ഏറ്റവും നീളമുള്ള ബൈബിള്‍

ഏറ്റവും നീളമുള്ള ബൈബിള്‍

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവുമധികം പരിഭാഷകളുള്ള ഗ്രന്ഥം ബൈബിളാണ്. 2300-ലധികം ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഏറ്റവുമാദ്യം അച്ചടിച്ച ഗ്രന്ഥവും ബൈബിളാണ്. ആദ്യമായി ബൈബിള്‍ അച്ചടിച്ച വ്യക്തി ഗുട്ടന്‍ബര്‍ഗ്ഗാണ്.

മൂലഭാഷയനുസരിച്ച് ബൈബിളില്‍ 1189 അധ്യായങ്ങളും, 31173 വാക്യങ്ങളും, 773692 വാക്കുകളും, 3566480
അക്ഷരങ്ങളുമുണ്ട്.

ഏറ്റവും നീളമുള്ള ബൈബിളേതാണെന്ന് നിങ്ങള്‍ക്കറിയാമോ?
ജര്‍മ്മനിയിലാണ് അത് നിര്‍മ്മിക്കപ്പെട്ടത്. ഇതിന്‍റെ നിര്‍മ്മിതിക്ക് 20 റോള്‍ കടലാസ് ഉപയോഗിച്ചു. 220 മീറ്റര്‍ നീളവും 10 സെ.മീറ്റര്‍ വീതിയുമുള്ള ഈ ബൈബിള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈബിളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org