
ആഷേര്‍ ഗോത്രത്തിനു ലഭിച്ച ദേശത്തിന്റെ അതിര്‍ത്തി പടിഞ്ഞാറു സ്പര്‍ശിക്കുന്നത് എന്തിനെയാണ്?
പടിഞ്ഞാറു കാര്‍മ്മലും ഷിഹോര്‍ ലിബ്‌നത്തും
ജോഷ്വ 21:45 ല്‍ ആരോട് കര്‍ത്താവു ചെയ്ത വാഗ്ദാനങ്ങളാണ് ഒന്നൊഴിയാതെ എല്ലാം നിറവേറിയത്?
ഇസ്രായേല്‍ ഭവനത്തോട്
ജോഷ്വ 24-ാം അധ്യായത്തില്‍ ഏതെല്ലാം വാക്യങ്ങളിലാണ് ''ഇസ്രായേല്‍ കര്‍ത്താവിനെ സേവിക്കും'' എന്നു പറയുന്നത്?
24:18, 24:21, 24:24
''അത് അവരുടെയിടയില്‍ കത്തിജ്വലിക്കും.'' എന്തിനെക്കുറിച്ചാണ് പ്രഭാഷകന്‍ ഇതു പറയുന്നത്?
കര്‍ത്താവിനെ പരിത്യജിക്കുന്നവരുടെയിടയില്‍ കത്തിജ്വലിക്കുന്ന അപവാദത്തെക്കുറിച്ച് (28:23)
പ്രതികാരം സിംഹത്തെപ്പോലെ പതിയിരിക്കുന്നത് ആര്‍ക്കുവേണ്ടി?
അഹങ്കാരിക്കുവേണ്ടി (പ്രഭാ. 27:28)
ലൂക്കാ സുവിശേഷകന്റെ 1-8 അധ്യായങ്ങളില്‍ 'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു' എന്ന് യേശു പറഞ്ഞു തുടങ്ങുന്ന വാക്യങ്ങള്‍ ഏവ?
4:24, 4:25
മിണ്ടരുത് എന്ന് യേശു ശാസിച്ചു പറയുന്നത് ആരോട്?
കഫര്‍ണാമിലെ അശുദ്ധാത്മാവ് ബാധിച്ചവനോട്
നമ്മുടെ പാദങ്ങളെ എവിടേക്ക് നയിക്കാനാണ് യോഹന്നാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നാണ് സഖറിയാ പ്രവചിച്ചത്?
സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക്
2 കോറി 6:15 ല്‍ 'ബലിയാല്‍' എന്നത് വിവക്ഷിക്കുന്നത് എന്ത്?
തിന്മയുടെ മൂര്‍ത്തിഭാവമോ, അവസാനനാളുകളിലെ ക്രിസ്തു വൈരിയോ
ആരെക്കാണാനാണ് പൗലോസ് ശ്ലീഹാ ത്രോവാസില്‍ നിന്ന് മക്കദോനിയയിലേക്ക് പോയത്?
തീത്തോസിനെ (2:13)
ജോഷ്വാ 15:42-44 ല്‍ സമതലത്തിലെ എത്ര പട്ടണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു?
ഒമ്പത്
നഫ്താലി ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് പട്ടണങ്ങളോടും അവയുടെ ഗ്രാമങ്ങളോടും കൂടി ലഭിച്ച അവകാശം എന്ത്?
പത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും
'ഇസ്രായേല്‍ ദേശം സ്വന്തമാക്കുന്നു' എന്ന വചനഭാഗം രേഖപ്പെടുത്തിയിരിക്കുന്ന വാക്യഭാഗം ഏത്?
ജോഷ്വ 21:43-45
ആരുടെ തെറ്റുകള്‍ അവഗണിക്കരുതെന്നാണ് പ്രഭാഷകന്‍ മുപ്പതാം അധ്യായത്തില്‍ പറയുന്നത്?
പുത്രന്റെ (30:11)
''അവസാനം നീ അതിന്റെ വില അറിയും'' എന്ന് പ്രഭാഷകന്‍ സൂചിപ്പിക്കുന്നത് എന്തിനെക്കുറിച്ചാണ്?
പ്രഭാഷകന്റെ വാക്ക് കേള്‍ക്കാതെ അവഗണിച്ചാല്‍ (പ്രഭാ. 31:22)
ലൂക്കാ 1-8 അധ്യായങ്ങളില്‍ ജ്ഞാനം എന്ന വാക്കുള്ള 3 വാക്യങ്ങള്‍ ഏവ?
ലൂക്കാ 2:40, 2:52, 7:35
''കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ'' എന്ന് യേശു പറഞ്ഞത് എങ്ങനെയാണ്?
സ്വരമുയര്‍ത്തി (8:8)
ലൂക്കാ 8:9-15 ല്‍ വചനം / ദൈവവചനം എത്ര പ്രാവശ്യം ആവര്‍ത്തിക്കുന്നു?
ഏഴു പ്രാവശ്യം
2 കോറിന്തോസ് 3-ാം അധ്യായത്തില്‍ ''കര്‍ത്താവ് ആത്മാവാണ്'' എന്ന് സൂചിപ്പിക്കുന്ന രണ്ട് വാക്യങ്ങള്‍?
3:17, 3:18
പൂരിപ്പിക്കുക: എന്തെന്നാല്‍, ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ് കാഴ്ചയാലല്ല ....... .
ഞങ്ങള്‍ക്കു നല്ല ധൈര്യമുണ്ട് (5:7)