ കൂടെയുള്ള ജീവിതം, പിന്നീട് അവരുടെ പുനര്‍ വിവാഹം, അതേത്തുടര്‍ന്ന് രണ്ടാ നച്ഛന്‍റെയോ, രണ്ടാനമ്മയുടെയോ കൂടെയുള്ള ജീവിതം തുടങ്ങിയ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കുട്ടികളുടെ ബാല്യകാല ജീവിത ത്തെയും പക്വമായ വളര്‍ച്ചയെയും സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അച്ഛനും അ മ്മയും സന്തോഷത്തോടെയും സ മാധാനത്തോടെയും ജീവിക്കു മ്പോള്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന സ്നേഹവും, സുരക്ഷിതത്വവും പരിലാളനയും ശ്രദ്ധയും മാനസിക പക്വതയും മാതാപിതാക്കള്‍ വിവാ ഹബന്ധം വേര്‍പെടുത്തുമ്പോള്‍ കുട്ടികള്‍ക്ക് ലഭിക്കാതെ പോകു ന്നു.

വിവാഹമോചനം വരുത്തി വയ്ക്കുന്ന വിപത്ത്
വിവാഹബന്ധം വേര്‍പെടുത്തു ന്നതുവഴി സംജാതമാകുന്ന ദരിദ്രാ വസ്ഥയ്ക്ക് ഒരു പരിധി വരെയെങ്കി ലും പരിഹാരമാകട്ടെ എന്നു കരു തി അമ്മമാര്‍ പുറത്ത് ജോലിക്കു പോകേണ്ടിവരുന്നു. തന്മൂലം കുട്ടി കളെ ശ്രദ്ധിക്കാനോ ലാളിക്കാനോ സാധിക്കാതെ വരുന്ന അമ്മമാര്‍ കുട്ടികളെ ശിശുപരിചരണ കേന്ദ്ര ങ്ങളില്‍ ഏല്‍പിക്കുന്നു. (Cfr. M. W. Edelman, The State of America's Children, Washington 1992, P. 28).. ഏറെ ശ്രദ്ധയും സ്നേഹവും പരിചരണവും ലഭിക്കേണ്ട പ്രായത്തിലാണ് കുട്ടികള്‍ക്ക് അവ ലഭിക്കാതെ പോകുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പലപ്പോഴും കുട്ടികളില്‍ ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഇത്തരം കുട്ടികളില്‍ നല്ലൊരു ശതമാനം പഠനത്തില്‍ മികവ് കാട്ടാത്തവരും മാനസികമായും സ്വഭാവപരമായും പ്രശ്നങ്ങള്‍ ഉള്ളവരുമായി പിന്നീട് കാണപ്പെടുന്നുവെന്നാണ് സ്ഥിതി വിവരകണക്കുകളില്‍ നിന്ന് വെളി വാകുന്നത് (Cfr. S. Kaye, "The Impact of Divorce on Children's Academic Performance" in C.A. Everett (ed.), Children of Divorce: Developmental and Clinical Issues, New York 1989, P. 294).

മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളും തുടര്‍ന്നുള്ള വിവാ ഹബന്ധം വേര്‍പെടുത്തലും കുട്ടി കളില്‍ അക്രമവാസനയും എല്ലാറ്റില്‍ നിന്നും പുറകോട്ട് വലിയുന്ന മനോഭാവവും, വിഷാദഭാവവും, മുതിര്‍ന്നവരുമായി യോജിച്ചുപോ കാന്‍ വിമുഖതയും ഭാവി ബന്ധങ്ങളെപ്പറ്റി ഭയവും ഉളവാക്കുന്നു. കൂടാതെ കുട്ടികളില്‍ സ്വഭാവ വൈകൃതങ്ങള്‍ വര്‍ദ്ധിക്കുവാനും ഇത് കാരണമാകുന്നുണ്ട്. പ്രായപൂര്‍ത്തിയായ കുട്ടികളെക്കാള്‍ കൂടുതലായി കൊച്ചുകുട്ടികളെയായിരിക്കും ഇത്തരം സാഹചര്യങ്ങള്‍ ദോഷകരമായി ബാധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ അതിജീ വിച്ച് ജീവിതവിജയം കൈവരിക്കുന്നവര്‍ വളരെ വിരളമായിരിക്കും.

വിവാഹബന്ധം വേര്‍പെടുത്തു ന്നവരില്‍ 75 ശതമാനം സ്ത്രീക ളും 80 ശതമാനം പുരുഷന്മാരും പുനര്‍ വിവാഹം നടത്തുന്നവരാണ്. തത്ഫലമായി വിസ്മരിക്കപ്പെടു ന്നത് ഇവരുടെ മുന്‍വിവാഹത്തില്‍ നിന്നുണ്ടായ കുഞ്ഞുങ്ങളും, അവ ഗണിക്കപ്പെടുന്നത് ഈ കുഞ്ഞു ങ്ങളുടെ ക്ഷേമവും ഭാവിയുമാണ്. കുഞ്ഞുങ്ങളുടെ ബാല്യകാലവ ളര്‍ച്ചയെയും മാതാപിതാക്കളിലു ള്ള ആശ്രയബോധത്തെയും വി ദ്യാഭ്യാസത്തെയും സാമ്പത്തിക സുസ്ഥിതിയെയുമൊക്കെ, ദമ്പതി കള്‍ തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തുന്നതുവഴി അവതാള ത്തിലാക്കുന്നു. ഈ കുഞ്ഞുങ്ങ ളുടെ സര്‍വ്വതോമുഖമായ ക്ഷേമം ഉറപ്പാക്കുന്നതിന് വിവാഹബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ ഏറെയൊന്നും ശ്രദ്ധിക്കാറില്ല എ ന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്. എന്നാല്‍ സഭയ്ക്ക് ഇക്കാര്യത്തില്‍ ഏറെ ഉല്‍ക്കണ്ഠയുണ്ട്. സഭാനി യമത്തില്‍ സ്വീകരിച്ചിട്ടുള്ള മുന്‍ക രുതലുകളില്‍ നിന്നും ഇത് വ്യക്ത മാകുന്നതാണ്. രണ്ട് വ്യത്യസ്ത തലങ്ങളിലൂടെയാണ് സഭയുടെ നടപടികള്‍: (1) ഭരണനിര്‍വ്വഹണ പരമായ നടപടി; (2) നീതി നിര്‍വ്വ ഹണപരമായ നടപടി.

1. ഭരണ നിര്‍വ്വഹണപരമായ നടപടി (Administrative    Procedure)
വിവാഹബന്ധം വേര്‍പെടുത്തിയ ദമ്പതികളുടെ മുന്‍വിവാഹത്തിലെ കുട്ടികളുടെ ക്ഷേമം സഭ ഉറപ്പു വരുത്തുന്നത് പ്രസ്തുത ദമ്പതികളെ അവരുടെ ഉത്തരവാദിത്വത്തെപ്പറ്റി ബോധവത്കരിച്ചു കൊണ്ടാണ്. പൗരസ്ത്യനിയമത്തിലെ 789-ാം കാനോനയും ലത്തീന്‍ നിയമത്തിലെ 1071-ാം കാനോനയും അനുസരിച്ച് വിവാഹബന്ധം വേര്‍പെടുത്തിയ ദമ്പതികളുടെ മുന്‍വിവാഹബന്ധം വഴി ഉണ്ടായ കുഞ്ഞുങ്ങളോടുള്ള സ്വാഭാവിക കടമകള്‍ നിറവേറ്റിയാലേ സഭയില്‍ പുനര്‍വിവാഹത്തിന് അവരെ അനുവദിക്കുകയുള്ളൂ (CCEO.c. 789/3; CIC. c. 1071/1,3). തന്മൂലം, ഇക്കൂട്ടരുടെ പുനര്‍വിവാഹത്തിന് സ്ഥലത്തെ മേലദ്ധ്യക്ഷന്‍റെ അനുവാദം ആവശ്യമാണ്. ഈ അനുവാദം രേഖാമൂലം ലഭിച്ചാലേ വിവാഹം നിയമാനുസൃതമായി (Licitly) നടത്താനാവൂ. തങ്ങളുടെ മുന്‍ വിവാഹത്തില്‍ നിന്നുണ്ടായ കുഞ്ഞുങ്ങളോടുള്ള സ്വാഭാവികവും ധാര്‍മ്മികവുമായ കടമകള്‍ നിറവേറ്റാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്കേ മെത്രാന്‍ പുനര്‍വിവാഹത്തിന് അനുമതി നല്‍കുകയുള്ളൂ.

1973 ഡിസംബര്‍ 6-ാം തീയതി വിശ്വാസസംബന്ധമായ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം (Congregation for the Doctrine of the Faith) പുറപ്പെടുവിച്ച നിര്‍ദ്ദേശകരേഖയില്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്ന ദമ്പതികള്‍ തങ്ങളുടെ മുന്‍വിവാഹത്തില്‍ നിന്നുണ്ടായ കുഞ്ഞുങ്ങളെ യഥാര്‍ത്ഥ കത്തോലിക്കരായി വളര്‍ത്തിക്കൊണ്ടു വരണമെന്നും നീതി ആവശ്യപ്പെടുന്ന പ്രകാരം മുന്‍ ബന്ധത്തിലെ പങ്കാളിക്കും കുഞ്ഞുങ്ങള്‍ക്കും മാന്യമായി ജീവിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പു വരുത്തണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട് (Cfr. Congregation for the Doctrine of the Faith, Instruction "ut notum est" and Procedural norms).

ദമ്പതികളുടെ മാതൃത്വവും പിതൃത്വവും കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതോടെ ആരംഭിക്കുന്നതോ അതോടെ അവസാനിക്കുന്നതോ അല്ല. കുഞ്ഞുങ്ങളുടെ ശാരീരികവും ബൗദ്ധികവുമായ ആവശ്യങ്ങളില്‍ മാത്രമല്ല, അവരുടെ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങളിലും മാതാപിതാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണം. കത്തോലിക്കാ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കത്തോലിക്കാ വിശ്വാസവും കത്തോലിക്കാ വിദ്യാഭ്യാസവും നല്‍കാനുള്ള കടമയുണ്ട്. ആരാധനക്രമ ജീവിതത്തിനും പ്രാര്‍ത്ഥനാ ജീവി തത്തിനും കുട്ടികളെ പ്രോത്സാ ഹിപ്പിക്കേണ്ടതും മാതാപിതാ ക്കളാണ്.

വിവാഹബന്ധം വേര്‍പെടുത്തി യവരും മുന്‍ബന്ധത്തില്‍ നിന്നും ജനിച്ച കുട്ടികളോടുള്ള സ്വാഭാ വിക കടമകള്‍ നിറവേറ്റാന്‍ ബാദ്ധ്യതയുള്ളവരുമായവര്‍ പുനര്‍വിവാഹത്തിന് അനുമതി ചോദിച്ചു വരുമ്പോള്‍ അവര്‍ മുന്‍ബന്ധത്തിലുണ്ടായ കുട്ടികളോടുള്ള കടമകള്‍ നിറവേറ്റി യോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. ഈ കുട്ടികളുടെ ക്ഷേ മത്തിന് മാതാവ് അഥവാ പിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വ ത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുവാനും അത് ഉറപ്പുവരുത്തുവാനും വേണ്ടിയാ ണ് സഭ ഇപ്രകാരമൊരു നിയന്ത്ര ണം ഏര്‍പ്പെടുത്തിയിരിക്കുന്നതെ ന്ന് അവരെ ബോധ്യപ്പെടുത്തണം. പുനര്‍വിവാഹത്തിന് കക്ഷികള്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഇപ്രകാരമൊരു ഉറപ്പ് ലഭിച്ചെങ്കില്‍ മാത്രമേ മെത്രാന്‍ അനുവാദം നല്‍ കുവാന്‍ പാടുള്ളൂ.

2. നീതിനിര്‍വ്വഹണപരമായ നടപടി (Judicial Procedure)
വിവാഹബന്ധം വേര്‍പെടുത്തിയ ദമ്പതികളുടെ മുന്‍വിവാഹ ത്തില്‍ നിന്ന് ജനിച്ച കുഞ്ഞുങ്ങ ളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതി നുള്ള നീതിനിര്‍വ്വഹണപരമായ നിര്‍ദ്ദേശങ്ങളാണ് പൗരസ്ത്യ നിയ മ സംഹിതയിലെ 1377-ാം കാനോ നയിലും ലത്തീന്‍ നിയമസംഹിത യിലെ 1689-ാം കാനോനയിലും കൊടുത്തിട്ടുള്ളത്. ഈ കാനോന കളുടെ അനുശാസനമനുസരിച്ച്, വിവാഹബന്ധം അസാധുവാണന്ന് പ്രഖ്യാപിച്ചുകൊണ്ട് സഭാകോടതി പുറപ്പെടുവിക്കുന്ന വിധിന്യായ ത്തില്‍ കക്ഷികളുടെ മുന്‍വിവാഹ ത്തില്‍ നിന്നുണ്ടായ കുട്ടികളോടു ള്ള ധാര്‍മ്മികവും സിവില്‍ പരവു മായ കടമകളെപ്പറ്റി അവരെ ഉദ് ബോധിപ്പിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവ സംബന്ധിച്ച് സിവില്‍കോടതി തീരുമാനം ഉണ്ടെങ്കില്‍ ആ തീരുമാ നം അനുസരിക്കുന്നതിനെപ്പറ്റിയും സഭാകോടതിയില്‍ നിന്നുള്ള വിധി ന്യായത്തില്‍ ആവശ്യമായ പരാമര്‍ ശങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. കൂടാതെ, കേസിന്‍റെ വിധി ന്യായം അറിയിച്ചുകൊണ്ട് കേസിലെ കക്ഷികള്‍ക്ക് നല്‍കുന്ന അവതരണ കത്തിലും (Covering Letter) മാതാ പിതാക്കളുടെ മേല്പറഞ്ഞ ഉത്തരവാദിത്വത്തെപ്പറ്റി വിശദീകരിക്കാവുന്നതാണ്.

വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്യുമ്പോള്‍ മുന്‍ വിവാഹത്തിലുണ്ടായ കുഞ്ഞുങ്ങ ളോടുള്ള കടമകള്‍ നിറവേറ്റില്ലന്ന് ബോദ്ധ്യമുള്ള സാഹചര്യത്തില്‍ മാത്രമേ മേല്പറഞ്ഞ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവൂ. വിവാഹ ബന്ധം വേര്‍പെടുത്തപ്പെട്ട കക്ഷികള്‍ക്ക് പുനര്‍വിവാഹം ചെയ്യാന്‍ സ്വാഭാവികമായ അവകാശമുണ്ടല്ലോ. തന്മൂലം, സഭാനിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍, പുനര്‍ വിവാഹാവസരത്തില്‍ കക്ഷികളെ, അവരുടെ മുന്‍വിവാഹത്തില്‍ നിന്നുണ്ടായ കുഞ്ഞുങ്ങളോടുള്ള കടമകള്‍ നിറവേറ്റുന്നതിനെപ്പറ്റി ബോധവല്‍ക്കരിക്കുന്നതായിരിക്കും ഫലപ്രദമായ രീതി. എന്നാല്‍ മുന്‍വി വാഹത്തില്‍ നിന്നുണ്ടായ കുഞ്ഞുങ്ങളോടുള്ള കടമകള്‍ നിറവേറ്റാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയ്യാറാകാത്ത പക്ഷം കുഞ്ഞുങ്ങളുടെ ഭാവിക്കും നന്മയ്ക്കും വേണ്ടി പുനര്‍വിവാഹത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം.

മേല്‍പ്രസ്താവിച്ച കാര്യങ്ങളെല്ലാം, വിവാഹബന്ധം വേര്‍പെടുത്തിയ ദമ്പതികളുടെ മുന്‍വിവാഹത്തില്‍നിന്നുള്ള കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കുമെന്നുള്ള സാമാന്യതത്വം അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. ചുരുക്കം ചില സാഹചര്യങ്ങളിലെങ്കിലും അച്ഛനും അമ്മയും ഒരുമിച്ചു ജീവിക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞുള്ള ജീവിതമായിരിക്കും കുട്ടികളുടെ ക്ഷേമത്തിനും നല്ല ഭാവിക്കും ഉപകരിക്കുക. ചിലപ്പോഴെങ്കിലും മാതാവിനാലോ പിതാവിനാലോ കുട്ടികള്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുകയോ ദുരൂപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടു ത്തി വേര്‍പിരിഞ്ഞ് ജീവിക്കുന്നതായിരിക്കും കുട്ടികളുടെ നന്മയ്ക്ക് ഉപകരിക്കുക; പക്ഷേ ഇത്തരം സാഹചര്യങ്ങള്‍ വളരെ അപൂര്‍വ്വവും അസാധാരണവുമായിരിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org