മരിയ തെരേസ ഗൊരേത്തി

മരിയ തെരേസ ഗൊരേത്തി

1890 : ഒക്‌ടോബര്‍ മാസം 16 ന് ഇറ്റലിയിലെ കൊറോണാര്‍ഡോയില്‍ ഏഴു കുട്ടികളില്‍ മൂന്നാമതായി മരിയ തെരേസ ഗൊരേത്തി ജനിച്ചു.

1899 : സാമ്പത്തിക പ്രതിസന്ധി മൂലം കുടുംബ സമ്മേതം അവര്‍ ലെ ഫെറിയറിയ എന്ന സ്ഥലത്തു കൗണ്ട് മസോലെനി എന്ന വ്യക്തിയുടെ കൃഷിഭൂമിയില്‍ ജോലിക്കായി പ്രവേശിച്ചു. അവര്‍ താമസിച്ചിരുന്നത് സിനോര്‍ സെറെനെല്ലിയുടെ കൂടെ ഒരു ഫാം ഹൗസിലായിരുന്നു. സെറെനെല്ലിയുടെ മകനാണ് അലസാന്ദ്രോ.

1900 : അച്ഛന്റെ മരണത്തോടെ കൃഷിപ്പണിക്കായി മരിയയുടെ അമ്മ പോയിത്തുടങ്ങി. മരിയ സഹോദരങ്ങളുടെ പരിപാലനം ഏറ്റെടുത്തു.

1902 : 18 വയസുള്ള അലസാന്ദ്രോ മരിയയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. വെറും 12 വയസ്സു മാത്രമുണ്ടായിരുന്ന മരിയ നിശ്ചയത്തോടെ പറഞ്ഞു, 'പാപത്തെക്കാള്‍ മരിക്കുന്നതാണ് നല്ലത്.' അലസാന്ദ്രോ കോപത്തോടെ മരിയയെ കത്തികൊണ്ട് ഒത്തിരി തവണ കുത്തി. ആശുപത്രികിടക്കയില്‍ വച്ച് അലസാന്ദ്രോയോട് ക്ഷമിച്ചുകൊണ്ടു മരിയ നിത്യവിശ്രമം പൂകി. അലസാന്ദ്രോ 30 വര്‍ഷത്തേക്ക് തടവിലായി.

ഒരിക്കല്‍ അലസാന്ദ്രോയ്ക്ക് മരിയ നിറയെ ലില്ലി പൂക്കളുമായി അവന്റെ അടുക്കല്‍ വരുന്ന ദര്‍ശനം ഉണ്ടായി. എന്നാല്‍ അലസാന്ദ്രോ അത് സ്വീകരിച്ചതും അവ തീജ്വാലകളായി മാറി. ഈ ദര്‍ശനം അലസാന്ദ്രോയെ മാനസാന്തരത്തിലേക്കു നയിച്ചു. ഒടുവില്‍ ജയില്‍ വാസം കഴിഞ്ഞു വന്നതും മരിയയുടെ അമ്മയെ കണ്ട് മാപ്പ് യാചിച്ചു. ശേഷം ഒരു കപ്പൂച്ചിന്‍ സഹോദരനായി മരണം വരെ കഴിഞ്ഞു.

1950 : ജൂണ്‍ 24 ന് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ മരിയ ഗൊരേത്തിയെ കന്യകയും രക്തസാക്ഷിയുമായ വിശുദ്ധയായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org