വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍

കാര്‍ലോ മരിയ അക്കുറ്റീസിന്റെ ജീവിതകഥ
വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍
Published on
  • ബാലനോവല്‍: 2

  • നെവിന്‍ കളത്തിവീട്ടില്‍

കാര്‍ലോ മിലാനോയിലേക്കു താമസം മാറിയപ്പോള്‍ എന്തെന്നില്ലാത്ത സങ്കടം ഉള്ളില്‍ തോന്നി. തന്റെ പഴയ കൂട്ടുകാരെയും വീടും ഒക്കെ വിട്ടു പോരാന്‍ അവനു തീരെ താല്പര്യം ഉണ്ടായിരുന്നില്ല. മാതാപിതാക്കളുടെ ജോലിയുടെ ഭാഗമായി വരുന്ന ഈ സ്ഥലം മാറ്റം അവനെ എന്നും സങ്കടപ്പെടുത്തിയിരുന്നു. എന്നാല്‍ വൈകാതെ ഇതിനോട് പൊരുത്തപ്പെടുകയും ചെയ്തു. ഇങ്ങനെ എല്ലാ സാഹചര്യങ്ങളോടും എളുപ്പം പൊരുത്തപ്പെടാനുള്ള കാര്‍ലോയുടെ മനസിന്നെ അമ്മയ്ക്കുതന്നെ അത്ഭുതമായി തോന്നിയിട്ടുണ്ട്.

ഇത്രയും മുതിര്‍ന്ന തങ്ങള്‍ക്കു പോലും ബുദ്ധിമുട്ടാവുന്ന സാഹചര്യങ്ങളെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ എളുപ്പം കൈകാര്യം ചെയുന്ന കാര്‍ലോയെ, ദൈവഹിതത്തിനു പൂര്‍ണമായി വിതയപ്പെട്ട പരിശുദ്ധ മാതാവിനെപോലെ നിഷ്‌കളങ്കമായ മാലാഖ കുഞ്ഞായി അവര്‍ക്കു തോന്നി. പുതിയ കൂട്ടുകാരെ ഉണ്ടാകുന്നതില്‍ കാര്‍ലോയെ കഴിഞ്ഞിട്ടേ സ്‌കൂളില്‍ വേറെ ആളുള്ളൂ. മര്‍സെലീനാ സിസ്റ്റേഴ്‌സിന്റെ സ്‌കൂളിലും അങ്ങനെ തന്നെ ആയിരുന്നു.

ക്ലാസ്സിലുള്ള കുട്ടികളെ മാത്രമല്ല കാര്‍ലോ കൂട്ടാക്കിയിരുന്നത്. മഠത്തിലുള്ള എല്ലാ സിസ്റ്റേഴ്‌സിനെയും, സ്‌കൂളിലെ എല്ലാ അദ്ധ്യാപകരെയും, സ്‌കൂളില്‍ ജോലിചെയ്തിരുന്ന എല്ലാവരെയും കാര്‍ലോ സുഹൃത്താക്കിയിരുന്നു. സ്‌കൂളിലെ മണിയടിച്ചതും കാര്‍ലോ സൈക്കിള്‍ ഷെഡിലേക്ക് ഓടും.

എന്നിട്ട് സൈക്കിളും ചവുട്ടി തന്റെ എല്ലാ സുഹൃത്തുക്കളെയും കണ്ട് അവരോടെല്ലാം സംസാരിച്ചു വീട്ടില്‍ എത്തുമ്പോള്‍ ഒരു സമയമാകും. കാര്‍ലോയുടെ ഈ സ്വഭാവം അറിയാവുന്ന അമ്മയും കാര്‍ലോയെ നോക്കുന്ന ആയയും അവനെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയിട്ടില്ല.

ഇത്രയേറെ കൂട്ടുകാരുണ്ടെങ്കിലും കാര്‍ലോയുടെ യഥാര്‍ത്ഥ കൂട്ടുകാരന്‍ ഈശോ ആയിരുന്നു. അവന്‍ ഏറ്റവുമധികം സമയം ചെലവഴിച്ചതും ദിവ്യകാരുണ്യത്തിനു മുന്നല്‍ ആയിരുന്നു. ഈശോയെ സ്വീകരിക്കാനും കാര്‍ലോ അത്രയും ആഗ്രഹിച്ചിരുന്നു.

കാര്‍ലോയെ സ്‌നേഹിച്ചിരുന്ന എല്ലാവര്‍ക്കും ആ കാര്യം അറിയാം. അതുകൊണ്ടുതന്നെ മുടക്കൊന്നും കൂടാതെ വെറും 7 വയസു മാത്രം പ്രായമുള്ള കുഞ്ഞു കാര്‍ലോ 1998, ജൂണ്‍ 16 ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org