അതിരില്ലാത്ത ഫ്രണ്ട്‌സ് സര്‍ക്കിളുമായി ഒരു പാപ്പ

അതിരില്ലാത്ത ഫ്രണ്ട്‌സ് സര്‍ക്കിളുമായി ഒരു പാപ്പ
Published on
  • താടിക്കാരൻ

ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഇല്ലാത്തവരായി ആരുണ്ട്? ഇന്‍സ്റ്റയില്‍ പോലും ക്ലോസ് ഫ്രണ്ട്‌സും ഫേവറേറ്റ്‌സും എല്ലാം കൃത്യമായി അതിരുവരച്ച് കാക്കുന്ന നമ്മുടെ ലോകത്തേക്ക് ഒരു പാപ്പ കടന്നുവന്നു 2013 മാര്‍ച്ച് 13 ന്.

ഈ ഏപ്രില്‍ 21ന് അതിരുകളില്ലാത്ത സ്വര്‍ഗീയ ഫ്രണ്ട്‌സ് സര്‍ക്കിളിലേക്ക് യാത്രയായ പാപ്പ അവസാനമായി ലോകത്തോട് വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ ഗയ്‌സ് ?

'ആയിരം മൈലപ്പുറം താമസിക്കുന്ന അപരിചിതനേക്കാള്‍ കൂടുതല്‍ എന്റെ സ്വന്തം പിള്ളേരോടാണ് എനിക്ക് കടമ' എന്ന വാന്‍സിന്റെ ട്വീറ്റിന് 'അതിരുവരച്ച് വട്ടത്തില്‍ ആക്കേണ്ടവരല്ല സ്‌നേഹിതര്‍' എന്ന് പാപ്പ തിരിച്ചടിച്ചു.

'മതി ജീവിച്ചത്' എന്നു പറഞ്ഞ് അമേരിക്കയില്‍ നിന്ന് കയറ്റി അയച്ചവരുടെ എണ്ണം ഓര്‍ത്ത് അഭിമാനിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിനോടാണ് പാപ്പയുടെ അവസാന മാസ് ഡയലോഗ്.

ആവശ്യത്തിലിരിക്കുന്നവനാണ് എന്റെ സ്‌നേഹിതനും അയല്‍ക്കാരനും എന്നൊരു ഇന്‍സൈറ്റ് നമുക്ക് ഉണ്ടാവട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org