നാം...

നാം...
If you want to walk..., walk alone, but if you want to walk far, walk together.
Ratan Tata

നിരന്തരം കളികള്‍ തോറ്റു കൊണ്ടിരുന്ന ഒരു സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ കോച്ച് ചെയ്യാന്‍ ഒരു ശാന്തനായ കോച്ച് വന്നു. കോച്ചിംങ് ആരംഭിക്കുന്നതിനു മുന്‍പ് അവരെ മറ്റൊരു ടീമുമായ് മത്സരിപ്പിച്ചു. പതിവുപോലെ അതും അവര്‍ തോറ്റു. കുട്ടികളെ വിളിച്ചിരുത്തി തോല്‍വിയുടെ കാരണം ചോദിച്ചു. ഓരോരുത്തരായ് എല്ലാവരും പരസ്പരം കുറ്റം ആരോപിച്ചു. ഇതെല്ലാം നിശബ്ദമായി കോച്ച് കണ്ടു നിന്നു. അവരുടെ കലഹം ശാന്തമായപ്പോള്‍ അദ്ദേഹം സംസാരിച്ചു. ഫുട്‌ബോള്‍ എന്ന കളി പന്ത് കൊണ്ടുപോകുന്നവന്റെ കളിയല്ല. പന്ത് ഇല്ലാത്ത ബാക്കി പത്ത് പേരുടെ കളിയാണ്. ഫുട്‌ബോള്‍ ഒപ്പത്തിനൊപ്പം നിന്ന് ഒരു മനസ്സോടെ കളിക്കുമ്പോള്‍ അവിടെ ആര്‍ക്കും നിങ്ങളെ തോല്പ്പിക്കാനാവില്ല. അവിടെ കുറ്റപ്പെടുത്തലുകളില്ല. അപരന്റെ തോല്‌വി, പരാജയം എന്റെ തോല്‌വിയാണ്.

സഭയുടെ വിശ്വാസജീവിതത്തില്‍ അപജയങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് മെത്രാന്മാരുടെയും പുരോഹിതരുടെയും സന്യസ്തരുടെയും മാത്രം കുറവു മൂലമല്ല. നാമെല്ലാരുടെയും അപജയമാണ്. അതിനുള്ള പ്രതിമരുന്നാണ് ഫ്രാന്‍സിസ് പാപ്പ കുറിച്ചുനല്കുന്നത്, 'ഒപ്പം നടക്കാം.'

അതിന് സഭ - നമ്മുടെ സഭയാകണം,

അതിരൂപത - നമ്മുടെ അതിരൂപതയാകണം

ഇടവക - നമ്മുടെ ഇടവകയാകണം

കുടുംബം - നമ്മുടെ കുടുംബമാകണം

ഭൂമി - നമ്മുടെ ഭൂമിയാകണം

വിശ്വാസം - നമ്മുടെ വിശ്വാസമാകണം

സുഭാഷിത പുസ്തകം രേഖപ്പെടുത്തുന്നതുപോലെ എറുമ്പുകളെ കണ്ടു പഠിക്കുവിന്‍. എല്ലാവരും തുല്ല്യരാണ്, എല്ലാവരും ഒന്നിച്ചാണ്. ഇംഗ്ലീഷില്‍ ഒരു ചൊല്ല് ഇങ്ങനെയാണ്. 'Either we Swim together or we Sink together.' ഒന്നിച്ച് നീന്തി നിത്യതയുടെ വസതിയില്‍ എത്തിച്ചേരാന്‍ ഈ വിശ്വാസ പരിശീലനവര്‍ഷം നിങ്ങളെ സഹായിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org