
അദ്ധ്യാപനം ആത്മീയതയാക്കുന്ന അദ്ധ്യാപകര്‍ക്കു മുമ്പില്‍ കൂപ്പുകൈകളോടെ…
അമ്മൂമ്മയെ ഇനി കാണാനൊക്കത്തില്ലല്ലോ എന്നോര്‍ത്തുകൊണ്ടാണ് സ്‌കൂള്‍ മുറ്റത്തേയ്ക്കു നടന്നത്. ഇറയത്ത് ഇരുമ്പിന്റെ വട്ടക്കസേരയില്‍ തിണ്ണയിലേക്ക് കാലും നീട്ടി മോണകാട്ടിയ ചിരിയോടുകൂടെ ഇരിക്കുന്ന അമ്മൂമ്മ ഇനി ഓര്‍മ്മയിലെ വസന്തം മാത്രം. മൊയ്തീനിക്കയുടെ കടയില്‍ നിന്നും വാങ്ങുമായിരുന്ന ഉണ്ടമ്പൊരി ഇഷ്ടമല്ലാത്തതുകൊ ണ്ട് വറപൊരി പലഹാരങ്ങളുടെ അരികി ലെ മൊരിഞ്ഞഭാഗം മാത്രമായി എനിക്കാ യി മാറ്റിവയ്ക്കണമെന്ന് ഇക്കയെ ബോധിപ്പിക്കുന്ന അമ്മൂമ്മ ഇനി എന്റെ ഓര്‍മ്മകളിലെ ബോധത്തിന്റെ ഭാഗമാകുന്നു. അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു; നിയന്ത്രിക്കാനാകുന്നില്ല. കരഞ്ഞുകരഞ്ഞ് കണ്ണീര് വറ്റിയെന്നാ കരുതിയത്, ഇല്ല ഇനിയും പൊഴിക്കാന്‍ ബാക്കിയാകുന്ന കണ്ണീര്‍ കണങ്ങള്‍ അവരോടുള്ള എന്റെ കടപ്പാടിന്റെ തുടര്‍ച്ചയാകട്ടെ.
സ്‌കൂളില്‍ വൈകിയാണ് ചെല്ലുന്നത്. മനസ്സില്‍ വല്ലാത്ത ഭയമുണ്ട് ഒപ്പം അമ്മൂമ്മയെ ഓര്‍ത്തുള്ള സങ്കടവും. ഇന്നേ വരെ വൈകി ചെന്നിട്ടില്ല. വൈകിവരുന്നവര്‍ക്ക് ലിസ ടീച്ചര്‍ കാത്തുവച്ചിരുന്ന ചൂരല്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നപോലെ. വാതില്‍ പടിയില്‍ പതുങ്ങിനിന്ന എന്നെ ടീച്ചര്‍ അകത്തേയ്ക്കു വിളിച്ചു. മടിച്ചു മടിച്ചാണ് ചെന്നത്. നോക്കിയപ്പോള്‍ നിശബ്ദമായ ക്ലാസ്സ് മുറിയില്‍ എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുന്നു. ഒരിക്കല്‍ പോലും വൈകിയതിന്റെ പേരില്‍ തല്ലു കിട്ടാത്ത എനിക്ക് കൊള്ളാന്‍ പോകു ന്ന തല്ലിനെകുറിച്ചുളള ഓര്‍മ്മകളില്‍ അവര്‍ സംസാരിക്കാന്‍ വരെ മറന്നിരിക്കുന്നു. അല്ലെങ്കിലും പരാജയമറിയാത്തവന്റെ പതനം കാണാന്‍ കാണികളേറും, തീര്‍ച്ച.
ശ്വാസമിടിപ്പ് കൂടുന്നു. നെഞ്ചിനകത്തിരുന്നാരോ പെരുമ്പറ കൊട്ടുന്നതുപോല ത്തെ ശബ്ദം. ടീച്ചറുടെ അടുത്തെത്തിയതും നിയന്ത്രണം വിട്ട് ഞാന്‍ ഏന്തി ഏന്തി കരയാന്‍ തുടങ്ങി. കൈയില്‍ കരുതിയിരുന്ന ചൂരലുമായി എന്നെ പകച്ചു നോക്കുന്ന ലിസ ടീച്ചര്‍.
"എന്നാ പറ്റിയേ എന്റെ മോന്, കണ്ണീരൊക്കെ തുടച്ചേ, പറ. ശ്ശേ ആണ്‍കുട്ട്യോ ള് കരഞ്ഞാല്‍ ഒരു ശേലുമില്ല."
ലിസ ടീച്ചറുടെ കൈയില്‍ നിന്നും ചൂരല്‍ താഴേക്കു പതിക്കുന്നത് ഞാന്‍ കണ്ടു. തലയില്‍ തടവികൊണ്ട് ടീച്ചര്‍ വീണ്ടും പറഞ്ഞു: "സാരമില്ല, മോനെന്തിനാ കരയേണേന്ന് ടീച്ചറോടു പറ."
വാക്കുകള്‍ വിതുമ്പുന്നതിനിടയില്‍ ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു: ടീച്ചറേ എനിക്കെന്റെ അമ്മൂമ്മയെ കാണ ണം…"
കവിളത്തുനിന്നും കണ്ണീരൊക്കെ തുട ച്ചു കളഞ്ഞിട്ട് ടീച്ചറെന്നെ മുമ്പിലത്തെ ഒരു ബെഞ്ചില്‍ കൊണ്ടുപോയി ഇരുത്തിയിട്ടു പറഞ്ഞു: "അമ്മൂമ്മ മോന്റെ ഒപ്പം തന്നെയുണ്ടട്ടോ…"
ആ സമയം ലിസ ടീച്ചര്‍ എന്റെ അമ്മയായതുപോലെ…
കൈയില്‍ പുസ്തകവും പിടിച്ച് പഠിപ്പിക്കാനാരംഭിച്ച ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ മാത്രമേ കണ്ടുള്ളു എന്നൊരുതോന്നല്‍
ലിസ ടീച്ചര്‍ എന്റെ അമ്മയായിരുന്നെങ്കില്‍…