പ്രാര്‍ത്ഥനയിലെ അംഗചേഷ്ടകള്‍

പ്രാര്‍ത്ഥനയിലെ അംഗചേഷ്ടകള്‍
Published on

ക്രൈസ്തവര്‍ ശരീരഭാഷയിലൂടെ തങ്ങളുടെ ജീവിതം ദൈവതിരുമുമ്പാകെ കൊണ്ടുവരുന്നു: അവര്‍ ദൈവതിരുമുമ്പാകെ നിലത്തുവീഴുന്നു. പ്രാര്‍ത്ഥനയില്‍ കൈകള്‍ കൂപ്പുന്നു. അല്ലെങ്കില്‍ കൈകള്‍ നീട്ടുന്നു. (പ്രാര്‍ത്ഥനയുടെ നിലയില്‍), അവര്‍ മുട്ടുമടക്കുന്നു. അല്ലെങ്കില്‍ സര്‍വ്വ പരിശുദ്ധനായ ദൈവത്തിന്റെ തിരുമുമ്പില്‍ മുട്ടുകുത്തുന്നു. അവര്‍ നിന്നുകൊണ്ട് സുവിശേഷം കേള്‍ക്കുന്നു. ഇരുന്നുകൊണ്ടു ധ്യാനിക്കുന്നു.

ദൈവസന്നിധിയില്‍ നില്ക്കല്‍

ബഹുമാനം സൂചിപ്പിക്കുന്നു. (ഒരു സുപ്പീരിയര്‍ പ്രവേശിക്കുമ്പോള്‍ നമ്മള്‍ എഴുന്നേറ്റു നില്‍ക്കുന്നു). ജാഗ്രത, സന്നദ്ധത എന്നിവയെയും അതു സൂചിപ്പിക്കുന്നുണ്ട് (പെട്ടെന്ന് യാത്ര പുറപ്പെടാന്‍ സന്നദ്ധനാകുന്നെങ്കില്‍…) അതേ സമയം ദൈവത്തെ സ്തുതിക്കാന്‍ കൈകള്‍ നീട്ടിപ്പിടിക്കുക കൂടി ചെയ്താല്‍ (പ്രാര്‍ത്ഥനയുടെ ആംഗ്യം) പ്രാര്‍ത്ഥിക്കുന്ന വ്യക്തി യഥാര്‍ത്ഥ സ്തുതിയുടെ അകൃത്രിമ ചേഷ്ട സ്വീകരിക്കുന്നു.

ദൈവസന്നിധിയില്‍ ഇരിക്കുമ്പോള്‍

ക്രൈസ്തവന്‍ ആന്തരികമായി സംഭവിക്കുന്നതെന്തോ അതു ശ്രദ്ധിക്കുന്നു. ദിവ്യവചനത്തെക്കുറിച്ചു ഹൃദയത്തില്‍ ചിന്തിക്കുകയും (ലൂക്കാ 2:51) അതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്നു.

മുട്ടുകുത്തിക്കൊണ്ട് ഒരു വ്യക്തി

ദൈവത്തിന്റെ മഹത്ത്വത്തിന്റെ സന്നിധിയില്‍ തന്നെത്തന്നെ ചെറിയവനാക്കുന്നു; ദൈവകൃപയിലുള്ള തന്റെ ആശ്രയം അംഗീകരിക്കുകയും ചെയ്യുന്നു.

സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്

ഒരു വ്യക്തി ദൈവത്തെ ആരാധിക്കുന്നു.

കൈകള്‍കൂപ്പിക്കൊണ്ട് ഒരു വ്യക്തി

അന്യവിചാരങ്ങള്‍ കീഴടക്കുകയും "തന്നെത്തന്നെ സമാഹരിക്കുകയും (ചിന്തകള്‍ സമാഹരിക്കുകയും) ദൈവത്തോടു തന്നെത്തന്നെ ഐക്യപ്പെടുത്തുകയും ചെയ്യുന്നു. കൂപ്പിയ കരങ്ങള്‍ യാചനയുടെ യഥാര്‍ത്ഥ ആംഗ്യവുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org