ഹയറാര്‍ക്കി

ചരിത്രത്തിലെ സഭ രണ്ടാം നൂറ്റാണ്ടില്‍
ഹയറാര്‍ക്കി
Published on

ഏകദേശം രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ സഭയില്‍ പാട്രിയാര്‍ക്കേറ്റുകളും രൂപതകളും ഇടവകകളും ഉള്‍പ്പെടുന്ന ഹയറാര്‍ക്കി സംവിധാനം നിലവില്‍ വന്നു. റോമാ സാമ്രാജ്യത്തിന്റ ഭരണപരമായ അതിര്‍ത്തികള്‍ തന്നെയാണ് ആദ്യകാലങ്ങളില്‍ സഭയും സ്വീകരിച്ചിരുന്നത്. പ്രൊവിശ്യ, പ്രിഫെക്തൂര, രൂപത എന്നീ അതിര്‍ത്തി വിഭജനങ്ങള്‍ സഭയും സ്വീകരിച്ചു.

ആദിമസഭയില്‍ രൂപംകൊണ്ട പ്രാദേശിക സഭാ കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്കിയത് അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരാണ്. പിന്നീട് സഭ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ ഇടവകകള്‍ രൂപംകൊള്ളുകയും മെത്രാന്മാരുടെ പകരക്കാരായി വൈദികരെ നിയമിക്കുകയും ചെയ്തു. ക്രൈസ്തവ സമൂഹങ്ങള്‍ നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വ്യാപിച്ചതും ഇടവകകളുടെ സ്ഥാപനത്തിന് കാരണമായിട്ടുണ്ട്.

റോം, അലക്‌സാന്‍ഡ്രിയ, അന്ത്യോക്യ എന്നിവയാണ് സഭയിലെ പ്രഥമ പാട്രിയാര്‍ക്കേറ്റുകള്‍. അലക്‌സാന്‍ഡ്രിയ ഈജിപ്തിലെ സഭയുടെയും, അന്ത്യോക്യ സിറിയയിലെ സഭയുടെയും, റോം റോമാ സാമ്രാജ്യത്തിലെ ഇറ്റലി, ഗാവൂള്‍, ഇല്ലിറിക്കും പ്രദേശങ്ങളിലെ സഭയുടേയും കേന്ദ്രമായിരുന്നു.

പിന്നീട് ജറുസലേം, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവയും പാട്രിയാര്‍ക്കേറ്റുകളായി അംഗീകരിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org