![സംഘാടനശേഷി [Team Management Skill]](http://media.assettype.com/sathyadeepam%2F2024-10-04%2F86yj4x4l%2Fjesus-teachingsteam-management.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ജോര്‍ജ് തേലേക്കാട്ട്
തന്റെ ദൗത്യം ഭൂമിയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഈശോ ശിഷ്യഗണത്തെ തിരഞ്ഞെടുത്തിരുന്നു. ശിഷ്യഗണത്തിന് പ്രചോദനം നല്‍കി കൂടെനിര്‍ത്താന്‍ ഈശോ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
തന്റെ അധികാരം പങ്കുവെച്ചു കൊടുക്കുന്നത് ഈശോയുടെ നേതൃത്വത്തിന്റെ പ്രത്യേകതയായിരുന്നു. 'ഈശോ 12 പേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു. അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും' (ലൂക്കാ 9:1-2).
ശിഷ്യഗണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും (ലൂക്കാ 10:1-12) അവരെ നിയന്ത്രിക്കാനും വിലയിരുത്താനും ഈശോ എപ്പോഴും ശ്രമിക്കുന്നുണ്ട് (ലൂക്കാ 10:17-20).
കൂടാതെ അവരെ പ്രചോദിപ്പിക്കാനും ഈശോ ശ്രദ്ധിക്കുന്നു (യോഹന്നാന്‍ 17:1-26). നേതൃത്വ മികവോടെ കുട്ടികളെ നിയന്ത്രിക്കാനും വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും ഗുരുക്കന്മാര്‍ താല്പര്യമെടുക്കണം.