സത്യദീപം-ലോഗോസ് ക്വിസ് : No. 2

ജോഷ്വാ (അദ്ധ്യായം 3, 4)
സത്യദീപം-ലോഗോസ് ക്വിസ് : No. 2

1) സകല ഇസ്രായേല്യരോടുംകൂടെ ഷിത്തിമില്‍ നിന്ന് പുറപ്പെട്ട ജോഷ്വാ എത്തിച്ചേര്‍ന്നത് എവിടെ?

  • ജോര്‍ദാന്‍ നദിക്കരികെ

2) ലേവ്യപുരോഹിതരെ ജനങ്ങള്‍ അനുഗമിക്കേണ്ടത് എപ്പോള്‍?

  • ദൈവമായ കര്‍ത്താവിന്റെ വാഗ്ദാനപേടകം സംവഹിക്കുന്നതു കാണുമ്പോള്‍

3) വാഗ്ദാനപേടകത്തിനും ജനങ്ങള്‍ക്കും ഇടയില്‍ എത്ര അകലം ഉണ്ടായിരിക്ക ണം?

  • രണ്ടായിരം മുഴം

4) നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍ നാളെ നിങ്ങളുെട ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. അദ്ധ്യായവും വാക്യവും?

  • ജോഷ്വാ 3:5

5) ജോര്‍ദ്ദാന്‍ നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് ചിറപോലെ കെട്ടിനില്‍ക്കുന്നതെപ്പോള്‍?

  • കര്‍ത്താവിന്റെ വാഗ്ദാന പേടകം വഹിക്കുന്ന പുരോഹിതന്മാരു ടെ ഉള്ളങ്കാല്‍ ജലത്തെ സ്പര്‍ശിക്കുമ്പോള്‍

6) ഓരോ ഗോത്രത്തില്‍നിന്നും എത്ര പേരെ തെരഞ്ഞെടുക്കാനാണ് കര്‍ത്താവ് ജോഷ്വായോട് ആവശ്യപ്പെട്ടത്?

  • ഒന്ന് വീതം പന്ത്രണ്ടു പേരെ

7) സ്മാരകശിലകള്‍ എക്കാലവും ജനത്തെ അനുസ്മരിപ്പിക്കുന്നത് എന്ത്?

  • ജോര്‍ദ്ദാനിലെ ജലം വിഭജിക്കപ്പെട്ട സംഭവം

8) ജോര്‍ദ്ദാനില്‍നിന്ന് കൊണ്ടുവന്ന 12 കല്ലുകള്‍ ജോഷ്വാ എവിടെ സ്ഥാപിച്ചു?

  • ഗീന്‍ഗാലിന്‍

9) ഇസ്രയേല്‍ ജനം ഉണങ്ങിയ നിലത്തുകൂടി കടന്നുപോയ രണ്ടു ജലാശയങ്ങള്‍?

  • ചെങ്കടല്‍, ജോര്‍ദ്ദാന്‍ നദി

10) ലോകമെങ്ങുമുള്ള ജനങ്ങള്‍ അറിയേണ്ടത്?

  • ദൈവമായ കര്‍ത്താവിന്റെ കരങ്ങള്‍ ശക്തമാണെന്ന്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org