
മെഷെക് എന്നു പേരുള്ള രണ്ട് ആളുകളെ ബൈബിളില്‍ കാണാവുന്നതാണ്. സെമറ്റിക് വംശത്തില്‍ ഷേമിന്റെ പുത്രനായ മെഷെകിനെപ്പറ്റി ഒരു പരാമര്‍ശം ഉണ്ട്. (1 Chr 1:17). ബാക്കിയുള്ള ഒന്‍പത് പരാമര്‍ശങ്ങളും സൂചനകളും സെമറ്റിക്ക് അല്ലാത്ത, യാഫെത്തിന്റെ ഏഴു മക്കളില്‍ ഒരുവനായ മെഷെകിനെപ്പറ്റിയാണ്. ഷേമിന്റെ മറ്റ് മക്കളെക്കുറിച്ചെന്നപോലെ മെഷെകിനെക്കുറിച്ചും നല്ല അഭിപ്രായമല്ല ബൈബിളിലുള്ളത്. ഇസ്രായേല്യരെ വെറുക്കുകയും പീഡിപ്പിക്കുകയും അടിമപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു ജനതയായിട്ടാണ് മെഷെകിന്റെ വംശം അറിയപ്പെടുന്നത്.
എസക്കിയേലിന്റെ പരാമര്‍ശങ്ങളില്‍ മെഷെക് വംശജര്‍ ലോഹപ്പണിക്കാരാണ്; അവര്‍ അപരിച്ഛേദിതരും അക്രമികളും പ്രാകൃതരുമാണ്. ഇസ്രായേല്യര്‍ക്കെതിരെ ഇവര്‍ പടയോട്ടങ്ങള്‍ നടത്തി ആദ്യം വിജയിച്ചാലും, ദൈവം അവര്‍ക്ക് അതിനെല്ലാം ശിക്ഷ നല്‍കി അവരെ നശിപ്പിക്കും. സീറോ അറേബിയന്‍ മരുഭൂപ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന, കൂടാരവാസികളായ, സമാധാനത്തെ വെറുക്കുന്ന ക്രൂരരായ നാടോടികളായിട്ടാണ് മെഷെക് വംശജരെ സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്നത്.
അക്കാഡിയന്‍ രേഖകളിലും, ഹെറോഡോട്ടസിന്റെയും ജൊസേഫൂസിന്റെയും വിവരണങ്ങളിലും മെഷെക് വംശജര്‍ ജീവിച്ചിരുന്നത് ഏഷ്യാ മൈനര്‍ മുതല്‍ കരിങ്കടല്‍ വരെയുള്ള ഭാഗങ്ങളിലാണ്. ബൈബിളും ഇങ്ങനെത്തന്നെയാണ് പറയുന്നത്. തന്റെ സഹോദരങ്ങളെപ്പോലെ വാഗ്ദത്ത ദേശത്തു നിന്നും അകലെ ജീവിച്ചുകൊണ്ട് ഇസ്രായേല്യര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതുമൂലം ഈ വംശജരും ദൈവത്തില്‍ നിന്നും അകന്നു ജീവിക്കുന്നവരാണെന്നും ദൈവത്താല്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് ബൈബിള്‍ ഭാഷ്യം.
മെഷെക് വംശജരെപ്പറ്റി അത്രയധികം അറിയില്ലെങ്കിലും, ഈ വംശത്തില്‍പ്പെട്ട ഒരാള്‍ ആധുനീകലോകത്തില്‍ നന്നായി അറിയപ്പെടുന്നുണ്ട്. ക്രിസ്തുവിനു മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, മെഷെക് വംശജരുടെ രാജാവായ മിഡ. മെഷെകിന്റെ സഹോദരരായ യവനരുടെ ഐതീഹ്യങ്ങളിലാണ് മിഡയുടെ കഴിവിനെപ്പറ്റി നാം കേള്‍ക്കുന്നത്. തൊടുന്നതെല്ലാം സ്വര്‍ണമാക്കാനുള്ള ശക്തി അയാള്‍ക്കുണ്ടായിരുന്നുവത്രെ! അങ്ങനെയാണ് നമുക്ക് സുപരിചിതമായ ങശറമ' െഠീൗരവ എന്ന ചൊല്ലുണ്ടായത്.