

കൂദാശകള്‍ ഏഴോ?
ജനനം - (മാമ്മോദീസ) വളര്‍ച്ച - (സ്ഥൈര്യലേപനം) ഭക്ഷണപാനീയങ്ങള്‍ - (വിശുദ്ധ കുര്‍ബാന) രോഗചികിത്സ - (കുമ്പസാരം) നേതൃത്വം - (പൗരോഹിത്യം) സ്‌നേഹം - (വിവാഹം) മരണം - (രോഗീലേപനം)
ജനനം മുതല്‍ മരണം വരെയുള്ള ജീവിതയാത്രയിലെ ഏഴു ഘട്ടങ്ങളിലും നമ്മെ വിശുദ്ധീകരിക്കുന്നതിനും കൈപിടിച്ച് നടത്തുന്നതിനും യേശു സ്ഥാപിച്ച ഏഴ് വിശുദ്ധീകരണ സന്ദര്‍ഭങ്ങളാണ് കൂദാശകള്‍. നാം മാതാപിതാക്കളില്‍ നിന്ന് ജനിക്കുന്നവെന്നതാണ് ആദ്യത്തെ ജീവിതയാഥാര്‍ത്ഥ്യം. ജനിച്ചവര്‍ വളരുന്നു എന്നത് രണ്ടാമത്തേതും. ഈ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഭക്ഷണവും ജലവും ആവശ്യമാണ്. അവയില്ലാതെ വന്നാല്‍ മനുഷ്യന്‍ മരിക്കും. ഇതാണ് ജീവിതത്തിലെ മൂന്നാമത്തെ സത്യം. ഭക്ഷണം കഴിച്ചാലും മനുഷ്യന് ക്ഷീണം, തളര്‍ച്ച, രോഗം എന്നി വ ഉണ്ടാകാറുണ്ടല്ലോ? അപ്പോള്‍ നാം ഡോക്ടറുടെയും മരുന്നിന്റെയും സഹായം തേടും. ഇതിനെ നാലാമത്തെ ജീവിതയാഥാര്‍ത്ഥ്യം എന്ന് വിശേഷിപ്പിക്കാം.
നമ്മെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തുന്നു. നിപതിച്ച മനുഷ്യമക്കള്‍ ദൈവത്തിന്റെ വത്സലമക്കളായി മാറുന്നു.
(യോഹ. 3:5)
മനുഷ്യര്‍ ഒന്നിച്ചു വസിക്കുന്നിടങ്ങളില്‍ നേതൃത്വനിരയിലുള്ളവര്‍ ഉണ്ടാകുമെന്ന് നമുക്കറിയാം. കുടുംബത്തില്‍ മാതാപിതാക്കള്‍, കോളേജില്‍ പ്രിന്‍സിപ്പല്‍, രൂപതയില്‍ മെത്രാന്‍ എന്നിങ്ങനെ നേതാക്കന്മാരാല്‍ നയിക്കപ്പെടുന്നവയാണ് മനുഷ്യസമൂഹങ്ങള്‍. ഇത് മനുഷ്യന്റെ ജീവിതയാത്രയിലെ അഞ്ചാമത്തെ സത്യമാണ്.
അവിടുത്തെ ആത്മാവിനെ നല്കുന്നു. ദുര്‍ബലര്‍ ശക്തിയും സമര്‍പ്പണാരൂപിയുള്ള ക്രിസ്ത്യാനികളായിത്തീരുന്നു.
(അപ്പ. പ്ര. 8:14-17)
മനുഷ്യര്‍ വിചാരിച്ചാല്‍ ശണ്ഠ കൂടാതെ, വിദ്വേഷം ഇല്ലാതെ, നുണ പറയാതെ ഒക്കെ ജീവിക്കാന്‍ സാധിക്കും. എന്നാല്‍ സ്‌നേഹിക്കപ്പെടാതെയോ ജീവിക്കുന്ന മനുഷ്യര്‍ ഉണ്ടാകുക സാധാരണമല്ലല്ലോ. അതുകൊണ്ട് സ്‌നേഹം എന്ന പ്രതിഭാസം മനുഷ്യര്‍ക്ക് ജന്മനാ ലഭിക്കുന്ന അനുഗ്രഹമാണ്. ഇതാണ് ജീവിതത്തിലെ ആറാമത്തെ സത്യം.
അവിടുത്തോട് ഐക്യപ്പെടുത്തുന്നു. മറ്റുള്ളവര്‍ക്ക് അപ്പമായിത്തീരുന്നു.
(യോഹ. 6:51-58)
ഏഴാമത്തേതും അവസാനത്തേതുമായ ജീവിതയാഥാര്‍ത്ഥ്യമാണ് മരണം. ജനിച്ചവരൊക്കെ ഒരു നാള്‍ മരിക്കും.
നമ്മെ ക്രിസ്തുവിനോട് അനുരഞ്ജിപ്പിക്കുന്നു. കുറ്റക്കാര്‍ അനുരഞ്ജിതരാകുന്നു
(യോഹ. 20:21-23)
ഈ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കൂദാശകളുമായി എപ്രകാരമാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.
മാതാപിതാക്കളില്‍ നിന്നുള്ള ജനനത്തിന്റെ സ്ഥാനത്താണ് മാമ്മോദീസ. മാമ്മോദീസാജലത്തിലൂടെ നാം പുതുജന്മം പ്രാപിച്ച് ദൈവപുത്രസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നു. വളര്‍ച്ചയുടെ കൂദാശയാണ് സ്ഥൈര്യലേപനം. പരിശുദ്ധാത്മാവിന്റെ സവിശേഷ അഭിഷേകത്തിന്റെ ഫലമായി നന്മയില്‍ വളരാനും യേശുവിനു സാക്ഷികളായി ജീവിക്കാനും സാധിക്കുന്നു. ഇതിനു സഹായിക്കുന്ന ഭക്ഷണപാനീയങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ നാം സ്വീകരിക്കുന്ന ഈശോയുടെ തിരുശരീരരക്തങ്ങള്‍. യേശു പറഞ്ഞു, 'നിങ്ങള്‍ക്ക് എന്നെ കൂടാതെ ജീവിക്കാന്‍ കഴിയില്ല. നിങ്ങള്‍ എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്താല്‍ ജീവിക്കും.'
സുഖപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. നിരാശരായവര്‍ ആത്മധൈര്യമുള്ള വരായിത്തീരുന്നു.
(യോഹ. 5:14)
മനുഷ്യശരീരം രോഗവിധേയമാകുന്നതുപോലെ ജന്മപാപത്തോടെ ജനിച്ച നമുക്ക് തിന്മ ചെയ്യാനുള്ള പ്രലോഭനങ്ങള്‍ ഉണ്ടാകാം. പാപങ്ങളില്‍ വീഴാനുള്ള സാധ്യതകളുമുണ്ട്. പാപം മൂലമുള്ള വീഴ്ചകളില്‍നിന്നു നമ്മെ എഴുന്നേല്‍പ്പിക്കുന്നതിന് ഈശോ സ്ഥാപിച്ചതാണ് അനുരഞ്ജന കൂദാശ.
സമൂഹത്തിന്റെ നേതൃത്വസ്ഥാനത്തേക്ക് വ്യക്തികളെ തിരഞ്ഞെടുത്ത് നിയോഗിക്കുന്ന കൂദാശയാണ് പൗരോഹിത്യം. ഈശോയുടെ പിന്നാലെ ചെല്ലാന്‍ എല്ലാവര്‍ക്കും ക്ഷണം ലഭിക്കുന്നുണ്ടെങ്കിലും, ചിലരെ യേശു പ്രത്യേകം ക്ഷണിക്കുന്നു. 12 ശ്ലീഹന്മാരും 72 ശിഷ്യന്മാരും അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട് നേതൃത്വസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടവരാണ്. നമ്മില്‍ ജന്മനാ നിക്ഷിപ്തമായ സ്‌നേഹത്തെ വിശുദ്ധീകരിച്ച് മനുഷ്യസമൂഹത്തിന്റെ പുരോഗതിക്കും നന്മയ്ക്കുമായി വിവാഹം എന്ന കൂദാശയും യേശു സ്ഥാപിച്ചു.
ക്രിസ്തു നമ്മുടെ സ്‌നേഹത്തില്‍ സ്‌നേഹവും നമ്മുടെ വിശ്വസ്തതയില്‍ വിശ്വസ്തതയും വാഗ്ദാനം ചെയ്യുന്നു.
(മത്താ. 19:4-6)
ഈലോക ജീവിതത്തിന്റെ അവസാനത്തില്‍ മരണം എന്ന യാഥാര്‍ത്ഥ്യത്തെ നാം അഭിമുഖീകരിക്കണം. അതിന് ഒരുക്കമായി രോഗീലേപനമെന്ന കൂദാശ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
സ്‌നേഹത്തിന്റെ ദാസരായി മാറുന്നു.
(1 കൊറി. 11:23-25)
ഒരിക്കല്‍ മാത്രം സ്വീകരിക്കാവുന്ന കൂദാശകള്‍
(ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നതുകൊണ്ട്)
മാമ്മോദീസ, സ്ഥൈര്യലേപനം : എന്നേക്കുമായി ദൈവപുത്രനും ക്രിസ്തുശിഷ്യനുമാക്കുന്നു.
തിരുപ്പട്ടം : മുദ്രപതിപ്പിക്കുന്നു