‘സലീം ഇക്കയുടെ മട്ടണ്‍ ബിരിയാണി’

‘സലീം ഇക്കയുടെ മട്ടണ്‍ ബിരിയാണി’
Published on

നിക്കി ആന്‍ഡ്രൂസ്

'ഡാഡീ, മുസ്‌ലീ ങ്ങള്‍ നടത്തുന്ന ഹോട്ട ലില്‍നിന്നും ആഹാരം വാങ്ങികഴിച്ചാല്‍ നമുക്കെ ന്തെങ്കിലും കുഴപ്പമുണ്ടോ?' റോസിമോളുടെ ചോദ്യം കേട്ട് രാവിലെ പത്രവായന യില്‍ മുഴുകിയിരുന്ന തോമാച്ചന്‍ വായനക്കണ്ണാടി ക്കിടയിലൂടെ മകളെ ഒന്ന് നോക്കി. തോമാച്ചന്റെ നോട്ടത്തില്‍ നിന്നും ഡാഡി ക്കു കാര്യം പിടികിട്ടിയില്ലെ ന്നു മനസ്സിലായ റോസി ചോദ്യം ഒന്ന് കൂടി ആവര്‍ത്തിച്ചു. 'മുസ്‌ലീ ങ്ങള്‍ നടത്തുന്ന ഹോട്ട ലില്‍ നിന്നും ആഹാരം വാങ്ങി കഴിച്ചാല്‍ നമുക്കെ ന്തെങ്കിലും കുഴപ്പമുണ്ടോ?' ചോദ്യം മനസ്സിലായെങ്കി ലും ചോദ്യത്തിന്റെ കാരണം അറിയുവാന്‍ തോമാച്ചന്‍ മകളോട് തിരിച്ചു ചോദിച്ചു. 'എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാന്‍?'
'അത്, സ്‌കൂളിനടു ത്തുള്ള കോയാക്കയുടെ ബേക്കറിയില്‍ നല്ല സൂപ്പര്‍ ബീഫ് പഫ്‌സ് കിട്ടും. അത് വാങ്ങാമെന്നു കരുതി ക്ലാസ്സിലെ സുമയെ വിളിച്ച പ്പോള്‍ അവള്‍ പറഞ്ഞതാ, അവരുടെ കടയില്‍ നിന്നും ഒന്നും വാങ്ങികഴിക്കരുത്, അവര്‍ മന്ത്രം ചൊല്ലിയാണ് അതൊക്കെ ഉണ്ടാക്കുന്നത്, മറ്റുള്ള മതത്തിലുള്ളവര്‍ അത് കഴിക്കരുതെന്ന്. അപ്പോള്‍ എന്റെ കൂട്ടുകാരി ഗ്രേസിയും പറഞ്ഞു അവളുടെ പപ്പയും അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന്, അത് ശരിയാണോ ഡാഡി, അങ്ങനെ കഴിച്ചാല്‍ അത് പാപമാണോ?'
'മോളേ റോസീ…' അകത്തുനിന്നും അന്നമ്മച്ചേട്ടത്തിയുടെ നീട്ടിയുള്ള വിളി കേട്ടപ്പോള്‍ 'ദാ വരുന്നമ്മേ' എന്ന് പറഞ്ഞുകൊണ്ട് റോസി അകത്തേക്ക് പോയി.
മകളുടെ ചോദ്യം വല്ലാത്തൊരു ആലോചന യിലേക്കാണ് തോമ്മാച്ചനെ തള്ളിയിട്ടത്. എങ്ങനെ യാണ് കുട്ടികളുടെ മനസ്സില്‍ ഇങ്ങനെയുള്ള ചിന്തകള്‍ വന്നുപെട്ടത്. ഇത്തരം ചിന്തകള്‍ തിരുത്തപ്പെടേണ്ട സ്‌കൂളുകളിലും മതബോധന കേന്ദ്രങ്ങളിലും, ഈ വക ചിന്തകള്‍ ഊട്ടി ഉറപ്പിക്കുകയാണോ ചെയ്യുന്നത്? സ്‌നേഹമാണ് എല്ലാറ്റിനേയുംകാള്‍ ഉത്തമമെന്നു പഠിപ്പിച്ച, ക്രിസ്തുവിന്റെ അനുയായികളെന്നു അവകാശപ്പെടുന്ന, ക്രിസ്ത്യാനികളായ നാമെങ്കിലും ഇത്തരം ചിന്താഗതി നമ്മു ടെ കുട്ടികളുടെ ഇടയില്‍ നിന്നെങ്കിലും എടുത്തുമാറ്റണ്ടേ? മറ്റുള്ള മതത്തില്‍പ്പെട്ടവര്‍ സഹകരിക്കാന്‍ കൊള്ളാത്തവരാണെന്ന ചിന്ത കുട്ടികളില്‍ ഉണ്ടായാല്‍ എന്തായിരിക്കും സാമൂഹികാവസ്ഥ. അവരവരുടെ മതത്തില്‍പ്പെട്ടവരോട് മാത്രം സഹ കരിച്ചും അവരോടു മാത്രം ഇടപഴകിയും കൂപമണ്ഡൂക ങ്ങളായി തീരേണ്ടവരാ ണോ നമ്മുടെ കുട്ടികള്‍?
വയലാര്‍ അവാര്‍ഡ് നേടിയ ശ്രീ. സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലില്‍ പറയുന്നതുപോലെ, 'പൂര്‍ണ്ണ വളര്‍ച്ചയെത്താതെ മരിക്കുന്ന ഭൂമിയിലെ ഏക ജീവി വര്‍ഗ്ഗമാണ് മനു ഷ്യന്‍.' മറ്റാരുടെയും സഹായമില്ലാതെ ഭൂമിയില്‍ മനുഷ്യജീവിതം സാധ്യമല്ല. ജനനം മുതല്‍ മരണം വരെയും മറ്റുള്ളവരെ ആശ്രയിച്ചു മാത്രമേ മനുഷ്യന് ജീവിക്കാ നാവൂ. അവിടെ സ്വന്തം മതത്തില്‍ പെട്ടവരെ മാത്രമല്ല അവനു ആശ്രയിക്കേണ്ടി വരുന്നത്. 'ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്റെ പേര് ദൈവം പതിച്ചിട്ടുണ്ടാ വും' എന്ന് മഹാനായ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ ആ അരിമണി വിളയിച്ചു നമ്മുടെ മുന്‍പില്‍ ഒരുപിടി ചോറായി എത്തുമ്പോഴേ ക്കും എത്രയധികം മനുഷ്യപ്രയത്‌നത്തിന്റെ വിയര്‍ പ്പുതുള്ളികള്‍ അതില്‍ പതി ഞ്ഞിട്ടുണ്ടാവും. അവരുടെ യൊക്കെ മതം നോക്കി നാം കഴിക്കാനിരുന്നാല്‍ ഏതു ആഹാരം നമുക്ക് ആഹരിക്കാന്‍ കഴിയും.
വിജാതീയ ഹോട്ടലിലെ ആഹാരം കഴിക്കരുതെന്ന് പറയുമ്പോള്‍ ഓര്‍ക്കുക, ചന്തയിലെ മിക്ക അരി വ്യാപാരികളും വിജാതീയ രാണെന്ന്. കോവിഡ് കാലത്തു വാരിയൊപ്പിച്ചു നിന്ന് ആടും പോത്തും ഇറച്ചിക്കടയില്‍നിന്നും വാങ്ങിയപ്പോഴും ഓര്‍ക്കുക, കന്നുകാലികളെ അറുത്തു ഇറച്ചി വെട്ടിത്തന്നത് മിക്ക വാറും ഒരു വിജാതീയനായിരിക്കണം. അത് വാങ്ങി സ്ടൂ വച്ച് അപ്പവും കൂട്ടികഴിച്ചപ്പോഴും, പൊരി യലുണ്ടാക്കി അരിബോളു മായി കഴിച്ചപ്പോഴും ഇല്ലാ തിരുന്ന കുഴപ്പം വിജാതീയ ഹോട്ടലി ലെ ഭക്ഷണം കഴിച്ചാല്‍ എങ്ങനെ യാണുണ്ടാവുക. മതത്തിന്റെ മതില്‍ക്കെ ട്ടുകള്‍ തകര്‍ത്ത ഒരു മഹാപ്രളയം ഒടുങ്ങിയി ട്ടു മൂന്നാണ്ടു മുഴുമിച്ചില്ല. എന്നിട്ടും നമ്മള്‍ എല്ലാം മറന്നു. മതബോധം മനുഷ്യ നെ നല്ല മനുഷ്യനാക്കുകയാണ് വേണ്ടത്. അതല്ലാതെ മതാന്ധരാക്കുകയല്ല വേണ്ടത്. കേരളത്തിന്റെ ചീഫ് സെക്രട്ടറി ആയിരു ന്ന ശ്രീ. ബാബു പോള്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് 'ആശ്രയിക്കാന്‍ ഒരു വിശ്വാസവും, കയറിച്ചെ ല്ലാന്‍ ഒരു കുടുംബവും ഉണ്ടായിരിക്കുക എന്നതാ ണ് ഏറ്റവും വലിയ അനുഗ്രഹം' എന്നാണ്. ആ വിശ്വാസം എന്നത് അന്യനെ സഹോദരന്‍ ആയി കാണുവാന്‍ കഴിയു ന്നതാകണം. അപരനെ ശത്രുവാക്കുന്നതാകരുത് നമ്മുടെ വിശ്വാസം. ചുങ്ക ക്കാരനും, ലേവ്യനും, യഹൂദനും, മീന്‍പിടുത്തക്കാരനും ഉള്‍പ്പെട്ട തന്റെ ശിഷ്യരോട് യേശു പറഞ്ഞത് 'നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക. നിങ്ങളുടെ പരസ്പര മുള്ള സ്‌നേഹം മറ്റുള്ളവര്‍ കാണു മ്പോള്‍ നിങ്ങള്‍ എന്റെ ശിഷ്യരാണെന്നു അവര്‍ അറിയട്ടെ' എന്നാണ് (യോഹ. 13:35). യേശു ശിഷ്യന്മാരെല്ലാം യഹൂദര്‍ ആയിരുന്നില്ല എന്നോര്‍ക്കുക (യോഹ. 13:33). വിശന്നു വലഞ്ഞ പ്പോള്‍ പരിശുദ്ധ സാബ ത്തുപോലും ലംഘിച്ചു കതിര്‍ പറിച്ചുതിന്ന ശിഷ്യരെ കുറ്റപ്പെടുത്തിയവരോട് ശിഷ്യരെ ന്യായീകരിക്കുകയാണ് യേശു ചെയ്തത്. അഞ്ചപ്പത്തെ വര്‍ദ്ധിപ്പിച്ച് അനേകായിരം പേരുടെ വിശപ്പടക്കുകയും, പച്ചവെ ള്ളത്തെ വീഞ്ഞാക്കി മാറ്റി മണവാളന്റെ മാനത്തെ രക്ഷിക്കുകയും ചെയ്ത യഹൂദനായ യേശുക്രി സ്തുവിനു, ദാഹിച്ചു വല ഞ്ഞപ്പോള്‍ വിജാതീയയായ സമരിയാക്കാരിയോട് ദാഹജലം ചോദിച്ചു വാങ്ങുവാന്‍ ഒട്ടും വൈമന സ്യം തോന്നിയില്ല. പക്ഷെ അവന്റെ അനുയായികളെന്നു അവകാശപ്പെടുന്നവര്‍ ക്കു വിജാതീയന്റെ ഭക്ഷണ ശാലയില്‍ നിന്നും ഭക്ഷ ണം കഴിക്കുവാന്‍ ഒരു വൈക്ലബ്യം. അത് പാപമാണുപോലും. മൃഷ്ടാന്ന ഭോജനത്തില്‍നിന്നും മത്സ്യവും, മാംസവും ഒഴിവാക്കുന്നതല്ല യഥാര്‍ത്ഥ നോമ്പ്. പന്ത്രണ്ടു മണിക്കൂര്‍ തുള്ളിവെള്ളം പോലുമിറക്കാതെ ഒന്നിരു ന്നു നോക്കണം. അപ്പോഴറിയാം വിശപ്പിന്റെ വില. വിശന്നു വലയുന്നവന് അന്നമാണ് ദൈവം. ആ അന്നം ഏതു മതക്കാരന്റെ പാചകപ്പുരയില്‍നിന്നാണെ ന്നു അവന്‍ നോക്കാറില്ല. വിശപ്പറിയാതെ ആഹാരം കഴിക്കുന്നവന് എന്ത് ഹുങ്കും പറയാം. മതബോ ധം മതാന്ധത വളര്‍ത്താനു ള്ളതല്ല. ശത്രുക്കളെപോലും സ്‌നേഹിക്കാനും, ഏഴെഴുപതു പ്രാവശ്യം ക്ഷമിക്കാനും പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളെങ്കിലും ഇത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
എവിടേക്കാണ് നമ്മള്‍ നമ്മളുടെ കുട്ടികളെ കൂട്ടി ക്കൊണ്ടുപോകുന്നത്, മതമൗലികവാദത്തിന്റെയും, മതതീവ്രവാദത്തിന്റെയും ഇരുണ്ട പാതകളിലേക്കോ? മതബോധത്തിനു വഴിതെറ്റുകയാണോ? മതബോധ മുണ്ടെന്നു കരുതുന്ന മുതിര്‍ന്ന തലമുറയ്ക്കും ശരിയായ ദിശാബോധം നല്‍കേണ്ട കാലം അതി ക്രമിച്ചോ? അവരെ ആര് തിരുത്തും? വിജാതീയ രോട് സാംസാരിക്കുന്നതു പോലും പാപമാണെന്നു കരുതുകയും, അങ്ങനെ സംഭവിച്ചാല്‍ കുമ്പസാരി ക്കുകയും ചെയ്യുന്നവര്‍പോലും നമ്മുടെ ഇടയില്‍ ഉണ്ടാകത്തക്കതരത്തില്‍ കടുത്ത മതമൗലികവാദി കളായി നാം മാറുന്നു ണ്ടോ? ഒരു വിചിന്തനത്തിനും തിരുത്തലിനും നാം വൈകുന്നുവോ?
ചിന്തയില്‍നിന്നുണര്‍ന്ന തോമാച്ചന്‍ മകളെ നീട്ടിവി ളിച്ചു. 'മോളെ റോസീ…'
'എന്താ ഡാഡീ?'
'മോളെ ഉച്ചക്കത്തേ യ്ക്കുള്ള ഊണിന്റെ കാര്യം എന്തായി?'
'മമ്മി ശരിയാക്കുന്നു.'
'എന്നാ ഇന്നിനി ഊണ് വേണ്ടാന്ന് പറഞ്ഞേരെ. മോളാ ഫോണെടുത്തു സലീം ഹോട്ടലീന്ന് മൂന്നു മട്ടണ്‍ ബിരിയാണി ഓഡര്‍ ചെയ്യ്…'

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org