മൊബൈല്‍ സ്‌ക്രീന്‍ അഡിക്ഷന്‍

മൊബൈല്‍ സ്‌ക്രീന്‍ അഡിക്ഷന്‍
Published on
  • ഡോ. ഹിമ &

  • ഡോ. സി. പ്രീത സി എസ് എന്‍

  1. ഉറക്കക്കുറവ് : മൊബൈല്‍ ഫോണില്‍ നിന്നു വരുന്ന നീല കിരണങ്ങള്‍ ശരീരത്തിലെ മെലാടോണ്‍ എന്ന ഹോര്‍മോണിന്റെ അളവിനെ ബാധിക്കുന്നു. അത് നമ്മുടെ ഉറക്കത്തെ ബാധിക്കുന്നു.

  2. കണ്ണുകള്‍ തുടര്‍ച്ചയായി ചെറിയ സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിലെ നേത്രപാളിയില്‍ വരള്‍ച്ചയ്ക്കും, തലവേദനയ്ക്കും, കാഴ്ചമങ്ങല്‍ എന്നിവയ്ക്കും കാരണമാകുന്നു.

  3. Cognitive/അന്തര്‍ദര്‍ശനം: ഓര്‍മ്മക്കുറവ്, ഏകാഗ്രത, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, സര്‍ഗാത്മകത എന്നീ തലങ്ങളില്‍ കുറവ് വരുത്തുന്നു.

  4. റേഡിയേഷന്‍ : കുട്ടികളുടെ തലച്ചോറിനെ റേഡിയേഷനുകള്‍ ബാധിക്കുന്നുണ്ട്. അതു ഗുരുതര രോഗങ്ങള്‍ വരെ ഉണ്ടാക്കാമെന്ന് ചില ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

  5. സാമൂഹികബന്ധങ്ങള്‍ : ആളുകളുമായി ഇടപെടുന്നതില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പോരായ്മ വരുന്നു.

  6. ശാരീരികാരോഗ്യം : വണ്ണം വയ്ക്കുക, ഹൃദയ സംബന്ധ രോഗങ്ങള്‍ ഉണ്ടാവുക, നടുവിനും കഴുത്തിനും മറ്റു ജോയിന്റുകള്‍ക്കും പ്രശ്‌നമുണ്ടാവുക.

  7. പഠനം : പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. ചുറ്റുപാടുകളെക്കുറിച്ച് ശ്രദ്ധ ഇല്ലാതാകുന്നു. പ്രായോഗിക ബുദ്ധി ഇല്ലാതാകുന്നു.

ഇവയെല്ലാം സത്യമാണെങ്കില്‍ കൂടിയും മൊബൈലിനെ നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ അതുകൊണ്ട് ഉപയോഗവും ഉണ്ട്. മൊബൈല്‍ ഫോണുകള്‍ മനുഷ്യന്റെ ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെയും അത്തരത്തിലുള്ള ഇലക്‌ട്രോണിക് ഗാഡ്ജറ്റ്‌സുകളുടെ കണ്ടുപിടിത്തങ്ങളിലൂടെയും ഒത്തിരി ജോലി സാധ്യതകള്‍ ഉണ്ടായിട്ടുണ്ട്.

'എല്ലാത്തിനെയും കുറിച്ചുള്ള അറിവുകള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍' എന്ന ന്യൂ ജെന്‍ ആശയത്തേയും നമുക്ക് തള്ളിക്കളയാനാവില്ല. പലപ്പോഴും മനുഷ്യരിലുണ്ടാകുന്ന സ്‌ട്രെസ്, ഡിപ്രെഷന്‍ പോലുള്ള മാനസ്സിക സംഘര്‍ഷങ്ങളെ ഇല്ലാതാക്കുവാന്‍ നമ്മള്‍ പലപ്പോഴും ആശ്രയിക്കുന്നതും മൊബൈല്‍ ഫോണിലെ ഫണ്ണി മീംസുകളെയല്ലേ.

മൊബൈല്‍ ഫോണിന്റെ ഉപയോഗം നമ്മുടെ സമയത്തെ പാഴാക്കുന്നില്ലേ? എന്ന ചോദ്യത്തിനും 'ഇല്ല' എന്ന് മറുപടി പറയുന്ന ഒത്തിരിപേര്‍ ഇന്നുണ്ട്. എല്ലാത്തിനും ഉപരിയായി ഒരു അപകടം കാണുമ്പോള്‍ വീഡിയോ എടുക്കുന്നവരെ പോലെ തന്നെ ആംബുലന്‍സിനെയും, ഫയര്‍ഫോഴ്‌സിനേയും വിളിക്കുന്നവരെയും സമൂഹത്തില്‍ കാണാം.

മൊബൈല്‍ നല്ലതാണെന്നു വാദിക്കുകയല്ല. അതില്‍ നല്ലതും ഉണ്ട് എന്ന് ഒരിക്കല്‍ക്കൂടെ ഓര്‍മ്മിപ്പിക്കുകയാണെന്നു മാത്രം. ഇതിനെല്ലാം ആവശ്യം ആരോഗ്യകരമായി എങ്ങനെ അവയെ ഉപയോഗിക്കാം എന്ന് അറിയുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org