മഴക്കാലം വരവായി…

മഴക്കാലം വരവായി…

ഡോ. ഹിമ മാത്യു പി.
ശിശുരോഗ വിദഗ്ദ്ധ ലിസി ഹോസ്പിറ്റല്‍

മഴക്കാലം തുടങ്ങാറായി. അതൊടൊപ്പം തന്നെ അസുഖങ്ങളും പിടിപെടാനുള്ള സാധ്യതകളും കടന്നുവരും. രോഗങ്ങളും രോഗാണുക്കളും എളുപ്പത്തില്‍ പടരുന്നതിന് മാലിന്യങ്ങള്‍ വഹിച്ചുകൊണ്ടൊഴുകുന്ന വെള്ളം കാരണമാകുന്നു. മഴക്കാല രോഗങ്ങളെ തടയാന്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം…
1) വീടുകളുടെ പരിസരത്ത് വെള്ളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കുക
2) തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ജ്യൂസ്, ഷെയ്ക്ക്, തണുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുക.
3) ഭക്ഷണം കഴിക്കുന്നതി നു മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക.
4) പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
5) പഴകിയതും തുറന്നുവച്ചതും തണുത്തതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. വേവിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക.
6) മലിനജലത്തില്‍ ചവിട്ടി നടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, പ്രത്യേകിച്ച് കാലില്‍ മുറിവ് ഉണ്ടെങ്കില്‍. ചവിട്ടാനിടയായാല്‍ കാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കുക.
7) വസ്ത്രങ്ങള്‍ ഉണങ്ങിയതിന് ശേഷം മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.
8) അസുഖങ്ങളെ അവഗണിക്കാതെ വൈദ്യസഹായം തേടുക.
രോഗങ്ങളില്‍ നിന്നകന്ന് മനസിന് കുളിര്‍മയുള്ള കാലമായി ഈ മഴക്കാലം മാറട്ടെയെന്നാശംസിക്കുന്നു…

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org