വിശുദ്ധ സൈമണ്‍ സ്റ്റോക്കും വെന്തിങ്ങയും

വിശുദ്ധ സൈമണ്‍ സ്റ്റോക്കും വെന്തിങ്ങയും
  • കാര്‍മ്മല്‍ മല

വടക്കന്‍ ഇസ്രായേലിനു സമീപം മെഡിറ്ററേനിയന്‍ കടല്‍ത്തീരത്താണ് ഈ മലയുള്ളത്. ഹെബ്രായ ഭാഷയില്‍ കാര്‍മ്മല്‍ എന്ന വാക്കിന്റെ അര്‍ത്ഥം മുന്തിരിത്തോപ്പ് എന്നാണ്.

  • ഏലിയയുടെ ബലി

ഏലിയാ പ്രവാചകന്‍ ബാല്‍ ദേവന്റെ പ്രവാചകന്മാരെ വെല്ലുവിളിച്ചതും ദൈവം അഗ്‌നിയായ് ഇറങ്ങിവന്ന് ഏലിയായുടെ ബലി സ്വീകരിച്ചതും ഈ മലയില്‍ വച്ചാണ്.

  • വി. സൈമണ്‍ സ്റ്റോക്ക്

13 ാം നൂറ്റാണ്ടില്‍ കര്‍മ്മലീത്താസഭയുടെ പ്രയോര്‍ ജനറാള്‍ ആയിരുന്ന വിശുദ്ധ സൈമണ്‍ സ്റ്റോക്ക് സഭയുടെ പ്രതിസന്ധി ഘട്ടത്തില്‍ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിച്ചു. അങ്ങനെ ജൂലൈ 16-ാം തീയതി മാതാവ് പ്രത്യക്ഷയായി അമ്മയുടെ പ്രത്യേക സംരക്ഷണത്തിന്റെ അടയാളമായി ഉത്തരീയം വിശുദ്ധന് നല്‍കി.

  • ഉത്തരീയം / വെന്തിങ്ങ

ഈ ഉത്തരീയം ധരിച്ചു മരിക്കുന്നവര്‍ ഒരിക്കലും നരകത്തില്‍ പ്രവേശിക്കുകയില്ല എന്നാണു വിശ്വാസം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org