വി. യൗസേപ്പ് ക്വസ്

വി. യൗസേപ്പ്  ക്വസ്
Published on

1. വി. യൗസേപ്പ് ജനിച്ച വര്‍ഷം ഏതാണെന്നാണു കരുതപ്പെടുന്നത്?

2. വി. യൗസേപ്പിന്‍റെ ഗോത്രം?

3. വി. മത്തായിയുടെ സുവിശേഷമനുസരിച്ച് വി. യൗസേപ്പി ന്‍റെ പിതാവ്?

4. വി. യൗസേപ്പ് ജനിച്ചതെവിടെയാണെന്നാണു കരുതപ്പെടുന്നത്?

5. വി. യൗസേപ്പിന്‍റെ സഹോദരന്‍റെ പേര്?

6. വി. യൗസേപ്പിനെക്കുറിച്ചു ചില പാരമ്പര്യങ്ങള്‍ വിവരിച്ചിട്ടുള്ള പുസത്കം?

7. വി. യൗസേപ്പിന്‍റെ സഹോദരപുത്രന്മാരില്‍ അപ്പസ്തോലസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നവര്‍?

8. എന്തുകൊണ്ടാണു വി. യൗസേപ്പ് പേരെഴുതിക്കാന്‍ ബെത്ലഹേമിലേക്കു പോയത്?

9. ഈശോയ്ക്ക് എത്ര വയസ്സള്ളപ്പോഴാണു വി. യൗസേപ്പ് മരിച്ചതെന്നാണു കരുതപ്പെടുന്നത്?

10. തിരുസ്സഭ നന്മരണമദ്ധ്യസ്ഥനാ യും സഭയുടെ പൊതുമദ്ധ്യസ്ഥനായും വണങ്ങുന്നത് ആരെ?

11. തിരുനാള്‍ ദിനം?

12. വി. യൗസേപ്പിനെ തൊഴിലാളികളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ച മാര്‍പാപ്പ

ഉത്തരങ്ങൾ

1) ബി.സി 25, 2) യൂദാ ഗോത്രം, 3) യാക്കോബ് (മത്താ. 1:36), 4) ബെത്ലഹേമില്‍, 5) അല്‍പ്പേയൂസ് എന്നു വിളിക്കപ്പെടുന്ന ക്ലെയോഫാസ്, 6) ഇസലാനോയുടെ 'വി. യൗസേപ്പിനു ലഭിച്ച ദാനങ്ങള്‍' (Gift of St. Joseph), 7) ശിമയോന്‍, ചെറിയ യാക്കോബ്, യൂദാ തദേവൂസ്, 8) ജോസഫ് ദാവീദിന്‍റെ വംശത്തിലും കുടുംബത്തിലും പെട്ടവനായിരുന്നു. ബെത്ലഹേം ദാവീദിന്‍റെ പട്ടണവും (ലൂക്കാ 2:4), 9) പതിനഞ്ച്, 10) വി. യൗസേപ്പിനെ, 11) മാര്‍ച്ച് 19, 12) പന്ത്രണ്ടാം പീയൂസ് പാപ്പ; 1955 മേയ് 1

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org