അനന്യത [Uniqueness]

Jesus's Teaching Skill - 16
അനന്യത [Uniqueness]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

ഈശോ ജീവിച്ചിരുന്ന പാലസ്തീനായില്‍ ഗുരുക്കന്മാരെന്ന് വിളിക്കപ്പെട്ടിരുന്ന ഒരുപാട് ഗണങ്ങളുണ്ടായിരുന്നു. ഫരിസേയരും സദുക്കായരും നിയമജ്ഞരും പുരോഹിത പ്രമുഖന്മാരും ഇത്തരത്തില്‍ ഗുരുക്കന്മാരെന്ന് അറിയപ്പെടുന്നവരായിരുന്നു.

നവീന യഹൂദഗണത്തിലെ ഒരു ഗുരുവായി ഈശോയും പരിഗണി ക്കപ്പെട്ടിരുന്നു (ലൂക്കാ 4:16-30). മറ്റു യഹൂദഗുരുക്കന്മാരെ താരതമ്യം ചെയ്യുമ്പോള്‍ ഈശോയുടെ പ്രബോധനങ്ങള്‍ക്ക് വ്യത്യസ്തതയും അനന്യതയും സ്വന്തമായുണ്ടായിരുന്നു.

അധികാരമുള്ളവനെപ്പോലെ യാണ് ഈശോ പഠിപ്പിച്ചത് (മത്തായി 7:28) എന്നത് അതിനുള്ള സാക്ഷ്യമാണ്.

അതുകൊണ്ടുതന്നെയാവണം ഈശോയുടെ പ്രശസ്തി സമീപ പ്രദേശങ്ങളിലെങ്ങും വ്യാപിച്ചുവെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തു ന്നത് (ലൂക്കാ 4:37).

യേശുവിനെപോലെ ആരും ഇതുവരെ സംസാരി ച്ചിട്ടില്ല (യോഹന്നാന്‍ 7:46) എന്നും സുവിശേഷം രേഖപ്പെടുത്തു ന്നുണ്ട്.

പഠിപ്പിക്കുമ്പോള്‍ സവിശേഷമായും വ്യത്യസ്തമായും പഠിപ്പിക്കണമെന്ന് ഈശോ എല്ലാ ഗുരുക്കന്മാരെയും ഓര്‍മ്മിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org