മരിയ വിയാനിയുടെ പുണ്യബാല്യം

മരിയ വിയാനിയുടെ പുണ്യബാല്യം

ജോണ്‍ മരിയ വിയാനി പുണ്യപൂര്‍ണമായ ഒരു ബാല്യ കാലത്തിന്റെ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ്. ഇടയ ചെറുക്കനായി വളര്‍ന്ന നാളുകളില്‍ ജോണ്‍ കുന്നിന്‍ചെരുവില്‍ കൂട്ടുകാരുമൊത്ത് ആടിനെ മേയ്ക്കാന്‍ പോകുമ്പോള്‍ ചുള്ളിക്കമ്പുകള്‍ കെട്ടിയുണ്ടാക്കിയ കുരിശും വഹിച്ച് പ്രദക്ഷിണങ്ങള്‍ നടത്തും. ജോണിന്റെ നേതൃത്വ ത്തിലായിരിക്കും പ്രദക്ഷിണങ്ങള്‍. ഫ്രാന്‍സില്‍ മതാചാരങ്ങള്‍ നിയമവിരുദ്ധമായിരുന്ന പ്പോഴും ആ ഇടയബാലന്റെ ഹൃദയത്തില്‍ ഈശോ ചില ബോധ്യങ്ങള്‍ രൂപപ്പെടുത്തുന്നുണ്ടായിരുന്നു. കളിമണ്ണുകൊണ്ടു ണ്ടാക്കിയ ഒരു മാതൃരൂപം അവന്‍ എപ്പോഴും കൂടെക്കൊണ്ടുപോയിരുന്നു.
നാലാം വയസ്സില്‍, ഒരു ദിവസം ഇതാ ജോണിനെ കാണ്മാനില്ല! എല്ലാവരും പരിഭ്രാന്തരായി നാലുപാടും അന്വേഷിച്ചു. അവസാനം അവര്‍ കണ്ടെത്തി. ജോണ്‍ കന്നുകാലിത്തൊഴുത്തിന്റെ മൂലയില്‍ മുട്ടുകുത്തി നിന്ന് മാതാവിന്റെ കളിമണ്‍ രൂപം ഹൃദയത്തോട് ചേര്‍ത്തുവച്ച് ജപമാല ചൊല്ലുകയാണ്!
പുഴവക്കത്തുള്ള കല്ലുകള്‍ കൂട്ടിവച്ച് അള്‍ത്താരയുണ്ടാക്കി മാതാവിന്റെ രൂപം 'പ്രതിഷ്ഠിച്ച്' പൂക്കള്‍ കൊണ്ട് അലങ്കരിക്കും. മാതാവിന്റെ പാട്ടുപാടും. ചെറു 'പള്ളി പ്രസംഗങ്ങള്‍' നടത്തും. ഇങ്ങനെ വളര്‍ന്നുവന്നു ആ ബാലമനസ്സിലെ ആത്മീയത. ദൈവം കൃപയുടെ വഴികളിലൂടെ ഒരുക്കി വളര്‍ത്തിയ ബാല്യകാലം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org