
1) വിശ്വാസത്തിന്റെ ശക്തി ശിഷ്യന്മാരില്‍ ഉറപ്പിക്കുന്നതിനു യേശു പ്രവര്‍ത്തിച്ചത് എന്ത്?
അത്തിമരം ഉണക്കി
2) മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ രേഖപ്പെടുത്തിയിട്ടുള്ള സുവിശേഷ ഭാഗം?
മാര്‍ക്കോസ് 12-ാം അദ്ധ്യായം
3) സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്ന് യേശു പറഞ്ഞത് ആരോട്?
യേശുവിനെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടി വന്നവരോട്
4) നിങ്ങള്‍ക്ക് തെറ്റുപറ്റുന്നത് എപ്പോഴാണെന്നാണ് സുവിശേഷം പറയുന്നത്?
വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാഞ്ഞതുകൊണ്ട്
5) തന്റെ ഉപജീവനത്തിനുള്ള വക മുഴുവന്‍ നിക്ഷേപിച്ചത് ആര്?
ഒരു വിധവ
6) അന്ത്യവിധിയെക്കുറിച്ച് യേശു പ്രതിപാദിക്കുന്ന അദ്ധ്യായം ഏത്?
13-ാം അദ്ധ്യായം
7) ദാനിയേല്‍ 9:27; മര്‍ക്കോസിന്റെ സുവിശേഷത്തില്‍ എവിടെ കാണുന്നു?
മര്‍ക്കോസ് 13:14
8) യേശു മരിച്ച സമയം?
9-ാം മണിക്കൂര്‍
9) യേശു മരിച്ചുകഴിഞ്ഞുവോ എന്ന് പിലാത്തോസ് ചോദിക്കുന്നത് ആരോട്?
ശതാധിപനോട്
10) യേശുവില്‍ വിശ്വസിക്കുന്നവരുടെ കൂടെ എത്ര അടയാളങ്ങള്‍ ഉണ്ടായിക്കുമെന്നാണ് മര്‍ക്കോസ് സുവിശേഷകന്‍ പറയുന്നത്?
അഞ്ച് അടയാളങ്ങള്‍