ഈശോ എന്ന ഗുരു

Jesus's Teaching Skills
ഈശോ എന്ന ഗുരു
  • ഫാ. ജോര്‍ജ് തേലക്കാട്ട്

ഈശോ ഒന്നും എഴുതിയിട്ടില്ല. വലിയ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചിട്ടില്ല. ഈശോയുടെതായ പ്രസിദ്ധീകരണങ്ങള്‍ ഒന്നുമില്ല. ആകെയുള്ളത് അവന്‍ കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു (യോഹന്നാന്‍ 8:8) എന്ന വചനം മാത്രമാണ്. എന്നാല്‍ ഈശോയെക്കുറിച്ചുള്ള ആധികാരികമായ രേഖാചിത്രം സുവിശേഷങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

പാശ്ചാത്യലോകത്തെ ഏറ്റവും പ്രസിദ്ധനായ ഗുരു ഈശോയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഗില്‍ബര്‍ട്ട് ഹൈസ്റ്റാണ്‍ ആണ്. ഈശോയുടെ വാക്കുകളും പ്രവൃത്തികളും ഒരു ഗുരുവിന്റേതായിരുന്നു. അവന് ഒരുപാട് ശിഷ്യഗണമുണ്ടായിരുന്നു. ഈശോതന്നെ ഗുരുവെന്ന് അവകാശപ്പെടുന്ന ഭാഗങ്ങളും (ലൂക്കാ 8:49, യോഹന്നാന്‍ 13:13) മറ്റുള്ളവര്‍ ഈശോയെ ഗുരുവെന്ന് വിളിക്കുന്ന ഭാഗങ്ങളും (മര്‍ക്കോസ് 5:35, യോഹന്നാന്‍ 3:2) സുവിശേഷങ്ങളില്‍ കാണാവുന്നതാണ്.

ഈശോയുടെ കേള്‍വിക്കാര്‍ കൂടുതലും സാധാരണ ജനങ്ങളായിരുന്നുവെങ്കിലും ആധുനികലോകത്തിലെ വിദ്യാഭ്യാസസമ്പ്രദായം ആവശ്യപ്പെടുന്ന നിരവധി പഠനരീതികളും കഴിവുകളും ഈശോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉപയോഗിച്ചിരുന്നു. ഈശോയുടെ പ്രബോധനങ്ങളെ വ്യത്യസ്തമാക്കിയ സവിശേഷകാര്യങ്ങളും ഉണ്ടായിരുന്നു. വിശ്വാസ പരിശീലനത്തില്‍ കുറെകൂടി മെച്ചപ്പെട്ട അധ്യാപകരാകുവാന്‍ ഗുരുവായ ഈശോയെ പരിചയപ്പെടുന്നത് അഭിലഷണീയമായ കാര്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org