വത്തിക്കാന്‍ ഗായകസംഘം

വത്തിക്കാന്‍ ഗായകസംഘം

വത്തിക്കാന് ഔദ്യോഗികമായ ഒരു ഗായകസംഘമുണ്ട്. മാര്‍പാപ്പമാരുടെ തിരുക്കര്‍മ്മങ്ങളില്‍ വത്തിക്കാന്‍ ഗായകസംഘമാണ് ആരാധനക്രമഗീതങ്ങള്‍ ആലപിക്കുന്നത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലും ബസിലിക്കയ്ക്കു മുന്നിലുള്ള അതിവിശാലമായ സ്ക്വയറിലും മാര്‍പാപ്പമാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുന്നതുകൊണ്ട്, വത്തിക്കാന്‍ ഗായകസംഘം മാര്‍പാപ്പയുടെ ഗായകസംഘം എന്ന പേരിലും അറിയപ്പെടുന്നു.

ഗ്രിഗോറിയന്‍ ഈണത്തിലുള്ള ഗാനങ്ങളാണു തിരുക്കര്‍മ്മങ്ങളില്‍ വത്തിക്കാന്‍ ഗായകസംഘം ആലപിക്കുന്നത്. മാര്‍പാപ്പയുടെ വസതിക്കു സമീപം സ്ഥിതി ചെയ്യുന്ന സിസ്റ്റൈന്‍ ചാപ്പലിനോടു ചേര്‍ന്ന് പുരാതനകാലം മുതല്ക്കുള്ള ഗായകസംഘമാണ് പിന്നീട് വത്തിക്കാന്‍റെയും മാര്‍പാപ്പയുടെയും ഗായകസംഘമായിത്തീര്‍ന്നത്. സിസ്റ്റൈന്‍ ചാപ്പലിലെ ഗായകസംഘമായതുകൊണ്ടു മാര്‍പാപ്പയുടെ ഗായകസംഘം സിസ്റ്റൈന്‍ ചാപ്പലിലെ ഗായകസംഘം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 55 സ്ഥിരാംഗങ്ങളുളള വത്തിക്കാന്‍ ഗായകസംഘത്തില്‍ 35 ആണ്‍കുട്ടികളും 20 മുതിര്‍ന്നവരുമാണുള്ളത്. ചില പ്രത്യേക അവസരങ്ങളില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാറുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org