പരസ്പര വൈദഗ്ദ്ധ്യം 2 [Interpersonal Skill]

Jesus's Teaching Skills - 14
പരസ്പര വൈദഗ്ദ്ധ്യം 2 [Interpersonal Skill]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

പരസ്യജീവിതത്തിന്റെ ഭൂരിഭാഗം സമയവും ആള്‍ക്കൂട്ടങ്ങളുടെ നടുവിലായിരുന്നുവെങ്കിലും തന്റെ വ്യക്തിബന്ധങ്ങളെ കാത്തുസൂക്ഷിക്കാന്‍ ഈശോ എപ്പോഴും പരിശ്രമിച്ചിരുന്നു. ചില സവിശേഷതകള്‍ ഈശോയുടെ വ്യക്തി ബന്ധങ്ങളെ കൂടുതല്‍ മധുരമുള്ളതാക്കി.

ഈശോ ശിഷ്യരെ എല്ലാവരെയും സമന്മാരായിട്ടാണ് പരിഗണിച്ചിരുന്നത് (യോഹന്നാന്‍ 15:14-15).

അവര്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ഈശോ ഒരിക്കലും ശ്രമിച്ചിട്ടില്ല. കൂടാതെ തന്റെ കൂടെയുള്ളവരുമായി സമയം ചെലവഴിക്കാന്‍ ഈശോ എപ്പോഴും ശ്രദ്ധിച്ചിരുന്നു (മര്‍ക്കോസ് 14:22-26; ലൂക്കാ 11:14; യോഹന്നാന്‍ 2:1-11). ആഴമേറിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് ഈശോയെ സഹായിച്ചിരുന്നു.

ക്ലാസ് മുറികളിലെ ഔദ്യോഗികബന്ധങ്ങള്‍ കൂടാതെ കുട്ടികളുമായി വ്യക്തിബന്ധം കാത്തു സൂക്ഷിക്കണമെന്ന് ഈശോയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

വ്യക്തിപരമായുള്ള ഈ അടുപ്പമാണ് കുട്ടികളുടെ ജീവിതത്തില്‍ ഇടപെടാന്‍ ഒരു ഗുരുവിന് തുണയാകുന്നത്. ഈശോയെപ്പോലെ വ്യക്തിബന്ധങ്ങളിലൂടെ മനുഷ്യരെ നേടാന്‍ എല്ലാ ഗുരുക്കന്മാര്‍ക്കും സാധിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org