
1) ആരാധനക്രമ സംഗീതത്തിനായി ഗ്രിഗോറി യന്‍ ചാന്റ് ക്രോഡീകരിച്ച മാര്‍പാപ്പ?
പോപ്പ് ഗ്രിഗറി ദ ഗ്രേറ്റ് (590-604)
2) ക്രൈസ്തവ സംഗീതധാരയില്‍ ഗ്രിഗോറിയന്‍ ചാന്റിനൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റു സംഗീത ധാരകള്‍?
അംബ്രോസിയന്‍, ഗാള്ളിക്കന്‍, മൊസറാബിക്, ബൈസന്‍രൈന്‍ ചാന്റുകള്‍
3) ഏത് ആരാധനക്രമ പാരമ്പര്യത്തിലാണ് ഗ്രിഗോറിയന്‍ ചാന്റ് ഉപയോഗിക്കുന്നത്?
ലത്തീന്‍ ആരാധനക്രമ പാരമ്പര്യത്തില്‍
4) ഗ്രിഗോറിയന്‍ ചാന്റിന്റെ പ്രാധാന്യം വീണ്ടെടുക്കാന്‍ പരിശ്രമിച്ച പാപ്പ?
പത്താം പീയൂസ്
5) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരാധനക്രമ സംഗീതത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം?
സേക്രഡ് മ്യൂസിക് (Sacred Music)
6) ആരാധനക്രമ സംഗീതത്തെപ്പറ്റി ചാക്രികലേഖനം പുറപ്പെടുവിച്ച പാപ്പ?
12-ാം പീയൂസ് പാപ്പ
7) ആരാധനക്രമ സംഗീതത്തെക്കുറിച്ച് പന്ത്ര ണ്ടാം പീയൂസ് പാപ്പ പുറപ്പെടുവിച്ച ചാക്രിക ലേഖനം?
Musicae Sacrae Disciplina
8) ആരാധനക്രമ സംഗീതത്തെപ്പറ്റിയുള്ള ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയതെന്ന്?
1955 ഡിസംബര്‍ 25
9) ആരാധനക്രമ സംഗീതത്തെക്കുറിച്ച് 12-ാം പീയൂസ് പാപ്പ 1958-ല്‍ നല്കിയ ഉദ്‌ബോധനത്തിന്റെ പേര്?
സേക്രഡ് മ്യൂസിക് ആന്റ് ദ സേക്രഡ് ലിറ്റര്‍ജി (Sacred Music and the Sacred Litrugy)
10) ആരാധനക്രമത്തിലെ വിശുദ്ധ ഗീതങ്ങളുടെ ലക്ഷ്യം?
ദൈവമഹത്വവും വിശ്വാസികളുടെ വിശുദ്ധീകരണവും