ഫാ. ജോര്‍ജ് തേലേക്കാട്ട്
ഗദ്യത്തെക്കാള്‍ പദ്യത്തിന് ആസ്വാദകഹൃദയങ്ങളെ കീഴടക്കാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് പഠനത്തിലും കവിതകളും പദ്യങ്ങളും ഉള്‍പ്പെടുത്തുന്നത്. പ്രത്യേകിച്ച് ചെറിയ ക്ലാസുകളില്‍ കൂടുതലായും പഠിപ്പിക്കുന്നത് പാട്ടുകളിലൂടെയാണ്.
ഈശോയുടെ സന്ദേശങ്ങളില്‍ കാവ്യാത്മക രീതി നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈശോ സംസാരിച്ചത് അരമായ ഭാഷയിലായിരുന്നതിനാല്‍ പരിഭാഷ ചെയ്തപ്പോള്‍ പല സ്ഥലങ്ങളിലും താളാത്മകത നഷ്ടപ്പെട്ടുപോയതാണ്.
വിശുദ്ധമായത് നായ്ക്കള്‍ക്ക് കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത് (മത്തായി 7:6) എന്നിങ്ങനെയുള്ള വാചകങ്ങള്‍ അരമായ ഭാഷയിലേക്ക് പരിഭാഷ നടത്തുമ്പോള്‍ വളരെ കാവ്യാത്മകമാണ്. കവിതകളും പദ്യശകലങ്ങളും പഠനത്തില്‍ കൂടുതലായി ഉപയോഗിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം.