
ഐസക് ന്യൂട്ടന്‍ എന്ന ശാസ്ത്രജ്ഞനെ പരിചയമില്ലാത്തവരായി നമ്മളില്‍ ആരും തന്നെ ഉണ്ടാവുകയില്ല. ശാസ്ത്ര ലോകത്തിലേക്ക് ഏറ്റവും വിലയേറിയ 'ഗുരുത്വാകര്‍ഷണം' എന്ന സിദ്ധാന്തം സംഭാവന ചെയ്ത ശാസ്ത്രലോകത്തിലെ ത്തന്നെ എക്കാലത്തെയും മികച്ച പ്രതിഭയാണ് അദ്ദേഹം.
പ്രപഞ്ചത്തിലെ പല നിഗൂഢതകള്‍ ചുരുളഴിച്ചു എന്നതിലുപരി അദ്ദേഹം ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെട്ടത് പ്രപഞ്ചത്തിലെ ദൈവികമായ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞപ്പോഴാണ്. ന്യൂട്ടന്‍ ദൈവത്തെ പ്രപഞ്ചത്തിന്റെ രക്ഷകനും സ്രഷ്ടാവുമായി അംഗീകരിച്ചു.
ന്യൂട്ടനെ സംബന്ധിച്ചിടത്തോളം ഒരു ശാസ്ത്രജ്ഞന് ദൃശ്യമായ ലോകത്തില്‍/സൃഷ്ടിയില്‍ നിന്ന്, ദൈവത്തിന്റെ അടുക്കലേക്ക് എത്തിച്ചേരുക എന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. ന്യൂട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണ് ''ശാസ്ത്രത്തിലെ തത്ത്വങ്ങള്‍'' ആണ്.
ഈ പുസ്തകം എഴുതാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് അദ്ദേഹത്തിന്റെ മതാത്മകമായ ബോധ്യങ്ങളാണ് എന്നത് വളരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഒരിക്കല്‍ ന്യൂട്ടന്‍ അദ്ദേഹത്തിന്റെ ശിഷ്യനായ റിച്ചാര്‍ഡ് ബെന്റലിയോട് പറഞ്ഞു: ''ഞാന്‍ എന്റെ ഗ്രന്ഥം എഴുതിയപ്പോള്‍ ദൈവവിശ്വാസത്തിനായി മനുഷ്യരെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അത്തരം തത്ത്വങ്ങളില്‍ എനിക്ക് ഒരു കണ്ണുണ്ടായിരുന്നു; ആ ആവശ്യത്തിന് ഉപകാരപ്പെടുന്നതല്ലാത്ത മറ്റൊന്നും എന്നെ സന്തോഷിപ്പിക്കുകയില്ല.''
അങ്ങനെ ന്യൂട്ടന്‍ വളരെ എളുപ്പത്തില്‍ ഈ ദൃശ്യപ്രപഞ്ചത്തില്‍ നിന്ന് ദൈവികതയിലേക്ക് അടുക്കുന്ന നിഗൂഢതയെപ്പറ്റി പഠിച്ചു. ജീവന്റെ കണികകളെപ്പറ്റിയുള്ള അത്ഭുതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹത്തിന് അന്തിമബോധമുണ്ടായി.
''ആദിയില്‍ ദൈവം ദ്രവ്യത്തെ രൂപപ്പെടുത്തിയത്, ഖര, പിണ്ഡം, കടുപ്പമുള്ള, അഭേദ്യമായ ചലിക്കുന്ന കണങ്ങളിലാണെന്നാണ് എനിക്ക് തോന്നുന്നത്.'' അങ്ങനെ പ്രകൃതിയുമായിട്ടുള്ള / പ്രപഞ്ചവുമായിട്ടുള്ള ഏറ്റുമുട്ടല്‍ ന്യൂട്ടന് ദൈവവുമായുള്ള മുഖാഭിമുഖമായ, ദിവ്യമായ ഏറ്റുമുട്ടലായി വന്നു.