
1. കൊന്ത എന്ന പദത്തിന്‍റെ അര്‍ത്ഥം?
* എണ്ണി പ്രാര്‍ത്ഥിക്കാനുള്ള ഉപകരണം
2. കൊന്ത (Conta) എന്ന പദം ഏതു ഭാഷയില്‍ നിന്നുള്ളതാണ്?
* പോര്‍ച്ചുഗീസ്
3. 'റോസറി' എന്ന പദം ഏതു ഭാഷയില്‍ നിന്നും ഉത്ഭവിച്ചതാണ്?
* ലത്തീനിലെ 'റോസാരിയും' എന്ന പദത്തില്‍നിന്ന്.
4. 'റോസാരിയും' എന്ന പദത്തിന്‍റെ അര്‍ത്ഥം?
* റോസാപ്പൂക്കളുടെ കൂട്ടം (കിരീടം)
5. കൊന്തയുടെ ചരിത്രവും അതിന്‍റെ പ്രാധാന്യവും മനോഹാരിതയും വെളിപ്പെടുത്തുന്ന പുസ്തകം?
* ദിവ്യരഹസ്യങ്ങളുടെ പുഷ്പകിരീടം
6. കൊന്ത ഉപയോഗിച്ച് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും ഇടകലര്‍ത്തി ചൊല്ലിയിരുന്നത് ഏതു കാലഘട്ടത്തില്‍? ആരുടെ കാലത്ത്?
* അഞ്ചാം നൂറ്റാണ്ടില്‍, വി. ബ്രിജിറ്റിന്‍റെ കാലത്ത്.
7. കൊന്ത നമസ്ക്കാരം (ജപമാല പ്രാര്‍ത്ഥന) ഏതു വിശുദ്ധന്‍റെ പേരിലാണ് അറിയപ്പെടുന്നത്?
* വി. ഡൊമിനിക്കിന്‍റെ
8. കൊന്ത ഉപയോഗിച്ചുള്ള പ്രാര്‍ത്ഥന വഴിയും പ്രസംഗം വഴിയും വി. ഡൊമിനിക്ക് ഏതു പാഷണ്ഡതയെയാണ് ഇല്ലായ്മ ചെയ്തത്?
* അല്‍ബിജേന്‍സിയന്‍ പാഷണ്ഡതയെ
9. കൊന്ത നമസ്കാരത്തില്‍ അഞ്ചു രഹസ്യങ്ങള്‍ വീതം മൂന്നു ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് പതിനഞ്ച് രഹസ്യങ്ങള്‍ രൂപീകരിച്ചത് ആര്? എന്ന്?
* ഡൊമിനിക്കന്‍ സന്യാസികള്‍, 1483-ല്‍
10. കൊന്ത നമസ്ക്കാരം ഇന്നത്തെ രീതിയില്‍ ക്രോഡീകരിച്ച് ആരംഭത്തില്‍ മൂന്ന് നന്മ നിറഞ്ഞ മറിയവും ഒരു ത്രിത്വസ്തുതിയും ചേര്‍ത്തത് ഏതു മാര്‍പാപ്പയുടെ കാലത്ത്?
* അഞ്ചാം പീയൂസിന്‍റെ (1556-1572)
11. കൊന്ത പ്രാര്‍ത്ഥനയിലെ ധ്യാന വിഷയങ്ങള്‍?
* ദിവ്യരക്ഷകന്‍റെ ജനനം, പരസ്യജീവിതം, മരണം, ഉത്ഥാനം, എന്നീ രക്ഷാകര സംഭവങ്ങളും ദൈവമാതാവിന്‍റെ ജീവിതത്തിലെ അതിപ്രധാന സംഭവങ്ങളും കൂടിച്ചേര്‍ന്നുള്ള വിഷയങ്ങള്‍.
12. കൊന്തയില്‍ പ്രകാശത്തിന്‍റെ അഞ്ച് രഹസ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തതാര്? എന്ന്?
* ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ, 2002
13. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളിലെല്ലാം ആവശ്യപ്പെടുന്ന കാര്യങ്ങളെന്താണ്?
* പ്രാര്‍ത്ഥന, പ്രായശ്ചിത്തം, ജീവിത നവീകരണം