സത്യദീപം-ലോഗോസ് ക്വിസ് : No. 5

സത്യദീപം-ലോഗോസ് ക്വിസ് : No. 5

ജോഷ്വ (അദ്ധ്യായം 19 & 20)
Q

രണ്ടാമത്തെ നറുക്കുവീണ ഗോത്രം?

A

ശിമയോന്‍ ഗോത്രം

Q

14-ാം വാക്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന താഴ്‌വരയുടെ പേര്?

A

ഇഫ്താഫേല്‍ താഴ്‌വര

Q

ഇസാക്കര്‍ ഗോത്രത്തിന് എത്ര പട്ടണങ്ങളും ഗ്രാമങ്ങളും ആണ് ലഭിച്ചത്?

A

16 പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളും

Q

ബേത്‌ലഹേം എന്ന പട്ടണം ഏത് ഗോത്രപരിധിയില്‍ ഉള്‍പ്പെടുന്നു?

A

സെബുലൂണ്‍

Q

എത്ര പട്ടണങ്ങളും ഗ്രാമങ്ങളും അടങ്ങിയതാണ് നഫ്താലി ഗോത്രത്തിന്റെ അവകാശം?

A

19 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും

Q

ലേഷെമിന്‍ എന്ന പട്ടണത്തിന് ഓന്‍ എന്ന് പേരിടുവാന്‍ കാരണം?

A

പൂര്‍വപിതാവായ ദാനിന്റെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍

Q

കര്‍ത്താവിന്റെ കല്പന അനുസരിച്ച് ജോഷ്വയ്ക്ക് നല്കിയ പട്ടണം ഏത്?

A

തിമ്‌നത്ത് സേരാ

Q

ദേശ വിഭജനം നടത്താന്‍ ജോഷ്വയോടൊപ്പം ഉണ്ടായിരുന്നത് ആരെല്ലാം?

A

പുരോഹിതനായ എലെയാസര്‍, ഇസ്രയേല്‍ ജനത്തിന്റെ ഗോത്രത്തലവന്മാര്‍

Q

സങ്കേതനഗരങ്ങള്‍ നിര്‍മ്മിക്കേണ്ടത് എന്തിന്?

A

ആരെങ്കിലും അബദ്ധവശാല്‍ ആരെയെങ്കിലും കൊല്ലാന്‍ ഇടയായാല്‍ അവന് അഭയം തേടാന്‍

Q

സങ്കേതനഗരങ്ങള്‍ നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത് ആര്‍ക്കെല്ലാം വേണ്ടി?

A

ഇസ്രായേല്‍ ജനത്തിനും അവരുടെ ഇടയില്‍ വസിക്കുന്ന പരദേശികള്‍ക്കുംവേണ്ടി

logo
Sathyadeepam Weekly
www.sathyadeepam.org