ദൃഷ്ടാന്തപാഠം [Object Lessons]

Jesus's Teaching Skill - 11
ദൃഷ്ടാന്തപാഠം [Object Lessons]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

കണ്ടും ചെയ്തും പഠിക്കുന്ന കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോകില്ലെന്ന് നമുക്കറിയാം. ആയിരം വാക്കുകളേക്കാള്‍ ഒരു ചിത്രം കൂടുതല്‍ സംസാരിക്കുന്നു എന്നു പറയുന്നത് തന്നെയാണത്.

അതുകൊണ്ടുതന്നെ ദൃഷ്ടാന്തങ്ങളിലൂടെ പഠിപ്പിക്കാന്‍ ഈശോ എപ്പോഴും പരിശ്രമിച്ചിരുന്നു.

സ്വയം ബലിയായിത്തീരാന്‍ തീരുമാനിച്ച ഈശോ അന്ത്യഅത്താഴ വേളയില്‍ അപ്പവും വീഞ്ഞും വാഴ്ത്തി വിഭജിച്ചു നല്‍കിയതും (ലൂക്കാ 22:14-23) ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകികൊണ്ട് നേതൃത്വം നല്‍കപ്പെടുന്നത് ശുശ്രൂഷിക്കാ നാണെന്ന് ശിഷ്യഗണത്തെ പഠിപ്പിച്ച തും (യോഹന്നാന്‍ 13:1-11) ഇതിനുള്ള ഉത്തമോദാഹരണങ്ങളാണ്.

പ്രകൃതിയോട് ചേര്‍ന്നു നിന്നുകൊണ്ട് പഠിപ്പിച്ച പ്പോഴായിരിക്കണം പ്രകൃതിയിലെ ഉദാഹരണ ങ്ങള്‍ ഈശോ കൂടുതലായി ഉപയോഗിച്ചത്.

ശിശുവിനെ അടുത്തുവിളിച്ച് ശിശുവിനെപ്പോലെ ആകണമെന്ന് ആവശ്യപ്പെട്ടപ്പോഴും (മത്തായി 18:1-5) വിധവയുടെ ചില്ലികാശിന് കൂടുതല്‍ മൂല്യം കല്‍പ്പിച്ചപ്പോഴും (മര്‍ക്കോസ് 12:41-44) ഈശോയുടെ പഠനങ്ങള്‍ ജീവിതഗന്ധിയായിരുന്നു.

ഈശോ കാണിച്ചുതന്നതുപോലെ അധ്യാപനം ജീവിതത്തോട് ബന്ധമുള്ളതാക്കാന്‍ ഗുരുക്കന്മാര്‍ക്ക് സാധിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org