അൾത്താരബാലകരുടെ മാതൃകയായ കുഞ്ഞുഡൊമിനിക്

അൾത്താരബാലകരുടെ മാതൃകയായ കുഞ്ഞുഡൊമിനിക്
Published on

അള്‍ത്താരബാലകരുടെ മാതൃകയായി അറിയപ്പെടുന്ന വിശുദ്ധനാണു ഡൊമിനിക് സാവിയോ. അഞ്ചാം വയസ്സില്‍ ഡൊമിനിക് അള്‍ത്താരബാലനായി ശുശ്രൂഷ തുടങ്ങി. ദിവസവും പള്ളിയില്‍ പോകണം, അള്‍ത്താര ശുശ്രൂഷിയാകണം എന്ന ആഗ്രഹം നന്നേ ചെറുപ്പത്തില്‍ത്തന്നെ ഡൊമിനിക്കിന്‍റെയുള്ളില്‍ വളര്‍ന്നുവന്നു. അതിനുള്ള അനുവാദം ആദ്യം അപ്പച്ചനില്‍നിന്നു വാങ്ങി. പിന്നെ കുര്‍ബാനയില്‍ ആവശ്യമുള്ള പ്രാര്‍ത്ഥനകള്‍ പഠിച്ചു. അതു ചൊല്ലി കേള്‍പ്പിച്ചപ്പോള്‍ വികാരിയച്ചനും സമ്മതിച്ചു. അങ്ങനെയാണ് അഞ്ചു വയസ്സുകാരനായ ഡൊമിനിക് അള്‍ത്താരബാലനായത്.

എന്നും പള്ളിയിലെത്തി കുര്‍ബാനയില്‍ സഹായിച്ചുപോന്ന അവനു ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. അള്‍ത്താരയില്‍ നിന്നു കുര്‍ബാന പുസ്തകം എടുത്തുമാറ്റാന്‍ വേണ്ടത്ര പൊക്കം അവനുണ്ടായിരുന്നില്ല. പലപ്പോഴും അച്ചന്‍ അത് അരികിലേക്കു നീക്കിവച്ചുകൊടുത്തിരുന്നു. ചിലപ്പോള്‍ അവന്‍ വളരെ നേരത്തെ പള്ളിയിലെത്തും. അപ്പോള്‍ വാതില്‍ തുറക്കാന്‍ കഴിയാതെ അവന്‍ വാതില്ക്കല്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കും. കൂടുതല്‍ നന്നായി അള്‍ത്താരശുശ്രൂഷ ചെയ്യാന്‍ ഡൊമിനിക് സാവിയോ ശ്രമിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org