ക്വിസ്

ക്വിസ്
Published on

1. കേരളത്തില്‍ 'പാവങ്ങളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന മെത്രാന്‍? – മാര്‍ ജോസഫ് കുണ്ടുകുളം.

2. 'കേരള ന്യൂമാന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന മെത്രാന്‍?: -മാര്‍ ഇവാനിയോസ്

3. മാര്‍ത്തോമാശ്ലീഹായെ ഭാരതത്തിന്‍റെ അപ്പസ്തോലനായി പ്രഖ്യാപിച്ച മാര്‍പാപ്പ? ഏതു വര്‍ഷം? -പോള്‍ ആറാമന്‍; 1972-ല്‍.

4. ആലുവ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി വ്യക്തിഗത സഭകളുടെ അടിസ്ഥാനത്തില്‍ വിഭജനം നടന്നവര്‍ഷം: – 1997.

5. മലങ്കര സഭ രണ്ടായി പിളര്‍ന്നത്?: – 1911 ആഗസ്റ്റ് 30

6. യാക്കോബായ സഭയില്‍ ആംഗ്ലിക്കന്‍ മിഷനറിമാര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി രൂപംകൊണ്ട് സഭ: – മാര്‍ത്തോമ്മാ സഭ

7. യേശുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ആദ്യത്തെ മലയാള മഹാകാവ്യം? രചയിതാവ് ആര്? – ക്രിസ്തുമഹാഭാഗവതം, പ്രൊഫ. പി.സി. ദേവസ്യാ

8. മലബാറിന്‍റെ അവസാനത്തെ വികാരി അപ്പസ്തോലിക്ക? -ഡോ. ലെയൊണാര്‍ദ് മെല്ലാനോ

9. സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായ ദിവസം? ആദ്യത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പ്: -1993 ജനുവരി 29; മാര്‍ ആന്‍റണി പടിയറ

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org