സ്‌നേഹമെന്ന നോവ്

സ്‌നേഹമെന്ന നോവ്

ക്രിസ്റ്റഫര്‍ ഉരുപ്പുംകുറ്റി

ഭൂമിയില്‍ ഏറ്റവും ആദ്യത്തെ ശസ്ത്രക്രിയ നടന്നത് ഏദന്‍ തോട്ടത്തില്‍ വച്ചാണ് എന്ന് കരുതുന്നു. ശസ്ത്രക്രിയ നടത്തുന്നത് ദൈവമാണ്. ഏറ്റവും ഗാഢമായ ഉറക്കം (അനസ്‌തേഷ്യ) നല്കി ദൈവം ആദത്തിന്. അവനെ ഒരു നോവുപോലും അറിയിക്കാതെ വാരിയെല്ല് എടുത്ത് അവന് ചേര്‍ന്ന ഇണയെ ദൈവം മെനഞ്ഞു. നിദ്രയില്‍ നിന്നുണര്‍ന്ന് തന്റെ ഇണയെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു. ഒടുവിലിതാ എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും. ഒന്നും കുറവില്ലാത്ത മനുഷ്യരായി ദൈവം അവരെ പരിപാലിച്ചു. എല്ലാ സൗഭാഗ്യങ്ങളുമുള്ള ഏദന്‍ തോട്ടം നല്കി ദൈവം അവരെ അനുഗ്രഹിച്ചു.

ദൈവം നമ്മില്‍ നിക്ഷേപിച്ചിട്ടുള്ള സ്‌നേഹത്തിന് ചിറകുകള്‍ നല്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. സ്‌നേഹം ഒരു നോവാണ്. കൂടുതല്‍ ആഗ്രഹിക്കാനും കൂടുതല്‍ കൊടുക്കാനും പ്രേരിപ്പിക്കുന്ന നോവ്. ലോകത്തിലേക്കും വച്ച് ഏറ്റവും വില പിടിപ്പുള്ള സ്ഥലം ഒരുപക്ഷേ, സെമിത്തേരിയാവാം. അവിടെ പ്രകടിപ്പിക്കാതെ പോയ, പറയാതെ പോയ, സഫലമാകാതെ പോയ പല സ്‌നേഹബന്ധങ്ങളും ഉറങ്ങിക്കിടക്കുന്ന ഇടമാണ്.

സ്‌നേഹത്തോടെയുള്ള ഒരു നോട്ടം മാത്രം മതി, ഒരുപാട് സ്വപ്നങ്ങള്‍ക്ക് ചിറകുകളേകാന്‍ സ്‌നേഹത്തോടെയുള്ള ഒരു തലോടല്‍ മതി, ഒരുപാട് നൊമ്പരങ്ങളുടെ ഭാരങ്ങള്‍ അലിയിക്കാന്‍. സ്‌നേഹം അനുഭവിക്കാന്‍ ഇനിയും ഒരുപാട് കാതങ്ങള്‍ മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org