![സ്ഥലപശ്ചാത്തലം [Spatial Setting]](http://media.assettype.com/sathyadeepam%2F2024-10-18%2Frxureqkc%2Fjesus-teaching17.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ജോര്‍ജ് തേലേക്കാട്ട്
ഈശോയുടെ പ്രബോധനം സ്ഥലകേന്ദ്രീകൃതമായിരുന്നില്ല. പലപ്പോഴും പൊതുസ്ഥലങ്ങളിലുള്ള ചെറിയ പ്രസംഗങ്ങളിലൂടെയാണ് ഈശോ പഠിപ്പിച്ചിരുന്നത് (മര്‍ക്കോസ് 6:1-6).
വലിയ ജനക്കൂട്ടങ്ങള്‍ ഈശോയെ കേള്‍ക്കാനായി എപ്പോഴും തടിച്ചുകൂടിയിരുന്നു (മര്‍ക്കോസ് 10:1).
സിനഗോഗുകളിലും (മര്‍ക്കോസ് 6:2; ലൂക്കാ 6:6) ദേവാലയത്തിലും (ലൂക്കാ 19:47; യോഹന്നാന്‍ 7:28) കരപ്രദേശങ്ങളിലും (മര്‍ക്കോസ് 6:34)
സമതലങ്ങളിലും (ലൂക്കാ 6:17) മലയിലും (മത്തായി 5:1), കടല്‍ത്തീരങ്ങളിലും (മര്‍ക്കോസ് 4:1; ലൂക്കാ 5:1) ഈശോ പലപ്പോഴായി പഠിപ്പിച്ചിരുന്നു.
ഈശോയെ കൂടുതല്‍ ശ്രദ്ധയോടെ ശ്രവിക്കാന്‍, ഈശോ പഠിപ്പിക്കാനായി തിരഞ്ഞെടുത്ത വ്യത്യസ്ത സ്ഥലങ്ങള്‍ ജനക്കൂട്ടത്തെ സഹായിച്ചിരുന്നു.
ഈശോ എവിടെ ആയിരുന്നു അവിടെയാണ് പഠിപ്പിച്ചിരുന്നത്.
അല്ലെങ്കില്‍ ആളുകള്‍ എവിടെയായിരുന്നു അവിടെയാണ് ഈശോ പഠിപ്പിച്ചിരുന്നത്. പഠിപ്പിക്കാനായി വ്യത്യസ്ത സ്ഥലങ്ങള്‍ കണ്ടെത്തേണ്ടത് ഗുരുക്കന്മാരുടെ ഉത്തരവാദിത്വമാണ്.
വ്യത്യസ്തങ്ങളായ സ്ഥലങ്ങള്‍ പഠിപ്പിക്കാനായി തിരഞ്ഞെടുക്കുന്നത് വഴി ഒരു സ്ഥലത്ത് തന്നെ പഠിപ്പിക്കുന്നത് വഴിയുണ്ടാകുന്ന മടുപ്പും പരിചയവും ഒഴിവാക്കാന്‍ ഗുരുക്കന്മാരെയും ശിഷ്യഗണത്തെയും സഹായിക്കും.