Pop [Life] Ups - [03]

Pop [Life] Ups - [03]
Published on
  • താടിക്കാരന്‍

ഗയ്‌സ്...

ജോബി മാത്യുവിനെ കേട്ട്ക്കാ... പ്രധാനമന്ത്രിയുടെ മന്‍കി ബാത്തില്‍ ഉണ്ടായിരുന്നു... ജോബി മാത്യുവിനെ കണ്ട്ക്കാ... ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത മൂന്നടി മാത്രം ഉയരമുള്ള ഒരു കുറിയ മനുഷ്യന്‍...

കെട്ട്യോളും മക്കളും ആണ് മച്ചാന്റെ ഇന്‍സ്പിറേഷന്‍... ഭാര്യ നല്ലൊരു നര്‍ത്തകി കൂടി ആണ്... ഈയിടെ വൈറലായ ഒരു സംഭവം ഉണ്ടായിരുന്നു...

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍, അതും കൊച്ചിയില്‍ നിന്ന് കാശ്മീരിലേക്ക് കാലില്ലാതെ കാറോടിച്ചു പോയ ടീമാണ് ജോബി ചേട്ടന്‍... അയാള്‍ ജീവിതത്തോടു പൊരുതിയത് മുഴുവന്‍ കൈക്കരുത്തിലാണ്...

മാസ് എന്തെന്നു ചോദിച്ചാല്‍ കയ്യും കാലും ഉള്ളവരെ പഞ്ചഗുസ്തിയില്‍ തോല്‍പ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇഷ്ട വിനോദം. വിവിധ ലോക ചാമ്പ്യന്‍ഷിപ്പുകളിലായി 29 മെഡലുകളാണ് ജോബി രാജ്യത്തിനുവേണ്ടി സ്വന്തമാക്കിയത്.

പഞ്ചഗുസ്തിക്ക് പുറമേ പവര്‍ ലിഫ്റ്റിങ്ങും ബാഡ്മിന്റണും ജാവലിന്‍ ത്രോയും ഷോട്ട് പുട്ടും ഡിസ്‌കസ് ത്രോയും ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ജപ്പാനിലും സ്‌പെയിനിലും ഒക്കെ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച നടന്ന ഖേലോ ഇന്ത്യ ഗെയിംസില്‍ റെക്കോര്‍ഡോടെ കേരളത്തിനായി സ്വര്‍ണ്ണം നേടിയിരുന്നു. മന്‍കി ബാത്തില്‍ ശാരീരിക പരിമിതികള്‍ നേരിടുന്ന ആളുകളുടെ അതിജീവനത്തിനും പോരാട്ടവീര്യത്തിനും ഊര്‍ജം പകരുന്നതാണ് ജോബിയുടെ നേട്ടങ്ങള്‍ എന്നും എല്ലാ ദിവ്യാംഗ സുഹൃത്തുക്കള്‍ക്കു നന്ദി പറയുന്നതായും പ്രധാനമന്ത്രി മോദി അറിയിച്ചു.

കെ സി കേശവപിള്ള യുടെ ഈ കവിതയാണ് എന്നും അയാള്‍ക്ക് ഊര്‍ജം:

'പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രേ മനുഷ്യരെ പ്പാരിലയച്ചതീശന്‍'

ഇനിയും എത്തി പ്പിടിക്കാനാകാത്ത നേട്ടങ്ങളിലേക്ക് അയാള്‍ നീന്തികൊണ്ടേ ഇരിക്കുന്നു... അത് എത്തിപിടിക്കുക തന്നെ ചെയ്യും...

ആമേന്‍...

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org