അച്ചന്‍കുഞ്ഞ്
ബൈബിള്‍ KISS ചെയ്തു ഉല്പത്തി 25:27-34 എടുത്തോളൂ...
ഐസക്കിച്ചായന്റെയും റബ്ബേക്കാമ്മയുടെയും പിള്ളേര് പൊളിയാ... മൂത്തവന്‍ നല്ല ഒന്നാന്തരം വേട്ടക്കാരനും കൃഷിക്കാരനും ആയിരുന്നു.
വേട്ടയാടി കാട്ടിറച്ചിയൊക്കെ കൊടുക്കുന്നതുകൊണ്ട് അപ്പന് ഇഷ്ടം ഏസാവിനെയായിരുന്നു. പക്ഷേ അമ്മയ്ക്ക് ഇഷ്ടം ശാന്തനും വീട്ടിലുണ്ടായിരുന്നവനുമായ യാക്കോബിനെയും.
അമ്മയുടെ കൂടെക്കൂടി അവന്‍ നന്നായി COOKING പഠിച്ചു. അങ്ങനെ നല്ല കിടു CHEF ആയ യാക്കോബ് ഒരു ദിവസം പായസം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് വിശന്നു വലഞ്ഞ് ചേട്ടായി എത്തുന്നത്. നല്ല REDDISH ആയ പയറുപായസം!!!
RED ഏസാവിന്റെ ഫേവറേറ്റ് കളര്‍ ആണ്. ഉള്ളിലാണെങ്കില്‍ നല്ല വിശപ്പിന്റെ വിളിയും. അവന്‍ അനിയനോട് പായസം ചോദിച്ചു. അനിയന്‍സ് അവസരം മുതലാക്കാമെന്നു വിചാരിച്ചു. യാക്കോബ് പറഞ്ഞത് ഇനിമുതല്‍ ഞാന്‍ ചേട്ടനും നീ അനിയനും ആണെങ്കില്‍ ഈ പായസം ആവോളം കുടിച്ചോളാനാണ്.
വിശന്നിരിക്കുമ്പോള്‍ എന്ത് 'ചേട്ടത്തം' അല്ലേ... 'ഇനിമുതല്‍ നീയാണ് ചേട്ടന്‍' എന്ന് PROMISE ഉം കൊടുത്തു ഏസാവ് പായസവും മോന്തി എണീറ്റുപോയി.
നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടി കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ മറക്കുന്നവരാണോ നമ്മള്‍?? ചുമ്മാ ഒന്ന് ആലോചിച്ചോ...
വചനം പഠിച്ചാലോ...
''യാക്കോബ് അവന് അപ്പവും പയറുപായസവും കൊടുത്തു. തീറ്റിയും കുടിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി. അങ്ങനെ ഏസാവ് തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി'' (ഉല്‍ 25:34).