നിങ്ങള്‍ക്ക് ഗലീലിയോയെ അറിയില്ലേ? ഗലീലിയോയുടെ പുതിയ കണ്ടെത്തലുകളെ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് സഭയായിരുന്നു! ഗലീലിയോയുടെ കണ്ടുപിടുത്തങ്ങള്‍ സഭയുടെ പഠനങ്ങള്‍ക്കും വിശ്വാസത്തിനും എതിരായിരുന്നു. ഇങ്ങനെയൊക്കെ ആയിരിക്കാം നമ്മള്‍ ഗലീലിയോ യെക്കുറിച്ച് കേട്ടിരിക്കുന്നത്.
സത്യം അതാണോ? ഗലീലിയോ നല്ലൊരു കത്തോലിക്കാവിശ്വാസിയായി രുന്നു എന്നതിന് തെളിവുണ്ട്. 1633 ജൂണ്‍ 22 നു നടന്ന വിചാരണാവേളയില്‍ അദ്ദേഹ ത്തിന്റെ കത്തോലിക്കാ വിശ്വാസത്തില്‍ വീഴ്ചകള്‍ ഉണ്ടെന്ന് ആരോപിക്കപ്പെട്ടപ്പോള്‍ തന്റെ വിശ്വാസത്തിനു നേര്‍ക്ക് നീണ്ട ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ഗലീലിയോ തന്നെ ആവശ്യ പ്പെടുകയും അദ്ദേഹത്തിന്റെ അപേക്ഷ സഭ അംഗീകരിക്കു കയും ചെയ്തിട്ടുണ്ട്.
ഗലീലിയോ, തന്റെ സുഹൃത്തു കൂടിയായ കാര്‍ഡിനാള്‍ ഡിനിക്ക് എഴുതിയ കത്തില്‍ പറയുന്നു: 'കോപ്പര്‍നിക്കനിസവും ബൈബിളും തമ്മില്‍ ഉള്ള ബന്ധത്തെ കണ്ടെത്താനുള്ള എന്റെ ശ്രമം സഭയെ കുറ്റപ്പെടുത്തുന്നതിനല്ല, മറിച്ചു കത്തോലിക്കാസഭ യോടുള്ള എന്റെ സ്‌നേഹം പ്രകടമാക്കുന്നതിനാണ്.' വാനനിരീക്ഷണം ആയിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രീയ മേഖല. ഭൂമിക്കു ചുറ്റും സൂര്യന്‍ കറങ്ങുകയല്ല (geo-centric theory) സൂര്യന് ചുറ്റും ഭൂമിയാണ് കറങ്ങുന്നതെന്ന് (helio-centric theory) തെളിവുകളോടെ ഗലീലിയോ കണ്ടെത്തി. (Copernicanism - ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ നിക്കോളാസ് കോപ്പര്‍നിക്കസ് ആണ്). അത്രയുംനാള്‍ geo-centric theory (ഭൂമി കേന്ദ്രീകൃത സിദ്ധാന്തത്തില്‍) വിശ്വസിച്ചിരുന്ന സഭയ്ക്ക് പെട്ടെന്ന് ഗലീലിയോ പറഞ്ഞത് ഉള്‍ക്കൊള്ളാനായില്ല.
എന്നാല്‍ പേടിച്ചു സത്യം മറച്ചുവയ്ക്കാന്‍ ഗലീലിയോയും കൂട്ടാക്കിയില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഗലീലിയോയുടെ കണ്ടെത്തലുകളെ അന്നത്തെ മാര്‍പാപ്പയായിരുന്ന ഉര്‍ബെന്‍ VIII-ാം പാപ്പ കാര്യമായി ബഹുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ തടവിലായിരുന്നപ്പോളും പഠനങ്ങളും കണ്ടുപിടുത്തങ്ങളും തുടരാനുള്ള എല്ലാ സൗകര്യങ്ങളും പാപ്പ ഗലീലിയോയ്ക്ക് നല്‍കി.
പിന്നീട് കാലം ഗലീലിയോ യുടെ കണ്ടുപിടുത്തത്തെ അംഗീകരിച്ചപ്പോള്‍ സഭയും അത് മനസ്സിലാക്കുകയും കാലഘട്ടത്തിന്റെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ അവസാന കാലം വരെയും തടവില്‍ കഴിയേണ്ടി വന്നിട്ടും ഒരിക്കല്‍ പോലും ഗലീലിയോ കത്തോലിക്കാ വിശ്വാസത്തെ തള്ളി പറഞ്ഞില്ല. അദ്ദേഹം ക്രിസ്തുവിനെയും വചനത്തെയും സ്‌നേഹിച്ചിരുന്നു.
''എങ്ങനെ സ്വര്‍ഗത്തിലേക്കു പോകാം എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്, അല്ലാതെ, എങ്ങനെയാണ് സ്വര്‍ഗം സ്ഥിതി ചെയ്യുന്നത് എന്നല്ല.'' ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതുകൊണ്ട് ബൈബിളിലെ ജ്യോതിശാസ്ത്രത്തെ വാച്യാര്‍ത്ഥ തലത്തില്‍ മനസ്സിലാക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം കരുതി.