
1) മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി?
2) വര്‍ത്തമാനപ്പുസ്തകത്തിന്റെ കര്‍ത്താവ്?
3) മലയാളത്തിലെ മൂന്നാമത്തെ യാത്രാവിവരണ ഗ്രന്ഥം?
4) ഊര്‍ശ്ലേം യാത്രാവിവരണത്തിന്റെ കര്‍ത്താവ്?
5) 'യേശുവിജയം' മഹാകാവ്യമെഴുതിയ കവി?
6) കട്ടക്കയത്തില്‍ ചെറിയാന് മാപ്പിളയുടെ പ്രധാന കൃതികള്‍?
7) ഭാഷാസേവനത്തിന് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡ് നേടിയ വൈദികന്?
8) ജോണ്‍ കുന്നപ്പിള്ളിയച്ചന്റെ പ്രസിദ്ധമായ ഗ്രന്ഥങ്ങള്‍?
9) 'കട്ടക്കയം കൃതികള്‍', 'ബനീഞ്ഞാക്കവിതകള്‍' എന്നിവ സമാഹരിച്ച് പ്രസിദ്ധീകരിച്ച വ്യക്തി?
10) 'ക്രൈസ്തവ വിജ്ഞാനകോശം' എന്ന ഗ്രന്ഥത്തന്റെ കര്‍ത്താവ്?
11) തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് പരിഭാഷപ്പെടുത്തിക്കൊണ്ട് സാഹിത്യജീവിതം ആരംഭിച്ച രണ്ടു മലയാളികള്‍?
12) ശാസ്ത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ദൈവമുണ്ടെന്നു തെളിയിക്കാന്‍ കഴിയും എന്ന് സ്ഥാപിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥം?
ഉത്തരങ്ങള്‍: 1) വര്‍ത്തമാനപ്പുസ്തകം 2) പാറേമാക്കല്‍ തോമ്മാകത്തനാര്‍ 3) ഊര്‍ശ്ലേം യാത്രാവിവരണം 4) പരുമല തിരുമേനി 5) കട്ടക്കയത്തില്‍ ചെറിയാന് മാപ്പിള 6) മാര്‍ത്തോമാ ചരിതം, വനിതാമണി, തിരഞ്ഞെടുക്കപ്പെട്ട പാത്രം, ക്രിസ്തുനാഥന്റെ ഉപവാസം 7) ഫാ. ജോണ്‍ കുന്നപ്പിള്ളി 8) ശബ്ദസൗഭഗം, പ്രക്രിയഭാഷ്യം 9) ഡോ. കുര്യാക്കോസ് കുമ്പളക്കുഴി 10) ഡോ. ജോര്‍ജ് കുരുക്കൂര്‍ 11) ജോസഫ് മുണ്ടശ്ശേരി, എം.പി. പോള്‍ 12) ആസ്തിവാദം