പാപ്പനും പിള്ളേരും

Season -1 | Bible Homes | Episode - 8
പാപ്പനും പിള്ളേരും
Published on
  • അച്ചന്‍കുഞ്ഞ്‌

വീട്ടിലെ സ്വത്ത് ഡിവൈഡ് ചെയ്യുന്നത് ഇത്തിരി ടാസ്‌ക്കാണ്. ചിലര്‍ സ്വത്ത് വിഭജനം കഴിഞ്ഞാ പിന്നെ സ്വന്തം വഴിയേ പോകും, ചിലര്‍ പരാതി പറഞ്ഞുകൊണ്ടിരിക്കും, ചിലര്‍ ശത്രുക്കളാകും എന്നാല്‍ ചിലര്‍ ആ പഴയ സ്‌നേഹത്തില്‍ തന്നെ തുടരും.

ദേ ഇവിടേം (ഉല്പത്തി 13:11-12) ഇതുപോലെ സ്വത്ത് വിഭജനം നടന്നു! പാപ്പന്‍ കാനാന്‍ ദേശത്തേക്കും ലോത്ത് സോദോമിലേക്കും പോയി. കുറച്ചു കഴിഞ്ഞ് ലോത്തിനെയും അവന്റെ സ്വത്തുക്കളെയും ശത്രുക്കള്‍ പിടിച്ചടക്കി.

ഇതറിഞ്ഞ പാപ്പന്‍ എന്ത് ചെയ്തു?

നിങ്ങളാണെല്‍ എന്ത് ചെയ്‌തേനെ?

a) ദൈവത്തിന് നന്ദി പറയും

b) അങ്ങനെ തന്നെ വേണംന്ന് പറയും

c) രക്ഷിക്കാന്‍ നോക്കും

ഇതറിഞ്ഞ പാപ്പന്‍ തന്റെ കൂടെയുള്ള ഹെല്‍ത്തി ആയിട്ടുള്ള 318 കൂട്ടുകാരെയും കൂട്ടി ശത്രുകരങ്ങളില്‍ നിന്ന് തന്റെ കസ്സിന്‍ ബ്രോയെ രക്ഷിച്ചു (ഉല്പത്തി 14:14-15).

ലോത്ത് വിട്ടെങ്കിലും മ്മടെ പാപ്പന്‍ വിട്ടില്ല. ഇതുപോലെ തന്നെയാ ദൈവോം ഇട്ടേച്ച് പോവൂല!

നമ്മുടെ വീടുകളില്‍ എങ്ങനെയാ? ഒരു ബുദ്ധിമുട്ട് വരുമ്പോ, പാര വയ്ക്കാണോ പരസ്പരം സഹായിക്കാണോ ചെയ്യാ? കസിന്‍സുമായുള്ള നല്ല ബന്ധങ്ങളെ ഓര്‍ത്തെടുക്കുന്ന പഴയ ഫോട്ടോസും ഓര്‍മ്മകളും GALLERY ന്നോ മറ്റെവിടുന്നേലോ ഒന്ന് പൊടിതട്ടി എടുക്കൂട്ടോ!!!

മനഃപാഠം ആക്കേണ്ട വചനം

  • 'സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്.'

(സങ്കീര്‍ത്തനങ്ങള്‍ 133:1)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org