Pillars of the Church

Pillars of the Church
Published on
  • Saint Paul’s Journey

1) AD 5 - താര്‍സോസില്‍ റോമന്‍ വംശജനായ ഇസ്രായേല്‍ക്കാര നായി ബെഞ്ചമിന്‍ ഗോത്രത്തില്‍ ജനിച്ചു (ഫിലി. 3:5).

2) AD 1520 - ഗമാലിയേലിന്റെ കീഴില്‍ ഫരിസേയനാകാന്‍ നിയമത്തില്‍ പരിശീലനം നേടുന്നു (അപ്പ. 22:3, 26:5).

3) AD 30 - ജറുസലെമില്‍ ക്രിസ്തുവിനെ പിന്തുടര്‍ന്നവരെ പീഡിപ്പിക്കുവാന്‍ ആരംഭിക്കുന്നു (അപ്പ. 8:13).

4) AD 32 - എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വത്തിന് സാക്ഷിയാകുന്നു (അപ്പ. 7:58).

5) AD 33 - ദമാസ്‌കസിലെ ക്രിസ്ത്യാനികളെ ബന്ധിച്ചു കൊണ്ടു വരാന്‍ പോകുന്ന വഴി യേശുവിന്റെ സ്വരം ശ്രവിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുന്നു (അപ്പ 9:1-19).

6) AD 37 - ജെറുസലേമിലേക്ക് മടങ്ങി വരികയും അപ്പസ്‌തോലന്മാരെ കണ്ടു കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു (അപ്പ. 9:26-29).

7) AD 44 - ബര്‍ണബാസുമായി ഒന്നിച്ച് അന്ത്യോക്യയിലെ സുവിശേഷപ്രഘോഷണം (അപ്പ. 9:27).

8) AD 48 - സൈപ്രസിലേക്ക് ആദ്യം മിഷന്‍ യാത്ര ആരംഭിക്കുന്നു (അപ്പ. 11:29).

9) AD 49 - ജെറുസലേം സൂനഹദോസില്‍ പങ്കെടുക്കുന്നു (അപ്പ. 15:1-29).

10) AD 66 - റോമിലേക്ക് വരികയും ക്രിസ്തുവിനെ പ്രഘോഷിച്ച തിന്റെ പേരില്‍ തടവിലാക്കപ്പെടുകയും ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു (അപ്പ. 28:30-31).

11) AD 68 - നീറോ ചക്രവര്‍ത്തിയുടെ കാലത്തെ മതപീഡനത്തിനിരയായി ശിരസ്സ് ഛേദിക്കപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്നു.

  • Saint Peter’s Journey

1) BC 1 - ഗലീലിയയില്‍ യോനാ എന്ന മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ചു.

2) AD 30 - സഹോദരന്‍ അന്ത്രയോസിനൊപ്പം കടല്‍ത്തീരത്ത് ആയിരിക്കുമ്പോള്‍ യേശുവിന്റെ ക്ഷണം (എന്നെ അനുഗമിക്കുക) (മത്താ. 4:18-19).

3) തലീത്താ കും - ബാലികേ എഴുന്നേല്‍ക്കൂ, പത്രോസ് ഇതിന് ദൃക്‌സാക്ഷിയാകുന്നു (മത്താ. 9:23-26, മര്‍ക്കോ. 5:37-43, ലൂക്കാ 8:51-55).

4) AD 3 ഹ 32 - പത്രോസിന്റെ വിശ്വാസപ്രഖ്യാപനം (മത്താ. 16:18).

5) AD 33 - യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നു. തെറ്റു മനസ്സിലാക്കിയ പത്രോസ് അനുതപിക്കുന്നു.

6) യേശു ഉത്ഥാനത്തിനുശേഷം പത്രോസിന് പ്രത്യക്ഷപ്പെ ടുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനവും, പത്രോസിന്റെ ജറുസലെമിലെ പ്രസംഗവും (അപ്പ. 2:14-36).

7) പത്രോസ് ശ്ലീഹായും യോഹന്നാന്‍ ശ്ലീഹായും ഒന്നിച്ച് ദൗത്യം ആരംഭിക്കുന്നു (അപ്പ. 3:15).

സമരിയായിലും ലിദിയായിലും സമീപപ്രദേശങ്ങളിലും സുവിശേഷപ്രഘോഷണവും അത്ഭുത പ്രവര്‍ത്തനങ്ങളും നടത്തുന്നു (അപ്പ. 9:32).

8) യോപ്പായിലെ ബാലികയെ ഉയിര്‍പ്പിക്കുന്നു (അപ്പ. 9:40).

9) വിജാതീയര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുന്നതിന് ആരംഭം കുറിക്കുന്നു (അപ്പ. 10:44-48).

10) ഹേറോദേസ് തടവിലാക്കുകയും ദൂതന്‍ അത്ഭുതകരമായി രക്ഷിക്കുകയും ചെയ്യുന്നു (അപ്പ. 12:3-8).

11) AD 64 - നീറോ ചക്രവര്‍ത്തിയുടെ കാലത്ത് കുരിശില്‍ തലകീഴായി തറച്ച് പത്രോസ് ശ്ലീഹായെ വധിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org