അച്ചന്‍കുഞ്ഞ്
അബ്രാപ്പാപ്പയോട് കര്‍ത്താവ് പറഞ്ഞത് സോദോമില്‍ പത്തു നീതിമാന്മാര്‍ ഉണ്ടെങ്കില്‍ ആ നഗരം നശിപ്പിക്കില്ല എന്നായിരുന്നു. ഒടുക്കം പാപ്പന്റെ കസിന്‍ ബ്രോയായ ലോത്തും വീട്ടുകാരും ആ പത്തു പേരില്‍ ഉണ്ടായിരുന്നു. എന്നാല്‍ സോദോമിലെ കുരുത്തക്കേടുകള്‍ EXTREME ആയപ്പോള്‍ SCENE ആയി കാര്യങ്ങള്‍!!!
SCENE എന്താണെന്ന് അറിയണമെങ്കില്‍ ബൈബിള്‍ എടുത്ത് KISS ചെയ്ത് ഉല്പത്തി 19:12-29 വായിച്ചോളൂ കൂട്ടുകാരെ....
ദൈവദൂതന്മാര്‍ ലോത്തിനോട് വീട്ടുകാരെയും കൂട്ടി എത്രയും പെട്ടെന്ന് CITY ക്കു പുറത്ത് കടക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം അവര്‍ കാര്യം SERIOUS ആക്കിയില്ല. എന്നാല്‍ കര്‍ത്താവിന്റെ കാരുണ്യം കൊണ്ട് ദൂതന്മാര്‍ ലോത്തിനെയും ഭാര്യയെയും രണ്ടു മക്കളെയും കൈക്കുപിടിച്ചു നഗരത്തിന് വെളിയിലേക്ക് കൊണ്ടുപോയി. എന്നിട്ട് അവരോട് അഞ്ചു കാര്യങ്ങള്‍ പറഞ്ഞു:
1. ജീവന്‍ വേണോങ്കി ഓടിക്കോ.
2. ഓടുന്നവഴി പിന്തിരിഞ്ഞു നോക്കരുത്.
3. താഴ്‌വരയിലെങ്ങും തങ്ങരുത്.
4. മലമുകളിലേക്ക് സ്‌കൂട്ടായിക്കോ മച്ചാനെ.
5. ഇവിടെ നില്‍ക്കാനാണ് പ്ലാന്‍ എങ്കില്‍ വെന്തു മരിക്കും.
കര്‍ത്താവിന്റെ റെസ്‌ക്യൂ ഓപ്പറേഷന്‍ FAST & FURIOUS ആയതുകൊണ്ട് HILLTOP ല്‍ എത്തുന്നത് TASK ആയി ലോത്തിനു തോന്നി. അതോണ്ട് ലോത്ത് അടുത്ത ഒരു ചെറിയ TOWN ലേക്ക് പോവാന്‍ EXCUSE ചോദിച്ചു. സമ്മതം കിട്ടിയതുകൊണ്ട് സോവാര്‍ എന്ന തൊട്ടടുത്ത പട്ടണത്തിലേക്കു അവര്‍ ഓടി. പക്ഷെ FAST ആയി ഓടും വഴി ലോത്തിന്റെ കെട്ട്യോള്‍ക്ക് പിറകില്‍ എന്താ നടക്കുന്നത് എന്നറിയാന്‍ ഒരു CURIOSITY!!! സീന്‍ മോനേ...
സീന്‍ മോളെ... 'ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു' (ഉല്‍പ. 19:26).
CURIOSITY.... എന്താലെ... ഓരോരോ കാര്യങ്ങള് അറിയാന്‍, ചെയ്യാന്‍, പരീക്ഷിക്കാന്‍ നമുക്കും ഒരു ആകാംക്ഷ ഇല്ലേ??? അതൊന്നു CONTROL ചെയ്യാന്‍ പ്രാര്‍ത്ഥിച്ചാലോ... ഇന്ന് പഠിക്കാനുള്ളത് പ്രഭാഷകന്റെ പുസ്തകത്തിലെ ആത്മനിയന്ത്രണത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് (പ്രഭാഷകന്‍ 23:1-6). ആറു വചനങ്ങളെ ഉള്ളൂ. CHALLENGE ആയാലോ!!! എങ്കില്‍ തുടങ്ങിക്കോ....
'എന്റെ പിതാവും ജീവിതത്തിന്റെ നിയന്താവുമായ കര്‍ത്താവേ, അവയുടെ ഇഷ്ടത്തിന് എന്നെ ഏല്‍പ്പിച്ചു കൊടുക്കരുതേ! അവ നിമിത്തം ഞാന്‍ വീഴാനിടയാക്കരുതേ!'
(പ്രഭാ 23:1)