അച്ചന്‍കുഞ്ഞ്
അബ്രാഹാപ്പാപ്പക്ക് നൂറു വയസ്സുള്ളപ്പോഴാണ് കുഞ്ഞാവ ജനിച്ചത് (ഉല്‍പത്തി 21:5). എങ്കില്‍ സാറാമ്മാമ്മയുടെ പ്രായം എത്രയായിരുന്നു? ഒന്നു വായിച്ചു കണ്ടുപിടിച്ചേ. ഉത്തരം ഉല്‍പത്തി 17:17-ല്‍ ഉണ്ട്!
അബ്രാഹത്തിന് ദൈവം കൊടുത്ത ഗിഫ്റ്റുകളില്‍ ഏറ്റവും വിലപ്പെട്ടത് ഇസഹാക്കായിരുന്നു. അബ്രാഹത്തിന് തിരിച്ചു തന്നോട് സ്‌നേഹം ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യാന്‍ പ്രിയ മകനെ ദൈവം തിരിച്ചു ചോദിച്ചു (ഉല്‍പത്തി 22:2). സര്‍പ്രൈസ് എന്തായിരുന്നു എന്ന് അറിയണോങ്കി ബൈബിള്‍ തുറന്നു ഉല്‍പത്തി 22:1-18 വരെ വായിച്ചാലോ..
കൂട്ടുകാരേ, തന്റെ ഏക പുത്രനെ (ഈശോപ്പയെ) നല്‍കാന്‍ തക്കവിധം നമ്മെ അത്രമാത്രം സ്‌നേഹിച്ച ദൈവം (യോഹന്നാന്‍ 3:16) എത്രയെത്ര അനുഗ്രഹങ്ങളാണ് നമുക്ക് DAILY തന്നുകൊണ്ടിരിക്കുന്നത്. THANK GOD... സത്യത്തില്‍ നമ്മുടെ ഈ കണ്ണും കാതും കയ്യും കാലും ഒക്കെ ഒരു അത്ഭുതം അല്ലെ. പക്ഷേ, നമ്മള്‍ ദൈവത്തിന് എന്താണ് തിരിച്ച് ഗിഫ്റ്റ് കൊടുത്തേക്കുന്നത്? സിനിമ കാണാനും കളിക്കാനും ചിരിക്കാനും ഒക്കെ സമയം മാറ്റിവയ്ക്കുന്ന നമ്മള്‍ വിശുദ്ധ കുര്‍ബാനയില്‍ ഭക്തിപൂര്‍വം ആണോ പങ്കെടുക്കുന്നത്? സ്‌കൂളിലെ പാഠങ്ങള്‍ പഠിക്കുന്നതുപോലെ നമ്മള് ഈശോയെക്കുറിച്ച് (Sunday Catechism) പഠിക്കാന്‍ മെനക്കെടാറുണ്ടോ? നമ്മള്‍ 'തിരുബാലസഖ്യ'ത്തില്‍ ഒക്കെ അംഗങ്ങളാണോ? ദൈവ മഹത്വത്തിനായി നമ്മുടെ കഴിവും സമയവും ഒക്കെ എന്തോരം നമ്മള്‍ ചെലവാക്കാറുണ്ട്?
ശെരിക്കൊന്നാലോചിച്ചു നോക്കിയെ... എന്നിട്ടു ദൈവത്തിന് എന്തൊക്കെ ഗിഫ്റ്റ് തിരിച്ചു കൊടുത്തിട്ടുണ്ടെന്ന് ചുവടെ എഴുതാമോ കൂട്ടുകാരെ...
ദൈവം തന്ന ഗിഫ്റ്റുകള്‍ക്ക് ഒക്കെ നന്ദി പറഞ്ഞ് ഇന്നത്തെ വചനം പെട്ടെന്ന് പഠിച്ചാലോ...
'അവര്‍ണ്ണനീയമായ ദാനത്തിനു ദൈവത്തിനു സ്തുതി!'
(2 കോറിന്തോസ് 9:15)