'നന്മയില്‍ വളരാം'

'നന്മയില്‍ വളരാം'

'നന്മയില്‍ വളരാം' - സുന്ദരമായ, ലളിതമായ ഈ ആഹ്വാനത്തോടെയാണ് വിശ്വാസ പരിശീലനവര്‍ഷം 2023-2024 ആരംഭിച്ചിരിക്കുന്നത്. നന്മസ്വരൂപനായ ദൈവമാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ചത്. തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചത്. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു സാക്ഷ്യപ്പെടുത്തുന്നതായി വി. ഗ്രന്ഥം രേഖപ്പെടുത്തുന്നു (ഉല്പത്തി 1:1-31). ആയതിനാല്‍, എല്ലാ ജീവജാലങ്ങളിലും മനുഷ്യരിലും അസ്ഥിത്വപരമായി നന്മയുണ്ട്. നന്മ നമ്മളിലെ ജീവാംശം തന്നെയാണ്. നന്മ നമ്മളിലെ God's spot ആണ്. എല്ലാവരിലുമുള്ള ഈ നന്മയുടെ അംശത്തെ കണ്ടെത്തുക, ആദരിക്കുക, അംഗീകരിക്കുക, ശക്തിപ്പെടുത്തുക എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും മനോഭാവവും.

ഓരോരുത്തരും നന്മയില്‍ ജീവിക്കുന്ന വിധത്തിനു ഏറ്റക്കുറ ച്ചിലുകള്‍ ഉണ്ടാകും. ഒരു കുഞ്ഞിനെ ശ്രദ്ധയോടെ വളര്‍ത്തി, വലു താക്കി, ആരോഗ്യമുള്ള വ്യക്തിയാക്കി രൂപപ്പെടുത്തുന്നതു പോലെതന്നെയാണ് ഓരോ വ്യക്തിയിലുമുള്ള നന്മയെ കണ്ടെത്തേണ്ടതും ജാഗ്രതയോടെ ജ്വലിപ്പിക്കേണ്ടതും ശക്തി പ്പെടുത്തേണ്ടതും. ഒരു വിത്തില്‍ നിന്നും മുളച്ചു പൊന്തുന്ന തൈച്ചെടിയെ പരിചരിച്ച് പരിപോഷിപ്പിച്ചാലാണ് അത് ഫലം നല്‍കുന്ന ചെടിയായി, വൃക്ഷമായി തീരുന്നത്. ഓരോരു ത്തരിലുമുള്ള നന്മയുടെ മുകുള ത്തെ തന്മയത്വത്തോടെ വളര്‍ത്തിയെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്താലാണ് നന്മയുടെ മനുഷ്യരായിത്തീരുവാനും നന്മയുടെ ഫലങ്ങള്‍ നല്‍കുവാനും സാധിക്കുന്നത്. നമ്മള്‍ ചെയ്യുന്ന നന്മ പ്രവൃത്തികള്‍ നമ്മുടെ ഉണ്മയ്ക്ക് ഊര്‍ജസ്വലതയും ആനന്ദവും നല്‍കുമെന്നുള്ളത് തീര്‍ച്ചയാണ്.

എന്തിലും ഏതിലും തിന്മയെ മാത്രം ദര്‍ശിക്കുന്ന നെഗറ്റീവ് കാഴ്ച്ചപ്പാടുള്ള വ്യക്തികളെ നമ്മള്‍ കണ്ടുമുട്ടിയേക്കാം. ചുറ്റു പാടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും തിന്മ കണ്ടെത്തുകയും അതു പ്രചരിപ്പിക്കുന്നതിന് താല്‍പര്യമുള്ളവരും നമുക്കു ചുറ്റുമുണ്ടാകും. മറ്റുള്ളവരിലെ നന്മയെപ്പോലും തിന്മയായി ചിത്രീകരിക്കുന്നവരുമുണ്ട്. തിന്മയായിട്ടുള്ളവയെ നന്മയായി അവതരിപ്പിക്കുകയും ആ വഴിയി ലൂടെ വ്യക്തികളെ നയിക്കുന്ന തില്‍ സന്തോഷവും ലാഭവും ഉണ്ടാക്കുന്നവരുമുണ്ട്. അതുകൊ ണ്ട് വര്‍ധിച്ചു വരുന്ന തിന്മയുടെ സ്വാധീനവലയത്തില്‍ നിന്നും വരുംതലമുറയെ സംരക്ഷിക്കാന്‍ ഇടവകയ്ക്കും സമൂഹത്തിനും മാതാപിതാക്കള്‍ക്കും ധാര്‍മ്മിക മായ ഉത്തരവാദിത്വമുണ്ട്.

നമ്മുടെ ചുറ്റുപാടും പെരുകുന്ന വിവിധതരത്തിലുള്ള തിന്മ യുടെ സാഹചര്യങ്ങള്‍ ആപത്ക്കരമാണെന്ന് കുട്ടികളെ ബോധ്യ പ്പെടുത്തി കൊടുക്കേണ്ടിയിരിക്കുന്നു. നന്മയെന്ന ഭാവേന ചില തിന്മകള്‍ സ്വീകാര്യമാണെന്ന ചിന്തയും നമ്മുടെ കുഞ്ഞുങ്ങളെ സ്വാധീനി ക്കാറുണ്ട്. തേനില്‍ പൊതിഞ്ഞ വിഷക്കനിപ്പോലെ തിന്മയെ നന്മയായി അവതരിപ്പിക്കുന്ന മായാവലയത്തില്‍ അകപ്പെട്ടു പോകുന്ന കുട്ടികളെ രക്ഷിക്കാന്‍ നമുക്കു കഴിയണം. സോഷ്യല്‍ മീഡിയായിലൂടെ വളര്‍ത്തിയെടുക്കുന്ന സൗഹൃദങ്ങള്‍, പ്രണയ ബന്ധങ്ങള്‍, മൊബൈല്‍ അഡി ക്ഷന്‍, അപകടകരമായ ചലഞ്ചോടു കൂടിയ ഗെയിംസ്, ലഹരി, മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ഇന്നിന്റെ സന്തോഷ മായും ട്രെന്റിംഗായും കുട്ടികളുടെ മുന്‍പില്‍ വിദഗ്ദ്ധമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ മക്കളെ സംരക്ഷിക്കാനും അവര്‍ ഉത്തമപൗരന്മാരായി നന്മ ചെയ്യുന്ന നല്ല സമരിയാക്കാരായി വളരുവാനുമുള്ള അവസരങ്ങളും പഠനങ്ങളും ബോധവത്ക്കരണ പ്രോഗ്രാംസും ആവശ്യമാണ്. നന്മ ചൊല്ലിക്കൊടുക്കുവാനും, നന്മയില്‍ വളരാനും, ജീവിക്കാ നും, എല്ലാവരെയും പ്രോത്സാഹി പ്പിക്കാനും, അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കാനും മാതാപിതാ ക്കളും സമൂഹവും ഇടവകയും ഇന്ന് ഏറെ ശ്രദ്ധിക്കേണ്ടിയിരി ക്കുന്നു.

നന്മകള്‍ ചെയ്യുന്നത് ഒരു ശീലമാക്കാനും അത് സ്വഭാവത്തിന്റെ സവിശേഷതയാക്കാനും നിരന്തരം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിനു കുട്ടികളെ സഹായിക്കുന്ന ഒരു നല്ല ശീലമാണ് "My Goodness Diary' എന്നത്. കുട്ടികള്‍ ചെയ്യുന്ന നന്മ പ്രവൃത്തികള്‍ എഴുതി വയ്ക്കുന്ന ഒരു ഡയറിയെ "My Goodness Diary' എന്നു വിളിക്കാം. ഓരോരുത്തരും ചെയ്യുന്ന നന്മകള്‍ അതതു ദിവസംതന്നെ ഈ ഡയറിയില്‍ എഴുതി വയ്ക്കണം. ചിലപ്പോള്‍ നിങ്ങളുടെ നല്ല ചിന്തകളാകാം, ഒരാളെ പ്രോത്സാഹിപ്പിച്ചതാകാം, മറ്റൊരാളെ സഹായിച്ചതാകാം, വൃദ്ധരായ മാതാപിതാക്കളോട് സ്‌നേഹ ത്തോടെ കുശലം പറഞ്ഞതാകാം, മാതാപിതാക്കളുടെ അടുത്തിരുന്ന് അവരെ സന്തോഷിപ്പിച്ചതാകാം, വീട്ടില്‍ ചില ജോലികള്‍ ചെയ്തതാകാം അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്ന നിങ്ങളിലെ നന്മയാണ് എഴുതി വയ്‌ക്കേണ്ടത്. അതുപോലെ നിങ്ങള്‍ മറ്റുള്ളവരിലും കണ്ട നന്മയും കുറിച്ചുവയ്ക്കുമല്ലൊ. അപ്രകാരം "My Goodness Diary' നോക്കുമ്പോള്‍ അഭിമാനത്തോടെ യും എളിമയോടെയും പറയുവാന്‍ കഴിയണം "I am good' എന്ന്.

ഈ വര്‍ഷം നമ്മളിലെ നന്മയെ കണ്ടെത്തി വളര്‍ത്തിയെടുക്കാം. അപരനിലെ നന്മകള്‍ കാണാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാം. തിന്മയ്‌ക്കെതിരെ പോരാടാന്‍ കര്‍മ്മോത്സുകരാകാം. ഒരു മിന്നാമിനുങ്ങിനെ പ്പോലെ ഉള്ളിലെ നന്മയുടെ പ്രകാശംകൊണ്ട് ഉള്ളിലും ചുറ്റുപാടിലുമുള്ള തിന്മയുടെ അന്ധകാരത്തെ ദൂരെയകറ്റാം. നാടുനീളെ നന്മ ചെയ്ത നന്മസ്വരൂപനായ നസ്രത്തുകാരന്‍ ഈശോയുടെ പാത പിന്തുടര്‍ ന്നുകൊണ്ട് നല്ല സമരിയക്കാരാകാന്‍ നന്മകള്‍ അഭ്യസിക്കാം. മേന്മയേറിയ ജീവിതം കരുപിടിപ്പിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org