Logos Quiz 2020 No.22

Logos Quiz 2020 No.22
Published on

കോറിന്തോസുകാര്‍ക്കെഴുതിയെ ഒന്നാം ലേഖനം : 4-ാം അദ്ധ്യായം

1. ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായി കരുതുന്നത് ആരെ?

2. മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതുവരെ കാത്തിരിക്കുവിന്‍. ഇങ്ങനെ പറയുവാന്‍ കാരണമെന്ത്?

3. 'നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്?' അദ്ധ്യായവും വാക്യവും?

4. മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും അവസാനത്തെ നിരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ആരെ?

5. അപ്പസ്തോലന്മാര്‍ ഭോഷന്മാരാകുന്നത് എപ്പോള്‍?

6. അപ്പസ്തോലന്മാര്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ നിലകൊണ്ടത് എങ്ങനെ?

7. പൗലോസിന്‍റെ വിശ്വസ്തദാസനും പ്രിയപുത്രനും ആര്?

8. അപ്പസ്തോലന്മാര്‍ യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കും ജന്മം നല്കിയത് എങ്ങനെ?

9. ദൈവരാജ്യം വാക്കുകളിലല്ല ….. ആണ്?

10. 'എന്താണു നിങ്ങള്‍ക്ക് ഇഷ്ടം. നിങ്ങളുടെ അടുത്തേയ്ക്കു ഞാന്‍ വടിയുമായി വരുന്നതോ സ്നേഹത്തോടും സൗമ്യതയോടുംകൂടി വരുന്നതോ?' അദ്ധ്യായവും വാക്യവും?

ഉത്തരങ്ങള്‍
1. ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാരെ.
2. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനുമാണു കര്‍ത്താവ്.
3. 1 കോറി. 4-7 4. അപ്പസ്തോലന്മാരെ
5. നിങ്ങള്‍ ക്രിസ്തുവില്‍ ജ്ഞാനികളാകുമ്പോള്‍.
6. അടി പതറാതെ 7. തിമോത്തിയോസ്
8. സുവിശേഷപ്രസംഗം വഴി
9. ശക്തിയിലാണ് 10. 1 കോറി. 4:21.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org